Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹന്‍ലാല്‍ പൂട്ടിയ പൂട്ട് പോലീസ് തുറക്കുമോ? സാബുവിന്റെ ബിഗ് ബോസ് ജീവിതത്തിന് താഴിട്ട് പഴയ കേസ് ഉയരുന്നു

13 SEPTEMBER 2018 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

തരികിട സാബുവിനെതിരെ ലിസ പാലയ്ക്കല്‍ നല്‍കിയ കേസ് വീണ്ടും പുന:ജീവിക്കുകയാണ്. സാബുവിനെ അറസ്റ്റ് ചെയ്യാനായുള്ള ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ ഷോയില്‍ ഹിമ ശങ്കറിന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്നത് ശക്തമായ സ്ത്രീ പീഡനമായാണ് കാണുന്നത്. ബിഗ് ബോസ് യഥാര്‍ത്ഥ ഷോയാണെന്ന് അണിയറക്കാര്‍ അവകാശപ്പെടുമ്പോള്‍ പൊതുവേദിയില്‍ സ്ത്രീയെ അപമാനിക്കുന്ന പ്രവര്‍ത്തനമാണ് സാബു നടത്തിയത്. ഇതിനിടയിലാണ് . ബിഗ് ഹൗസില്‍ത്തുടരുന്ന സാബുവിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രതിഷേധമറിയിച്ച് ലസിത പാലയ്ക്കല്‍ രംഗത്തെത്തിയിട്ടുണ്ട്.

ബിഗ് ഹൗസിലേക്കെത്തുന്നതിന് മുന്‍പ് തന്നെ സാബു പ്രശസ്തനായിരുന്നു. തരികിട എന്ന പരിപാടിക്കും അപ്പുറത്ത് സോഷ്യല്‍ മീഡിയയിലൂടെ മോശം പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നുവന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് അദ്ദേഹം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകയായ ലസിത പാലയ്ക്കല്‍ താരത്തിനെതിരെ കേസ് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയിലാണ് സാബു ബിഗ് ബോസിലെത്തിയതായി അറിഞ്ഞതെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് സാബു പെരുമാറാറുള്ളതെന്ന് ബിഗ് ബോസിലെ വനിതാതാരങ്ങളെല്ലാം പറഞ്ഞിരുന്നു. രഞ്ജിനി ഹരിദാസിനെയും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചിരുന്നു. തുടക്കത്തില്‍ രഞ്ജിനി ഈ താരത്തോട് അധികം സംസാരിക്കാറുണ്ടായിരുന്നില്ല. പിന്നീട് അടുത്തറിഞ്ഞപ്പോഴാണ് സംസാരിക്കാന്‍ തുടങ്ങിയത്. ബിഗ് ഹൗസിലും അദ്ദേഹം ഇത്തരത്തില്‍ പരാമര്‍ശനം നടത്തിയിരുന്നു. അവതാരകനായ മോഹന്‍ലാല്‍ ഇതേക്കുറിച്ച് ശക്തമായ താക്കീത് നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലെ അന്വേഷണത്തില്‍ താന്‍ തൃപ്തയല്ലെന്ന് ലസിത പാലയ്ക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റിന് നല്‍കിയ പ്രതികരണത്തിനിടയിലാണ് അവര്‍ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പരാതി നല്‍കി 3 മാസം കഴിഞ്ഞിട്ടും തനിക്ക് നീതി ലഭിക്കുന്ന തരത്തില്‍ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

ജൂണ്‍ 6നായിരുന്നു ലസിത പാലയ്ക്ക്ല്‍ തലശ്ശേരി എഎസ്പിക്ക് പരാതി നല്‍കിയത്. 10 ദിവസത്തിനുള്ളില്‍ മറുപടി അറിയിക്കാമെന്നായിരുന്നു ആദ്യം പറഞ്ഞതെന്നും പിന്നീടന്വേഷിച്ചപ്പോള്‍ കണ്ണൂരില്‍ നിന്നും റിപ്പോര്‍ട്ട് കിട്ടിയില്ലെന്നാണ് പറഞ്ഞതെന്നും ലസിത പറയുന്നു. സാബുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

തന്നെക്കുറിച്ചുള്ള പരാതികളെക്കുറിച്ചും അറസ്റ്റ് ആവശ്യത്തെക്കുറിച്ചുമൊക്കെ സാബുവും മനസിലാക്കിയിരുന്നു. അദ്ദേഹത്തെ കാണുന്നില്ലെന്ന തരത്തിലായിരുന്നു അന്വേഷണത്തില്‍ ലഭിച്ച മറുപടി. അതിനിടയിലാണ് താരം ബിഗ് ബോസില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന വിവരം അവസാന നിമിഷമാണ് പുറത്തുവിട്ടത്. ബിഗ് ബോസിലേക്കെത്തിയ താരത്തിനെതിരെ തുടക്കത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍വന്നുവന്നിരുന്നു. മത്സരം മുന്നേറുന്നതിനിടയില്‍ സ്ഥിതിഗതികളും മാറിമറിയുകയായിരുന്നു.

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് സാബു. തനിക്കെതിരെ നടക്കുന്ന നീക്കങ്ങളെയെല്ലാം ശക്തമായാണ് അദ്ദേഹം ചെറുക്കുന്നത്. തന്നോടൊപ്പം നില്‍ക്കുന്നവരെ മത്സരത്തിനായി കരുവാക്കാനൊന്നും ഇദ്ദേഹത്തിന് യാതൊരു മടിയുമില്ല. രഞ്ജിനിയുമായി സഖ്യം ചേര്‍ന്നപ്പോള്‍ ഇരുവരുടെയും ശക്തി ഇരട്ടിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രഞ്ജിനി പുറത്തേക്ക് പോയപ്പോള്‍ താരവും ഞെട്ടിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ താരം തിരികെയെത്തുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍. ഹിമയുമായും അതിഥിയുമായുമൊക്കെ സാബു വഴക്കിട്ടിരുന്നു. 

മത്സരത്തില്‍ എങ്ങനെ മുന്നേറണമെന്ന തന്ത്രവുമായാണ് സാബു കളിക്കുന്നത്. കൂടെനിന്ന് കാലുവാരുന്ന സ്വഭാവവും മറ്റുള്ളവരെ തമ്മില്‍ തല്ലിപ്പിക്കുകയെന്ന തന്ത്രവുമൊക്കെ അദ്ദേഹം പയറ്റുന്നുണ്ട്. അദ്ദേഹത്തിനോട് നിഷ്ചിത അകലം പാലിച്ചാണ് പലരും പെരുമാറുന്നത്. കൂടെ നിന്ന് പണി തരുമെന്ന് പലരും കൃത്യമായി മനസ്സിലാക്കിയിട്ടുമുണ്ട്. നിലവില്‍ അര്‍ച്ചനയും സാബുവും ഒറ്റക്കെട്ടാണ്. നേരത്തെ അതിഥിയുമായി നല്ല കൂട്ടായിരുന്നു അദ്ദേഹം. ക്യാപ്റ്റനായപ്പോഴാണ് ഈ ബന്ധം വഷളായത്. എന്തായാലും സാബുവിനെതിരെ കുരുക്ക് മുറുകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends