ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...

ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രമേ കാലപ്പഴക്കമുള്ളൂയെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ശിൽപം സ്വർണം പൂശി കൈമാറിയ കേസിലെ പ്രധാന പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി പഴയ ചെമ്പുപാളി കൂടി മാറ്റിയോ എന്ന സംശയത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥരുള്ളത്.
നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്കും അതിലെ ചെമ്പുപാളികളുടെ കാലപ്പഴക്കം എത്രയെന്നും കണ്ടെത്താനായി ശിൽപത്തിന്റെ സാമ്പിൾ ജംഷഡ്പുർ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടായിരുന്നു.
അതേ സമയം സ്വർണക്കൊള്ളയ്ക്ക് പിന്നാലെ ശബരിമലയിൽ നെയ്യ് വിതരണത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടായിരുന്നു. വിതരണം ചെയ്ത നെയ്യിൻറെ സാമ്പത്തിക തട്ടിപ്പിലും ക്രമക്കേടിലും കേസെടുത്ത വിജിലൻസ്, തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം സി.എൻ. അജികുമാറിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയും ചെയ്തു. വിജിലൻസ് എസ്.പി. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ശബരിമല നെയ്യ് ക്രമക്കേടിൽ കേസെടുത്ത് അന്വേഷണം നടത്താനായി ഹൈകോടതിയാണ് നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha

























