Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ വൈദ്യുതി മന്ത്രി ആര്യാടനെ ബ്ലാക്ക് മെയില്‍ ചെയ്ത മൂന്ന് പേര്‍ ചട്ടീലായി

12 DECEMBER 2018 12:08 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ബ്ലാക്ക് മെയില്‍ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ ഡിസംബര്‍ 29 ന് ഹാജരാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എ .എസ് .മല്ലിക ഉത്തരവിട്ടു. കേസില്‍ മ്യൂസിയം പോലീസ് മൂന്ന് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ ഹാജരാക്കാന്‍ മ്യൂസിയം പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഡാര്‍ജിലിംഗ് സ്വദേശി പാലക്കാട് കുഴല്‍മന്ദത്ത് താമസം സജീഷ് കൃഷ്ണന്‍ നായര്‍, പാലക്കാട് മിഥുനം പള്ളത്ത് താമസം രവീന്ദ്രന്‍ നായര്‍, എറണാകുളം കുന്നത്ത് നാട് വേങ്ങൂര്‍ സ്വദേശി എബി പോള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

2011 ആഗസ്റ്റ് 25 നാണ് കേസിനാസ്പമായ സംഭവം നടന്നത്. കെ. എസ് .ഇ.ബിക്ക് ആവശ്യമായ വൈദ്യുതി ഉപകരണങ്ങള്‍ വാങ്ങിയാല്‍ വൈദ്യുതി മന്ത്രിക്ക് 8 ശതമാനം കമ്മീഷന്‍ കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി ബ്ലാക്ക് മെയില്‍ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ തന്ത്രമൊരുക്കിയെന്നാണ് കേസ്. തലസ്ഥാനത്തെ ഒരു പ്രമുഖ ക്ലബ്ബ് കേന്ദ്രീകരിച്ചാണ് ഈ സംഘം ഗൂഡാലോചന നടത്തിയത്. ക്ലബ്ബിലെ ഒരംഗത്തിന്റെ സഹായത്തോടെ ഇവിടെ മുറിയെടുത്ത് താമസിച്ച് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു.

വൈദ്യുത ഉപകരണങ്ങള്‍ നിര്‍മ്മിച്ചു വില്‍ക്കുന്ന അമേരിക്കന്‍ കമ്പനിയായ 'അ വാക്കോ' യുടെ പ്രതിനിധികളാണെന്ന് ആള്‍മാറാട്ടം നടത്തി ഇവര്‍ മന്ത്രിയെ ഫോണിലൂടെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയും തരപ്പെടുത്തി. ഔദ്യോഗിക വസതിയില്‍ മന്ത്രിയുമായി നടന്ന സംഭാഷണം മുഴുവന്‍ രവീന്ദ്രന്‍ നായര്‍ തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കുത്തിയിരുന്ന പേനയിലെ ഒളിക്യാമറയില്‍ റെക്കോഡ് ചെയ്തു.ഈ സംഭാഷണത്തിനിടയില്‍ മന്ത്രി പറയാത്ത ചില കാര്യങ്ങള്‍ പിന്നീട് വ്യാജമായി റെക്കോഡ് ചെയ്ത് തിരുകിക്കയറ്റി ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് കുറ്റപത്രം.മന്ത്രി 8 ശതമാനം കമ്മീഷന്‍ ചോദിച്ചതായുള്ളസംഭാഷണം തിരുകി ചേര്‍ത്തതായാണ് കേസ്. ഒരു റിട്ടയേഡ് ചീഫ് എന്‍ജിനീയര്‍ ശര്‍മ്മയുടെ മകന്‍ എന്ന് പരിചയപ്പെടുത്തിയാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുള്ള സമയം തരപ്പെടുത്തിയത്.

മന്ത്രിയുമായി നടന്ന സംഭാഷണം ഒരു ചാനലില്‍ 2011 ആഗസ്റ്റ് 26 ന് വാര്‍ത്തയാക്കി.വാര്‍ത്ത വന്നശേഷം ഇവര്‍ മന്ത്രിയെ ഫോണില്‍ വിളിച്ച് 25 ലക്ഷം രൂപ കൊടുക്കാമെങ്കില്‍ കമ്മീഷന്‍ ചോദിച്ച വിവരം മറ്റു ചാനലുകള്‍ പുറത്തു വിടുന്നത് തടയാമെന്ന് അറിയിക്കുകയായിരുന്നു.  മുന്‍ കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ ഹരിദാസ്, ശംഖുമുഖം അസി.കമ്മീഷണര്‍ കെ.എസ്.വിമല്‍ കുമാര്‍ എന്നിവരാണ് കേസന്വേഷിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120ബി (ക്രിമിനല്‍ ഗൂഢാലോചന), 419 (ആള്‍മാറാട്ടം), 420, 511 ( ചതിക്കാന്‍ ശ്രമിക്കല്‍), 468 ( ചതിക്കാന്‍ വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം), 469 ( ഖ്യാതിക്ക് ഹാനി ഉളവാക്കാന്‍ വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം), 201( കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നല്‍കലും), 34 ( കൂട്ടായ്മ) എന്നീ വകുപ്പുകളും 2000 ആണ്ടില്‍ നിലവില്‍ വന്ന വിവര സാങ്കേതിക വിദ്യാ നിയമത്തിലെ വകുപ്പ് 66 (ഡി )യും പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (11 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends