ഭക്തര്‍ ജയിച്ചു സിപിഎം തോറ്റു... ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് സിപിഎം; ഭക്തരെ പിണക്കിയുള്ള ഒരു പരിപാടിയ്ക്കും സര്‍ക്കാര്‍ തയ്യാറാകരുത്; കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിച്ച് പാര്‍ട്ടി

ശബരിമല വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ തള്ളിക്കളഞ്ഞ് സിപിഎം മലക്കം മറിയുന്നു. ഭക്തരുടെ ശക്തമായ എതിര്‍പ്പും കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപി കേന്ദ്ര നേതൃത്വത്തിന്റേയും ഇടപെടലുകളും പാര്‍ട്ടിയെ പിന്നോട്ടടിച്ചിരിക്കുകയാണ്. ശബരിമല ദേശീയ വിഷയമാക്കാനാണ് അമിത്ഷാ ശ്രമിക്കുന്നത്. ഇതെല്ലാം മുന്നില്‍ കണ്ടാണ് സിപിഎം നിലപാടില്‍ മാറ്റം വരുത്തിയത്. ഭക്തരുടെ വികാരത്തില്‍ ഇടപെടേണ്ടെന്നാണ് സിപിഎമ്മിന്റെ നിലപാട്. യുവതികളെ രണ്ട് ദിവസം കയറ്റാമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പറഞ്ഞിരുന്നതിന് വിരുദ്ധമായാണ് പാര്‍ട്ടി ഇന്നെത്തിയത്.
പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാതിരിക്കാന്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദേശം നല്‍കി. അതോടൊപ്പം സാവകാശ ഹര്‍ജി വരുന്നതുവരെ യുവതീ പ്രവേശനം വേണ്ടെന്ന നിലപാടിലേക്കും പാര്‍ട്ടി പോകുന്നുണ്ട്. ഇതിന് ദേവസം ബോര്‍ഡിന് സ്വാതന്ത്ര്യവും നല്‍കും.
ശബരി മലയില്‍ വരുമാനം ഇടിഞ്ഞതും ഒരു കാരണമാണ്. ജീവനക്കാര്‍ക്ക് പോലും ശമ്പളം നല്‍കാന്‍ പണമില്ലെന്ന് കടകം പള്ളി സുരേന്ദ്രനും പറഞ്ഞിട്ടുണ്ട്.
എത്ര കേസെടുത്തിട്ടും ഇതിനിടെ ശബരിമലയില്‍ ശരണം വിളി ഓരോ ദിവസവും കനക്കുന്നുണ്ട്. എന്‍എസ്എസും ഇടഞ്ഞ് നില്‍ക്കുകയാണ്. വലിയൊരു ജന സമൂഹത്തെ വെറുപ്പിച്ചാല്‍ പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























