Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് കൊതിപ്പിച്ച എയിംസ് ഇത്തവണയും കേരളത്തിനില്ല, തമിഴ്‌നാടിനും തെലങ്കാനയ്ക്കും അനുവദിച്ചു, 100 എം.ബി.ബി.എസ് സീറ്റ് ഓരോ എയിംസിനും ലഭിച്ചു, മധുരയില്‍ 1,264 കോടി ചെലവിലും ബിബിനഗറില്‍ 1,028 കോടി രൂപ ചെലവിലുമാണ് എയിംസ് 

18 DECEMBER 2018 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിന് എയിംസ് എന്ന സ്വപ്‌നം വീണ്ടും നടക്കാത്ത സ്വപ്‌നമായി അവശേഷിക്കുന്നു. സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി ജെ.പി നദ്ദ മുമ്പ് പറഞ്ഞെങ്കിലും അരുണ്‍ ജെയ്റ്റിലിയുടെ ബജറ്റില്‍ പ്രഖ്യാപനമുണ്ടായില്ല. പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടില്‍ 2017ല്‍ എയിംസ് അനുവദിച്ചു. അതിന് പിന്നാലെയാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലും തെലങ്കാനയിലും എയിംസ് അനുവദിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കമെന്ന് ആക്ഷേപമുണ്ട്. കേരളത്തില്‍ നിന്ന് ബി.ജെ.പിക്ക് ലോക്‌സഭാ സീറ്റൊന്നും ലഭിക്കില്ലെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് തമിഴ്‌നാടും തെലങ്കിനയും ലക്ഷ്യംവെച്ചതെന്നും സി.പി.എം ആരോപിക്കുന്നു.

തമിഴ്നാട്ടിലെ മധുരയില്‍ 1,264 കോടി ചെലവിലും തെലുങ്കാനയിലെ ബിബിനഗറില്‍ 1,028 കോടി രൂപ ചെലവിലും രണ്ടു പുതിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന(പി.എം.എസ്.എസ്.വൈ)യുടെ കീഴിലായിരിക്കും ഈ എയിംസുകള്‍ ആരംഭിക്കുന്നത്. മുകളില്‍പ്പറഞ്ഞ ഈ എയിംസുകളില്‍ ഓരോന്നിലും 2,25,000 രൂപ അടിസ്ഥാന ശമ്പളവും ഒപ്പം എന്‍.പി.എയും ഉള്ള ഓരോ ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി.

100 എം.ബി.ബി.എസ് സീറ്റ് ഓരോ എയിംസിനും

ഓരോ പുതിയ എയിംസും 100 അണ്ടര്‍ ഗ്രാഡുവേറ്റ് (എം.ബി.ബി.എസ്) സീറ്റുകളും 60 ബിഎസ്.സി നഴ്സിംഗ് സീറ്റുകളും കൂട്ടിച്ചേര്‍ക്കും. ഓരോ പുതിയ എയിംസിനും 15-20 സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളുണ്ടാകും. ഓരോ പുതിയ എയിംസിലും 750 ആശുപത്രിക്കിടക്കകളും കൂട്ടിച്ചേര്‍ക്കും. നിലവില്‍ പ്രവര്‍ത്തിക്കുന്ന എയിംസുകളുടെ കണക്കിന്റെ അടിസ്ഥാനത്തില്‍ ഓരോ എയിംസിനും പ്രതിദിനം ഏകദേശം 1500 പുറംരോഗികളുടെയും(ഔട്ട്ഡോര്‍പേഷ്യന്റസ്) പ്രതിമാസം 1000 കിടപ്പുരോഗികളുടെയും (ഇന്‍ഡോള്‍ പേഷ്യന്റ്സ്)ആവശ്യങ്ങള്‍ നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ന്യൂഡല്‍ഹിയിലെ എയിംസിന്റെയും പി.എം.എസ്.എസ്.വൈ ആദ്യഘട്ടത്തിന് കീഴില്‍ ഏറ്റെടുത്ത ആറു പുതിയ എയിംസുകളുടെയും വിശാലമായ മാതൃകയില്‍ ആശുപത്രികള്‍, മെഡിക്കല്‍, നഴ്സിംഗ് കോഴ്സുകള്‍ക്ക് വേണ്ട പഠന ബ്ലോക്കുകള്‍, താമസസൗകര്യങ്ങള്‍ (റസിഡന്‍ഷ്യല്‍ കോംപ്ലക്സ്) മറ്റ് അനുബന്ധ സൗകര്യങ്ങളും സേവനങ്ങളും സൃഷ്ടിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ എയിംസ് സ്ഥാപിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രാദേശികമായി ആരോഗ്യ സുരക്ഷ ലഭ്യമാക്കാനും ആ മേഖലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം, നഴ്സിംഗ് വിദ്യാഭ്യാസം, ഗവേഷണങ്ങള്‍ എന്നിവ നടത്തുകയുമാണ് ദേശീയ പ്രാധാന്യമുള്ള പുതിയ എയിംസുകള്‍ സ്ഥാപിക്കുന്നതിന്റെ ലക്ഷ്യം. അത്യാഹിത/ട്രോമോ കിടക്കകള്‍, ആയുഷ് കിടക്കകള്‍, സ്വകാര്യ കിടക്കകള്‍, ഐ.സി.യു. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി കിടക്കകള്‍ എന്നിവ ഉള്‍പ്പെടെ 750 കിടക്കകളുള്ള ഒരു ആശുപത്രിയും നിര്‍ദ്ദിഷ്ട സ്ഥാപനത്തിന് ഉണ്ടാകും. 

