Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രളയത്തിനിടയിൽ പുട്ടുകച്ചവടം; മഹാപ്രളയത്തിന്റെ മറവിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാൻ നീക്കം; പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യത്തിൽ ഇടത്-വലത് സഹകരണ സംഘം

13 SEPTEMBER 2018 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

പ്രളയത്തിന്റെ മറവിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നു. എന്നാൽ ഒരു മാസത്തെ ശമ്പളം നൽകാൻ പ്രതിപക്ഷ സംഘടനകൾ വിമുഖത പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ പുനരാലോചനയുണ്ടാവുമെന്നും കേൾക്കുന്നു. പ്രളയം വന്നതിനാൽ പെൻഷൻ പ്രായം വർധിപ്പിക്കണമെന്ന ആശയം മുന്നോട്ടുവച്ചത് സർക്കാർ ജീവനക്കാർ തന്നെയാണെന്നതാണ് രസകരം.

സർക്കാർ ജീവനക്കാരുടെ സംഘടനകൾ തന്നെയാണ് ഇക്കാര്യം സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസമായി നൽകാൻ സർക്കാർ പറഞ്ഞപ്പോൾ അത് അനുസരിക്കാത്തവരാണ് പെൻഷൻ പ്രായം വർധിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്.

ഇടത് സംഘടനാ നേതാക്കൾ പെൻഷൻ പ്രായം വർധിപ്പിക്കുമെന്ന പ്രചരണം നടത്തുന്നുണ്ട്. ഒരു മാസത്തെ ശമ്പളം നൽകാൻ സ്വന്തം അണികളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയും ഇക്കാര്യങ്ങൾ അവർ പ്രചരിപ്പിക്കുന്നുണ്ട്. പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യത്തിൽ ഇടത്-വലത് സംഘടനകൾക്ക് ഒരേ അഭിപ്രായമാണുള്ളത്.

നേരത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പെൻഷൻ പ്രായം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. സർക്കാർ ജീവനക്കാരുടെ പിന്തുണയോടെയായിരുന്നു ഇത്. പെൻഷൻ പ്രായം 58 ആക്കാനായിരുന്നു നീക്കം. കെ എം മാണി അവതരിപ്പിച്ച ബജറ്റിലാണ് പെൻഷൻ പ്രായം വർധിപ്പിക്കാൻ തീരുമാനിച്ചത്. പിന്നീട് അക്കാര്യം ബജറ്റിനു മുമ്പേ പരസ്യമായതു കാരണം വേണ്ടെന്നു വച്ചു. അന്ന് നടന്നിരുന്നെങ്കിൽ നടക്കുമായിരുന്നു.

സർക്കാർ ജീവനക്കാർ ഇടത്-വലത് ഭേദമില്ലാതെ സർക്കാരിനോട് കലഹിച്ചിരിക്കുകയാണ്. ഒരു മാസത്തെ ശമ്പളം നൽകാൻ ജീവനക്കാർ മനസുകൊണ്ട് തയാറല്ല. തുക നൽകാൻ അവരെ നിർബന്ധിക്കുന്നതിൽ അവർക്ക് വിഷമമവുമുണ്ട്. അല്ലെങ്കിലും രാഷ്ട്രീയ ഭേദമന്യേ സർക്കാർ ജീവനക്കാർ സർക്കാരിന് എതിരാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പിലാക്കാൻ തീരുമാനിച്ചതിലുള്ള വിഷമം കാരണമാണ് ഇത്. സർക്കാർ ജീവനക്കാർ ഇടഞ്ഞു നിൽക്കുകയാണെങ്കിൽ തെരഞ്ഞടുപ്പിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് സർക്കാരിനറിയാം. സർക്കാർ ജീവനക്കാരാണ് എക്കാലവും ഇടതിന്റെ വോട്ടു ബാങ്ക്.

കെ എ എസ് നടപ്പിലാക്കുമ്പോൾ അതിന് മറുമരുന്നായി പെൻഷൻ പ്രായം വർധിപ്പിക്കാൻ നേരത്തെ തന്നെ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ അത്തരം താത്പര്യങ്ങളിലൊക്കെ വിള്ളൽ വീഴ്ത്തുന്ന സംഭവങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്, എന്നിരുന്നാലും പ്രളയത്തെ അതിജീവിക്കണമെങ്കിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കേണ്ട അവസ്ഥയിലാണ് സർക്കാർ. അങ്ങനെ ചെയ്തില്ലെങ്കിൽ പെൻഷൻ കാരണം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാരിന് നേരിടാനാവില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends