സ്വകാര്യസ്ഥാപനങ്ങളിൽ ട്യൂഷന്‍എടുക്കാൻ അധ്യാപകര്‍ മുതല്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍മാർ വരെ

സര്‍ക്കാര്‍ ജോലിയിരിക്കെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത നിരവധി ഉദ്യോഗസ്ഥര്‍ പിടിയില്‍. സ്വകാര്യസ്ഥാപനങ്ങളിൽ ട്യൂഷനെടുത്ത മുപ്പതിലധികം ഉദ്യോഗസ്ഥരാണ് പിടിയിലായത്.
സർക്കാർ ഓഫിസിൽ നിന്നും നീണ്ട കാലത്തെ അവധിയെടുക്കുകയും ഇടക്ക് മുങ്ങുകയും ചെയ്ത് സ്വകാര്യ സ്ഥാപനങ്ങളില്‍ ക്ലാസെടുക്കാന്‍ പോകുന്നവർ ധാരാളമുണ്ട്. .തങ്ങള്‍ക്ക് സര്‍ക്കാര്‍ തരുന്ന ശമ്പളത്തിനെക്കാൾ എത്രയോ മടങ്ങ് കൂടുതല്‍ ട്യൂഷൻ ഫീസായി ലഭിക്കുമെന്നതു തന്നെയാണ് പ്രധാന ആകർഷണം. എന്ന്മാത്രമല്ല സർക്കാർ ശമ്പളവും മുടക്കം കൂടാതെ ലഭിക്കും. വിദ്യാഭ്യാസത്തിനു വേണ്ടി എത്ര പണം മുടക്കാനും രക്ഷിതാക്കൾ തയ്യാറാകുന്നത് കൊണ്ട് സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾക്ക് നാട്ടിൽ ഒരു പഞ്ഞവും ഇല്ലതാനും.
കണക്ക് സയന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കുന്ന സർക്കാർ ഹയര്‍സെക്കന്ററി അധ്യാപകർ ആണ് സ്വകാര്യ ട്യൂഷനുകള്‍ക്കായി മുങ്ങുന്നതില്‍ ഭൂരിഭാഗവും. ഈ വിഷയങ്ങളിൽ ട്യൂഷൻ സാദ്ധ്യതകൾ ഏറെയുണ്ടെന്നത് തന്നെയാണ് പ്രധാന ആകർഷണം . ലീവോ അഡ്ജസ്റ്റ്മെന്റോ നടത്തി പുറത്ത് പോകുന്ന ഇത്തരം അധ്യാപകര്‍ ദിവസം ഏഴും എട്ടും മണിക്കൂറുകള്‍ ക്ലാസെടുത്ത് നേടുന്നത് പതിനായിരങ്ങളാണ്. സര്‍ക്കാര്‍, എയ്ഡഡ് കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിരോധിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ 2014 ല്‍ തന്നെ ഉത്തരവിട്ടിരുന്നു. കെ.ഇ.ആര്‍ നിയമങ്ങളും മറ്റ് നിരോധനങ്ങളുമൊക്കെയുണ്ടെങ്കിലും കോളജ്, സ്കൂള്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ തടയാനായിട്ടില്ല.
സര്‍ക്കാരില്‍ നിന്നും മോശമലാത്ത തുക ശമ്പളമായി വാങ്ങുന്നവരാണ് സ്വകാര്യ കേന്ദ്രങ്ങളിലെ എന്‍ഡ്രന്‍സ് പരിശീലന പരിപാടി പോലുള്ളവയിലെ താരങ്ങള്‍. ദീര്‍ഘകാല അവധിയെടുത്ത് പോകുന്നവരുമുണ്ട്.
നിരവധി ട്യൂഷന്‍ സെന്ററുകളില്‍ നടത്തിയ റെയ്ഡിലാണ് ഉദ്യോഗസ്ഥര്‍ പിടിയിലായത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്യൂഷന്‍സെന്ററുകളില്‍ റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ അധ്യാപകര്‍ മുതല്‍ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ വരെയുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha


























