ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തായ്ക്കണ്ടിയെ മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ് അയയ്ക്കും. അടുത്ത വ്യാഴാഴ്ച ഇഡിയുടെ കൊച്ചി ഓഫീസില്‍ രാവിലെ ഹാരാജാകാനുള്ള ഉത്തരവായിരിക്കും പുറത്തിറങ്ങുക. ഇഡി നടത്തിയ പരിശോധനയില്‍ വീണ 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഈ പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നും പണം ആര്‍ക്ക് എങ്ങോട്ടാണ് കൈമാറ്റം നടത്തിയതെന്നുമാണ് ഇഡി അന്വേഷിക്കുന്നത്. ഇതില്‍ 85 ലക്ഷം രൂപ ദുബായിയിലേക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. ദുബായിയില്‍ വീണ നടത്തുന്ന സംരംഭം എന്തെന്നും അതിലെ പങ്കാളികള്‍ ആരെന്നുമാണ് ഇനി അറിയാനുള്ളത്. ശേഷിക്കുന്ന തുകയില്‍ കോഴിക്കോട്ടുള്ള റിയാസിന്റെ സുഹൃത്തുക്കളായ സഖാക്കള്‍ക്ക് എത്ര രൂപ കൊടുത്തുവെന്നും അങ്ങനെയെന്നുമാണ് അറിയാനുള്ളത്.
വീണ സാമ്പത്തിക കൈമാറ്റങ്ങള്‍ക്ക് ഉപയോഗിച്ച വ്യാജ സിം കാര്‍ഡിലെ ഇടപാടുകള്‍ സംബന്ധിച്ചും ദുരൂഹത ഏറെയാണ്.
അടുത്ത ചോദ്യം ചെയ്യലില്‍ വീണയ്ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അന്നുതന്നെ അറസ്റ്റുണ്ടാകാനാണ് സാധ്യത. മാത്രവുമല്ല മുന്‍മന്ത്രിയും വീണയുടെ ഭര്‍ത്താവുമായി മുഹമ്മദ് റിയാസിനും വൈകാതെ ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. പ്രതിപക്ഷ നേതൃസ്ഥാനത്തും നിന്നും എംല്‍എ സ്ഥാനത്തു നിന്നും പിണറായി വിജയനെ രാജിവയ്‌ക്കേണ്ടിവരും എന്നതാണ് അടുത്ത ദിവസങ്ങളില്‍ സംഭവിക്കാവുന്ന പ്രധാന കാര്യങ്ങള്‍. വീണയില്‍ നിന്നും മുഹമ്മദ് റിയാസ് മാസപ്പടിയുടെ വിഹിതം പറ്റിയതായി കണ്ടെത്തിയാല്‍ മുഹമ്മദ് റിയാസും പ്രതിസ്ഥാനത്ത് എത്തിച്ചേരും.
സിപിഎം നേതാക്കളുടെ കപടമുഖംമൂടി ഉടന്‍ അഴിഞ്ഞു വീഴുക മാത്രമല്ല കേരളത്തില്‍ സിപിഎം രണ്ടായോ മൂന്നായോ പിളരാനും സിപിഐ ഇടതുമുന്നണി വിട്ടുപോകാനുമുള്ള സാധ്യതയാണ് നിലവില്‍ മുന്നിലുള്ളത്.മാസപ്പടി കേസിലെ അന്വേഷണം മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കുകയാണ്. ഡിടിപിസി ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്റര്‍ നന്ദുലാല്‍, സിപിഎം സെക്രട്ടറിയേറ്റ് അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖില്‍, ഷൈജല്‍, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിവരികയാണ്.
ഇതിന് പുറമെ സ്ഥാപനങ്ങളിലും വ്യാപകമായി റെയ്ഡ് നടത്തുന്നുണ്ട്. എക്‌സാലോജിക്കില്‍ നിന്ന് പണം പുറത്തേക്ക് പോയതിലാണ് അന്വേഷണം നടത്തുന്നത്. നിഖില്‍ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ആയിരുന്നു. നിലവില്‍ ബിസിനസ് ചെയ്തുവരികയാണ്. സോലൈസ് എന്ന കമ്പനിയുടെ ഉടമയാണ് നിഖില്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ ഡയറിയില്‍ നിന്നുമാണ് നിഖിലിന്റെ വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്. നിഖിലിന് പുറമേ മറ്റ് മൂന്ന് പേരുടെ വിവരങ്ങളും ഡയറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവര്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെന്നാണ് വീണ നല്‍കിയ മൊഴി.ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് അവരുടെ വീടുകളില്‍ ഇഡി പരിശോധന നടത്തിയത്..
സിഎംആര്‍എല്‍എക്സാലോജിക് വിവാദസാമ്പത്തിക ഇടപാടിലെ തെളിവുകള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്ത വീണയുടെ ഐഫോണ്‍, ചുവന്നപുറംചട്ടയുള്ള ഡയറിയിലെ ഒന്നു മുതല്‍ 9 വരെയുള്ള പേജുകള്‍, വിവരങ്ങള്‍ കുറിച്ച ഒരു ഷീറ്റ് പേപ്പര്‍ എന്നിവയാണു നിര്‍ണായക തെളിവുകളായി ഇഡി കണ്ടെത്തിയിരിക്കുന്നത്. ബാങ്ക് നിക്ഷേപങ്ങള്‍ക്കു പുറമേ റെയ്ഡില്‍ പിടിച്ച പ്രമാണങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ വീണയുടെ സ്വത്തും കണ്ടുകെട്ടിയിരിക്കുകയാണ്.
കരിമണല്‍ കൊള്ളയിലെ പ്രധാനി കര്‍ത്തായുടെ മൊഴിയും പണം കൈമാറിയതു പിണറായി മുഖ്യമന്ത്രിയായിരിക്കെയാണെന്നതും നിര്‍ണായകമാണ്. പിണറായി വിജയനു സമന്‍സ് നല്‍കാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.പിണറായി വിജയനോടുള്ള വ്യക്തിബന്ധംകൊണ്ടാണ് അദ്ദേഹത്തിന്റെ മകള്‍ വീണയുടെ കമ്പനികള്‍ക്ക് പണം നല്‍കിയതെന്നും കമ്പനിയുടെ സേവനമൊന്നും സ്വീകരിച്ചിട്ടില്ലെന്നും എസ്.എന്‍.ശശിധരന്‍ കര്‍ത്താ മുന്‍പു നല്‍കിയ മൊഴി ഇന്നലെ പുറത്തുവന്നിട്ടുണ്ട്. സേവനമൊന്നും നല്‍കിയില്ലെന്ന കര്‍ത്തായുടെ മൊഴി വീണയും ശരിവച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
66 ലക്ഷത്തിന്റെ നഷ്ടക്കണക്കും 5 ലക്ഷത്തിന്റെ ചെറിയ വിറ്റുവരവുമുള്ള, ദുര്‍ബല സ്ഥാപനമാണ് എക്സാലോജിക്കെന്നും സിഎംആര്‍എല്ലിന്റെ ഔദാര്യത്തിലാണു കമ്പനി മുന്നോട്ടുപോയിരുന്നതെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.്സോഫ്‌റ്റ്വെയര്‍ സേവനങ്ങളുടെ എന്ന പേരില്‍ 2.78 കോടി രൂപയാണു വീണയുടെ കമ്പനിക്കു നല്‍കിയത്. എക്സാലോജിക് നല്‍കിയെന്ന് അവകാശപ്പെട്ട സേവനങ്ങള്‍ക്കായി പിന്നീടു മറ്റൊരു ഐടി സ്ഥാപനത്തെ ഏര്‍പ്പെടുത്തിയെന്നും അതിനു വീണയ്ക്കു കൊടുത്തതിനെക്കാള്‍ വളരെ കുറഞ്ഞ തുകയേ വേണ്ടിവന്നുള്ളൂ എന്നും റിപ്പോര്‍ട്ടിലുണ്ട്.
വീണയുടെ സ്ഥാപനങ്ങളായ എക്സാലോജിക്കിന്റെ അക്കൗണ്ടിലുള്ള 27,585 രൂപയും ലാക്കര്‍ ഇന്ത്യ കോര്‍പറേഷന്റെ 15.57 ലക്ഷം രൂപയും സ്വന്തം പേരിലുള്ള 1.37 ലക്ഷം രൂപയും മരവിപ്പിച്ചു. കോഴിക്കോട് ആസ്ഥാനമായ ലാക്കര്‍ ഇന്ത്യ കോര്‍പറേഷന്റെ അണിയറിയിലുള്ള വിവാദവ വ്യവസായിയാണെന്ന് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























