നേരെചൊവ്വേ 'ഹരിവരാസനം' എന്ന വാക്ക് ഉച്ചരിക്കാൻ പോലുമറിയില്ല; രാജുവേട്ടാ എല്ലാം കുളമാക്കിയില്ലേ? നിങ്ങളൊക്കെയാണോ ആചാരം സംരക്ഷിക്കാന്‍ നടക്കുന്നത്... ബിജെപി പ്രതിഷേധപരിപാടിക്കിടെ ഹരിവരാസനം എന്ന വാക്ക് തെറ്റിച്ച ഒ. രാജഗോപാലിനെ ട്രോളി സോഷ്യല്‍മീഡിയ

നേരെചൊവ്വേ 'ഹരിവരാസനം' എന്ന വാക്ക് ഉച്ചരിക്കാൻ പോലുമറിയില്ല; രാജുവേട്ടാ എല്ലാം കുളമാക്കിയില്ലേ? നിങ്ങളൊക്കെയാണോ ആചാരം സംരക്ഷിക്കാന്‍ നടക്കുന്നത്. ബിജെപി പ്രതിഷേധപരിപാടിക്കിടെ ഹരിവരാസനം എന്ന വാക്ക് തെറ്റിച്ച ഒ. രാജഗോപാലിനെ ട്രോളി സോഷ്യല്‍മീഡിയ.
കഴിഞ്ഞദിവസം ഒരു ബിജെപി പ്രതിഷേധപരിപാടിക്കിടെയായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം. ഹരിവരാസനം എന്ന വാക്കിന് പകരം ഹരിവാസനം, ഗിരിവാസനം എന്നെല്ലാമാണ് രാജഗോപാല്‍ പറയുന്നത്. അടുത്തുള്ള ചിലരോട് എന്തായിരുന്നു അതെന്ന് രാജഗോപാല്‍ ചോദിക്കുന്നതും ഹരിവരാസനം എന്ന് അവര്‍ പറയുമ്പോള്‍ ”ആ..ഹരിവാസനം” എന്ന് രാജഗോപാല്‍ വീണ്ടും തെറ്റിച്ചു പറയുന്നുണ്ട്.
രാജഗോപാലിന്റെ വാക്കുകളിലൂടെ...
ശബരിമലയില്‍ ഭക്തന്‍മാര്‍ക്ക് ദുരിതമനുഭവിക്കേണ്ട ഗതികേടിലാണ്. ഇന്നലെ രാത്രി നിങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ടാകും. അവിടെ രാത്രി പത്തരയ്ക്ക് ശേഷം അവിടെ. എന്താണ് ഗിരിവാസനം..എന്ത് വാസനാണ്. ഏ..ആ ഹരിവാസനം പാടിയ ശേഷം അവിടെയുള്ള ഭക്തന്‍മാരെ അടിച്ചോടിക്കുകയായിരുന്നു പൊലീസ്.
https://www.facebook.com/Malayalivartha






