അതിന് പുറമെ ഒരു മെഡിക്കല്‍ കോളജ്, ആയുഷ് ബ്ലോക്ക്, ഓഡിറ്റോറിയം, രാത്രി അഭയകേന്ദ്രം, അതിഥിമന്ദിരം, ഹോസ്റ്റലുകള്‍, താമസസൗകര്യങ്ങള്‍ എന്നിവയും ഉണ്ടാകും. ആറു പുതിയ എയിംസുകളുടെ മാതൃകയില്‍ പുതിയ എയിംസുകള്‍ സ്ഥാപിക്കുന്നതു സൃഷ്ടിക്കുന്ന മൂലധന ആസ്തികളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി പ്രത്യേക പഠനം നടത്തിയ മനുഷ്യശക്തിയും സൃഷ്ടിക്കപ്പെടും. ഈ സ്ഥാപനങ്ങള്‍ക്ക് വേണ്ടിവരുന്ന ആവര്‍ത്തനചെലവുകള്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പി.എം.എസ്.എസ്.വൈയ്ക്കുള്ള ബജറ്റ് വിഹിതത്തില്‍ നിന്നും ഗ്രാന്റ് ഇന്‍ എയ്ഡായി ലഭ്യമാക്കും.

തമിഴ്നാട്ടിലെയും തെലുങ്കാനയിലെയും പുതിയ എയിംസുകള്‍ സ്ഥാപിക്കുന്നതിനു 45 മാസത്തെ സമയക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. നിര്‍മാണത്തിനും പുതിയ എയിംസുകളുടെ നടത്തിപ്പിനും വേണ്ട ചെലവുകള്‍ പി.എം.എസ്.എസ്.വൈയിലൂടെ കേന്ദ്ര ഗവണ്‍മെന്റ് നിര്‍വഹിക്കും. പുതിയ എയിംസിന്റെ നിര്‍മാണത്തിന് വേണ്ട ഫണ്ട് മുഴുവന്‍ കേന്ദ്ര ഗവണ്‍മെന്റ് നല്‍കും. പുതിയ എയിംസുകളുടെ പ്രവര്‍ത്തന-പരിപാലന ചെലവുകളും പൂര്‍ണമായി കേന്ദ്ര ഗവണ്‍മെന്റ് തന്നെ വഹിക്കും.

3000 തസ്തികകള്‍ 

സംസ്ഥാനങ്ങളില്‍ പുതിയ എയിംസുകള്‍ ആരംഭിക്കുന്നതിലൂടെ ഓരോ എയിംസിലും വിവിധ ഫാക്കല്‍റ്റികളിലും അല്ലാതെയുമായി ഏകദേശം 3000 തസ്തികകള്‍ സൃഷ്ടിക്കപ്പെടും. എയിംസിന്റെ പരിധിയില്‍ വരുന്ന ഷോപ്പിംഗ് സെന്റര്‍, കാന്റീനുകള്‍ എന്നീ സൗകര്യങ്ങളിലും സേവനങ്ങളിലുമായി വന്‍തോതില്‍ പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷടിക്കപ്പെടും. ഓരോ പുതിയ എയിംസിനും വേണ്ട ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍മാണഘട്ടത്തിലും വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends