Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുൻ സർക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയെ സല്യൂട്ട്‌ ചെയ്യാത്ത ചരിത്രം മറന്ന് ഇന്ന് എസ്‌.പി. സല്യൂട്ട്‌ ചെയ്‌തില്ലെന്ന പരാതിയുമായി ഋഷിരാജ്‌ സിങ് !

15 DECEMBER 2018 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എസ്‌.പി. സല്യൂട്ട്‌ ചെയ്‌തില്ലെന്നാരോപിച്ച്‌ സര്‍ക്കാരിനു ഡി.ജി.പിയുടെ കത്ത്‌! പണ്ട് മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിയെ സല്യൂട്ട്‌ ചെയ്യാത്തതിന്റെ പേരില്‍ വിവാദത്തിലായ എക്‌സൈസ്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിങ്ങാന് ഇന്ന് എസ്‌.പി. സല്യൂട്ട്‌ ചെയ്‌തില്ലെന്നാരോപിച്ച്‌ സര്‍ക്കാരിനു കത്ത് നൽകിയത്.

നിലവില്‍ താന്‍ എക്‌സൈസ്‌ കമ്മിഷണറാണെങ്കിൽ പോലും , ജില്ലാ പോലീസ്‌ മേധാവി തനിക്ക് കീഴുദ്യോഗസ്‌ഥനാണെന്നും അദ്ദേഹം തന്നെ അവഹേളിച്ചെന്നുമാണ് ഋഷിരാജിന്റെ പരാതി. കഴിഞ്ഞമാസം 13-നു സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കാര്യാലയത്തിന് സമീപമാണ് സംഭവം. ശബരിമല വിഷയം ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍ ഋഷിരാജ്‌ സിങ് അരമണിക്കൂര്‍ നേരത്തേയെത്തി. അപ്പോള്‍ യോഗസ്ഥലത്ത് രണ്ടു ജില്ലാ പോലീസ്‌ മേധാവിമാരുണ്ടായിരുന്നു.

തുടർന്ന് , ഋഷിരാജ്‌ ഹാളില്‍ പ്രവേശിച്ചപ്പോള്‍, അവരില്‍ ഡി.ഐ.ജി. റാങ്കുള്ളയാള്‍ ബഹുമാനത്തോടെ സമീപിച്ച്‌ കുശലാന്വേഷണം നടത്തി. എന്നാല്‍, മറ്റേയാള്‍ കണ്ടഭാവം പോലും നടിച്ചില്ലെന്ന് ഋഷിരാജ്‌ ആഭ്യന്തരവകുപ്പിനയച്ച കത്തില്‍ ആരോപിക്കുന്നു.

"പൈശാചികം, അത്യന്തം അശ്രദ്ധ, ഉദാസീനത, അനുസരണക്കേടിനു മികച്ച ഉദാഹരണം, അപമാനകരം..." എന്നിങ്ങനെയാണ്‌ എസ്‌.പിയുടെ പെരുമാറ്റത്തെ ഋഷിരാജ്‌ കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

സ്‌ഥലത്തുണ്ടായിരുന്ന ഐ.ജിയോട് യോഗശേഷം ഇക്കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്നു ഋഷിരാജ്‌ കത്തില്‍ ചൂണ്ടിക്കാട്ടി. എസ്‌.പിക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, മേലുദ്യോഗസ്‌ഥരെ എന്നും ബഹുമാനിച്ച ചരിത്രമേ തനിക്കുള്ളൂവെന്ന്‌ ആരോപണവിധേയനായ ജില്ലാ പോലീസ്‌ മേധാവി പറയുന്നു.

ഇതിനുപുറമെ , തലസ്‌ഥാനത്തെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രഭാതസവാരി നടത്തുമ്പോള്‍ പോലീസുകാര്‍ ബഹുമാനിക്കുന്നില്ലെന്നും ഋഷിരാജ്‌ മുമ്പു പരാതിപ്പെട്ടിട്ടുണ്ട്‌.

മുന്‍സര്‍ക്കാരിന്റെ കാലത്തു തൃശൂരില്‍ വനിതാ പോലീസ്‌ പാസിങ്‌ ഔട്ട്‌ പരേഡിനെത്തിയ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയെ കണ്ട്‌ എഴുന്നേല്‍ക്കാനോ സല്യൂട്ട്‌ ചെയ്യാനോ അന്ന്‌ എ.ഡി.ജി.പിയായിരുന്ന ഋഷിരാജ്‌ തയാറാകാത്തതു വിവാദമായിരുന്നു.

വേദിയില്‍ വി ഐ പി കള്‍ വരുമ്പോഴൊക്കെ എഴുന്നേറ്റ് നില്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ ഇല്ലെന്ന ഋഷിരാജ് സിംഗിന്റെ വിശദീകരണം സംഭവം വഷളാക്കിയിരുന്നു.താന്‍ ആഭ്യന്തരമന്ത്രിയെ അപമാനിച്ചിട്ടില്ല എന്ന് സിംഗ് വിശദീകരിച്ചെങ്കിലും അത് വിലപ്പോയില്ല.

സംഭവം വിവാദമായതോടെ എ ഡി ജി പി ഋഷിരാജ് സിംഗിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഋഷിരാജ് സിംഗിനോട് കാരണം കാണിക്കാനാവശ്യപ്പെട്ട്മു അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നോട്ടീസ് നല്‍കിയിരുന്നു.

ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാത്തതില്‍ ഉടന്‍ വിശദീകരണം നല്‍കണം എന്നായിരുന്നു നോട്ടീസ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അത് .ഇതിനുപുറമെ ജനപ്രതിനിധികളെ ബഹുമാനിക്കാത്ത സിംഗിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ തുടക്കം മുതല്‍ ഋഷിരാജ് സിംഗിനോട് അനുഭാവപൂര്‍ണമായ സമീപമനമാണ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണ് എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. മാത്രമല്ല സിംഗ് സംഭവദിവസം തന്നെ ഫോണില്‍ വിളിച്ച് വിശദീകരണം നല്‍കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends