ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്

ജനങ്ങൾക്ക് ഇരുട്ടടി... രാജ്യത്ത് പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു. വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ 2,763 രൂപയും ഡൽഹിയിൽ 2,747.50 രൂപയാണ് വില. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമൊന്നുമില്ല.
വാണിജ്യ പാചകവാതകത്തിന്റെ തുടർച്ചയായ വിലവർദ്ധന ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറികൾ, കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട ഭക്ഷ്യോൽപ്പന്ന, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് കനത്ത ആഘാതമാകുകയും ചെയ്യും. നേരത്തെ തുടർച്ചയായ വിലവർധനവിന് പിന്നാലെ ഹോട്ടൽ ഉടമകൾ ഭക്ഷ്യവിഭവങ്ങൾക്ക് വില വർദ്ധിപ്പിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























