ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ കാണാതായ വേദനയിൽ ട്രെയിനിന് മുന്നിൽ ചാടി ഭർത്താവിന് നഷ്ടമായത് കാൽപാദം; ജീവൻ തിരിച്ചുകിട്ടിയ ശേഷം ഭാര്യയ്ക്ക് വേണ്ടിയുള്ള തെരച്ചിലിൽ അറിഞ്ഞത് കാമുകനൊപ്പമുള്ള ഭാര്യയുടെ ഹണിമൂൺ വിശേഷങ്ങൾ: കണ്ണൂരിൽ അടിച്ചുപൊളിച്ച അധ്യാപികയുടെയും, കാമുകന്റെയും ലീലാവിലാസങ്ങൾ പുറത്തായത് ഒളിച്ചോടാൻ സഹായിച്ച ആട്ടോറിക്ഷ ഡ്രൈവറുടെ മൊഴി

തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ കാമുകനൊപ്പം പോലീസ് കണ്ടെത്തി. ഭർത്താവിനെ ഉപേക്ഷിച്ച് ഒരുമാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ അദ്ധ്യാപികയെ കണ്ണൂർ തളിപ്പറമ്പിൽ വച്ചാണ് കരമന പൊലീസ് കണ്ടെത്തിയത്.
സ്‌കൂളിൽ പോകാനായി വീട്ടിൽ നിന്നും പുറപ്പെട്ട യുവതി വൈകിട്ട് തിരികെ വരാത്തതിനാൽ ഭർത്താവ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കാമുകനൊപ്പം ഇവരെ കണ്ടെത്തിയത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവരെ ഒളിച്ചോടാൻ സഹായിച്ച ആട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തുകയും അയാളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലാണെന്ന് മനസിലാക്കുകയുമായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തളിപ്പറമ്പിലുണ്ടെന്ന് കണ്ടെത്തിയത്.
ഇവർ അവിടെ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി തിരുവനന്തപുരത്തെത്തിച്ച ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കി വീട്ടുകാരോടൊപ്പം വിട്ടയയ്ക്കുകയും ചെയ്‌തു. യുവതിയുടെ തിരോധാനത്തിനിടെ ഇവരുടെ ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് കാൽപാദം നഷ്ടപ്പെട്ട് ആശുപത്രിയിലായിരുന്നു.
കരമന സബ് ഇൻസ്‌പെക്ടർ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിൽ അഡിഷണൽ എസ്.ഐ വിമൽ, എ.എസ്.ഐ മധുമോഹൻ, എസ്.സി.പി.ഒ രാകേഷ് എന്നിവരടങ്ങിയ സംഘമാണ് യുവതിയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























