റണ്‍വേയില്‍ കണ്ടെത്തിയ വസ്തു ബോംബാണെന്ന സംശയത്തെ തുടര്‍ന്ന് വിമാനത്താവളം ഭാഗികമായി അടച്ചു

വ്യാഴാഴ്ച രാവിലെയായിരുന്നു ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. റണ്‍വേയില്‍ കണ്ടെത്തിയ വസ്തു ഷെല്‍ ബോംബാണെന്ന സംശയത്തെ തുടര്‍ന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. ജപ്പാനിലെ നരിത്ത വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഒന്നാണ് അടച്ചത്.
പോലീസ് സ്ഥലത്തെത്തിയാണ് ഷെല്‍ നീക്കം ചെയ്തത്. മൂന്ന് മണിക്കൂര്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചുവെന്നും എന്നാല്‍ വിമാനങ്ങള്‍ റദ്ദാക്കിയില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതുകൂടാതെ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























