Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃശ്ശൂര്‍ ജില്ലയിലെ പ്രളയ ബാധിതർക്ക് ആശ്വാസിക്കാം.. മറ്റേത് ജില്ലയേക്കാള്‍ വേഗത്തില്‍ പ്രളയത്തില്‍ തൃശൂര്‍ ജില്ലയുടെ പുനരുദ്ധാരണത്തിന് തുടക്കം; അങ്ങോട്ടും ഇങ്ങോട്ടുമില്ല കൃത്യമായ കണക്കുകള്‍ നിരത്തി വീണ്ടും താരമായി ടിവി അനുപമ

09 JANUARY 2019 12:25 PM IST
മലയാളി വാര്‍ത്ത

നിര്‍ണായകമായ പല തീരുമാനങ്ങളിലൂടെയും നടപടികളിലൂടെയും പൊതുജനത്തിന്റെ കൈയ്യടി നേടിയിട്ടുള്ള ജനസേവകയാണ് നിലവില്‍ തൃശൂര്‍ കളക്ടറായിട്ടുള്ള ടി. വി. അനുപമ. പ്രളയ കാലത്തെ പ്രവര്‍ത്തികളിലൂടെ സോഷ്യല്‍മീഡിയിലും യുവജനങ്ങള്‍ക്കിടയിലും കളക്ടര്‍ അനുപമയ്ക്ക് വന്‍ സ്വീകാര്യതയുമാണുള്ളത്.

ഇപ്പോഴിതാ കളക്ടറുടെ പുതിയ നടപടിയിലൂടെ ഇതാണ് യഥാര്‍ത്ഥ ജനസേവക എന്ന ഖ്യാതി വീണ്ടും അനുപമ ഐഎഎസ് സ്വന്തമാക്കിയിരിക്കുന്നു. പ്രളയത്തില്‍ തകര്‍ന്ന തൃശ്ശൂര്‍ ജില്ലയുടെ പുനരുദ്ധാണം തുടങ്ങിയതിനാണ് കളക്ടര്‍ക്ക് പുതുതായി കയ്യടി ലഭിക്കുന്നത്. ഇതിനായുള്ള കൃത്യമായ കണക്കുകളും തയ്യാറാക്കി നിരത്തിയിരിക്കുകയാണ് കളക്ടര്‍. നേരത്തെ പലകാര്യങ്ങളിലും കളക്ടര്‍ മാതൃകയായിരുന്നു. ഇപ്പോള്‍ ഇതാ പ്രളയത്തില്‍ തകര്‍ന്ന തൃശ്ശൂര്‍ ജില്ലയുടെ പുനരുദ്ധാണം തുടങ്ങിയിരിക്കുന്നു. എന്നാല്‍ കൃത്യമായ കണക്കുകള്‍ തയ്യാറാക്കി നിരത്തിയിരിക്കുന്നു കളക്ടര്‍.

വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് 280 കോടി രൂപ വേണ്ടിവരും. എന്നാല്‍ നിലവില്‍ ഫണ്ടിന്റെ കുറവ് ഇല്ലെന്നും കളക്ടര്‍ ടിവി അനുപമ പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ 3411 വീടുകളാണ് ഭാഗീകമായോ പൂര്‍ണ്ണമായോ തകര്‍ന്നത്. പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ക്ക് 20 കോടിയും ഭാഗീകമായി തകര്‍ന്ന വീടുകള്‍ക്ക് 77 കോടി രൂപയും വിതരണം ചെയ്തു. നിലവില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം രൂപ നല്‍കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കുടുംബ തര്‍ക്കങ്ങള്‍ മൂലം ഫണ്ട് കൈമാറാന്‍ കഴിയാത്ത സാഹചര്യങ്ങളും ചിലയിടങ്ങളില്‍ ഉണ്ട്. എത്രയും വേഗം അര്‍ഹരെ കണ്ടെത്തി പണം കൈമാറാന്‍ കൈ മാറാനുള്ള ശ്രമത്തിലാണ് ഭരണകൂടം. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലയിലെ 5 ഇടങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിക്കും.

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നാലാം റാങ്കുകാരിയായ ദേശീയ ശ്രദ്ധ നേടിയ മലയാളിയാണ് ടിവി അനുപമ. അതിന് ശേഷം ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോഴും അനുപമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഉത്തരവാദിത്തങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം തന്നെ ആണ് അനുപമയെ വ്യത്യസ്തയാക്കുന്നത്. മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ എന്ന നിലയില്‍ അനുപമ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് തന്നെയാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചതും ടിവി അനുപമയുടെ ശക്തമായ റിപ്പോര്‍ട്ട് തന്നെ ആയിരുന്നു. ഭരണകൂടം പോലും മന്ത്രിക്ക് അനുകൂല നിലപാടുകള്‍ എടുത്ത് നില്‍ക്കുമ്പോള്‍ ആയിരുന്നു അനുപമ ശക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ കോടതി പരാമര്‍ശങ്ങള്‍ പോലും ഈ റിപ്പോര്‍ട്ടിനെ അധികരിച്ചായിരുന്നു. നേരത്തേ, ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ആയിരിക്കവേയും അനുപമയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വന്‍തോക്കുകളെ ഭയക്കാതെ ശക്തമായ നടപടികളാണ് അന്ന് അനുപമയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്. പിന്നീട് അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കിയതും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ആലപ്പുഴക്കാര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഇപ്പോഴത്തെ അവരുടെ ജില്ലാ കളക്ടര്‍. കൈക്കുഞ്ഞുമായാണ് പലപ്പോഴും അനുപമ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക. ജനങ്ങളുടെ വിഷമങ്ങള്‍ ഏത് സമയത്തും കേള്‍ക്കാന്‍ സന്നദ്ധയാണ് അനുപമ ഐഎഎസ്.

മലപ്പുറം പൊന്നാനി മാറാഞ്ചേരി സ്വദേശിയായ അനുപമ, പോലീസ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ കെ.കെ.ബാല സുബ്രമണ്യത്തിന്റെയും ഗുരവായൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയറായ ടി.വി.രമണിയുടെയും മൂത്ത മകളാണ്. 2002 ൽ പൊന്നാനി വിജയമാതാ കോൺവെന്റ് ഹൈസ്കൂളിൽ നിന്നും പതിമൂന്നാം റാങ്കോടെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കി.തുടർന്ന് ത്രിശ്ശൂർ സെന്റ് ക്ലെയേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മൂന്നാം റാങ്കോടെ പ്ലസ് റ്റു വിജയിച്ചു.രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) -പിലാനി, ഗോവയിൽ നിന്ന് 92% മാർക്കോടെ ബി.ഇ (ഓണേഴ്സ്) വിജയിച്ചു. 2009 ൽ നാലാം റാങ്കോടെ ഇൻഡ്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി. ആദ്യം അനുപമ വാര്‍ത്തകളില്‍ ഇടം നേടുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വിഷം തളിച്ച പച്ചക്കറികള്‍ക്കെതിരെ നപടി സ്വീകരിച്ചുകൊണ്ടാണ്. അതിര്‍ത്തികളില്‍ അനുപമ പരിശോധന കര്‍ശനമാക്കിയതോടെ തമിഴ്‌നാട് പച്ചക്കറിലോഭിയുടെ കണ്ണിലെ കരടായി മാറി. മലയാളികളെ വിഷം തീറ്റിക്കില്ലെന്ന അനുപമയുടെ നിലപാട് മലയളികളെ പോലും ഇരുത്തിചിന്തിപ്പിച്ചു, പച്ചക്കറിയുടെ കാര്യത്തിലെങ്കിലും അന്യസംസ്ഥാനത്തെ ആശ്രയിക്കാതെ സ്വയം പര്യാപ്തരായിക്കൂടെയെന്നു മലയാളി ചിന്തിച്ചു തുടങ്ങിയത് ഇതോടെയാണ്.

