കൊച്ചിയിൽ പട്ടാപ്പകൽ വെടിവയ്പ്പുണ്ടായത് കാനറ ബാങ്കില്‍ നിന്നും 19കോടി തട്ടിയ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ആഡംബര ബ്യൂട്ടിപാർലറിന് നേരെ; മുംബൈ അധോലോകത്തിലെ രവി പൂജാരിയുടെ പേരിൽ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് വന്ന ഫോൺ കോളിൽ അടിമുടി ദുരൂഹത: നടിക്ക് അധോലോക ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു

കൊച്ചിയിൽ പട്ടാപ്പകൽ വെടിവയ്പ്പ് ഉണ്ടായത് നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള പനമ്പള്ളി നഗറിലെ പ്രശസ്‌തമായ ബ്യൂട്ടിപാർലറിന് നേർക്ക്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് സൂചന. ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
വെടിവയ്പ്പിന് ശേഷം ഇവര്‍ ബൈക്കില്‍ കടന്നു കളഞ്ഞു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ്. നേരത്തേ ഇവര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും മുംബൈ അധോലോകവുമായി ബന്ധപ്പെട്ടവരാണെന്ന് പറഞ്ഞിരുന്നുവെന്നും കെട്ടിട ഉടമ അറിയിച്ചു. 25 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ഉടമക്ക് ലഭിച്ചതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ചെന്നൈ കാനറ ബാങ്കില്‍ നിന്നും 2013ല്‍ 19 കോടി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് ലീന മരിയ പോള്‍. തട്ടിപ്പ് കേസില്‍ ലീന അറസ്റ്റിലായത് ഡല്‍ഹിയിലെ ഫാം ഹൗസില്‍ വെച്ച് 2013 ല്‍ ആണ്. ബ്യൂട്ടിപാര്‍ലറില്‍ നടന്ന വെടിവെപ്പില്‍ അധോലോക ബന്ധം പൊലീസ് അന്വേഷിക്കുന്നു. അതേസമയം അക്രമികള്‍ ഉപയോഗിച്ചത് കളിത്തോക്ക് ആണോയെന്നും പൊലീസ് അന്വേഷിക്കുന്നു.
റെഡ്ചില്ലീസ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്നി ചിത്രങ്ങളില്‍ ലീന അഭിനയിച്ചിട്ടുണ്ട്. കൊച്ചിയിലെ ആഡംബര ബ്യൂട്ടിപാര്‍ലാറായ നെയില്‍ ആര്‍ട്ടിസ്റ്ററിയിലേക്ക് എത്തിയ രണ്ട് യുവാക്കള്‍ ആണ് വെടിയുതിര്‍ത്തത്. ബൈക്കിലെത്തിയ ആളുകളുടെ ദൃശ്യങ്ങള്‍ പാര്‍ലറിന് പുറത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
25 കോടി രൂപ ആവശ്യപ്പെട്ട ഉടമസ്ഥയ്ക്ക് ഭീഷണി സന്ദേശം നേരത്തെ ലഭിച്ചിരുന്നു. മുംബൈ അധോലോകത്തിലെ രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ സന്ദേശം വന്നതെന്നാണ് വിവരം. ബൈക്കിലെ ത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്തശേഷം കടന്നുകളയുകയായിരുന്നു.
പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സാമ്ബത്തിക ഇടപാടില്‍ പ്രതി ആയിരുന്നതിനാല്‍ ലീനയുടെ ഇടപാടുകളില്‍ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