ഭക്ഷ്യ സുരക്ഷാ വകുപ്പിലെത്തുന്നതിനു മുന്‍പ് അനുപമ തലശ്ശേരി സബ് കലക്ടറായിരുന്നു. തലശ്ശേരി സബ് കലക്ടര്‍ സ്ഥാനത്തെത്തിയത് ഒരു സ്ഥലമാറ്റ ഉത്തരവിലൂടെയാണ്. കാഞ്ഞങ്ങാട് സബ്കലക്ടറായിരിക്കെ പുഴയോരം കയ്യേറിയ ഭൂമാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിന് തലശ്ശേരിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. കോഴിക്കോട് അസിസ്റ്റന്റ് കളക്റ്റർ, കാസർഗോഡ് സബ് കളക്റ്റർ, തലശ്ശേരി സബ് കളക്റ്റർ, ആറളം ട്രൈബൽ ഡെവലപ്പ്മെന്റ് മിഷൻ സ്പെഷ്യൽ ഓഫീസർ, ആലപ്പുഴ ജില്ലാ കളക്ടർ എന്നീ പദവികൾ വഹിച്ചിട്ടുള്ള ടി.വി.അനുപമ നിലവിൽ തൃശ്ശൂർ ജില്ലാ കളക്റ്ററാണ്. ഇതുവരെ ഇരുന്ന കസേരയില്‍ എല്ലാം കൂറുപുലര്‍ത്തി കൊണ്ടാണ് കൈയടി നേടിയിട്ടുണ്ട് മിടുക്കിയായ ഐഎഎസ് ഉദ്യോഗസ്ഥ. രാഷ്ട്രീയക്കാരുടെ ചട്ടുകമാകാതെ നിന്ന് സ്വതന്ത്രമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് ആലപ്പുഴക്കാരുടെ കൈയടി നേടിയാണ് അവര്‍ കലക്ടര്‍ പദവിയില്‍ നിന്നും പടിയിറങ്ങിയത്. കണ്ണീരോടെയാണ് ആലപ്പുഴ കലക്ടറെ ജീവനക്കാര്‍ യാത്രയാക്കിയത്. ആലപ്പുഴയിൽ നിന്ന് തൃശ്ശൂരിലെത്തി ചാർജ്ജെടുത്ത ആദ്യ ദിവസങ്ങളിൽത്തന്നെ അനുപ തൃശ്ശൂർ നിവാസികളുടെ ഹൃദയത്തിലിടം പിടിച്ചിരുന്നു. കടൽക്ഷോഭം മൂലം ബുദ്ധിമുട്ടുന്ന തീരദേശവാസികളെ ത്തിയപ്പോൾ അവരെ ക്ഷമയോടെ കേൾക്കാനും അവർക്ക് പക്വതയോടെ മറുപടി നൽകാനും കഴിഞ്ഞതിലൂടെയാണ് കലക്ടർ അവരുടെ മനം കവർന്നത്. പിന്നീട് അവരുടെ ആവശ്യപ്രകാരം കലക്ടർ തീരപ്രദേശം നേരിട്ട് സന്ദർശിക്കുകയും പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ആജ്ഞാ സ്വരത്തില്‍ കാര്യങ്ങള്‍ പറയുകയും തലക്കനത്തോടെ പെരുമാറുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ തീര്‍ത്തും വ്യത്യസ്തയായിരുന്നു അനുപമ. ഒരു കുടുംബത്തിലെ അംഗങ്ങളോട് പെരുമാറുന്നതു പോലെയുള്ള ഇടപെടല്‍ കൊണ്ട് അവര്‍ ജീവനക്കാര്‍ക്കിടയില്‍ ചുരുങ്ങിയ സമയം കൊണ്ട് സ്വാധീനം നേടുകയും ചെയ്തു.

‘ഞാന്‍ വലുതായാല്‍ അച്ഛന്‍ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരും’ ഒരു കൊച്ചു പെണ്‍ക്കുട്ടി പലപ്പോഴും തന്റെ വിജിലന്‍സില്‍ സിഐ ആയിരുന്ന പിതാവിനോട് പറഞ്ഞിരുന്നു ഞാന്‍ വലുതായാല്‍ അച്ഛന്‍ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. കീഴുദ്യോഗസ്ഥര്‍ അച്ഛനെ സല്യൂട്ട് ചെയുന്നത് കണ്ടാണ് ആ കൊച്ചു മിടുക്കി ഈ കമന്റ് പാസാക്കിയത്. കാലം ആ കുട്ടിയെ തൃശൂര്‍ കളക്ടറായി ഉയര്‍ത്തി. പക്ഷേ അതു കാണാനും തന്റെ മകളെ സല്യൂട്ട് ചെയ്യാനും ഭാഗ്യം ആ അച്ഛനുണ്ടായിരുന്നില്ല. മകള്‍ ഐഎഎസ് നേടുന്നതിന് മുമ്പ് പിതാവ് മരിച്ചു. തെറ്റുകള്‍ക്കെതിരെ ഈ പെണ്‍കുട്ടി പെരുതിയപ്പോള്‍ കേരളം ഇവള്‍ക്കൊപ്പം നിന്നു, വരുന്ന തലമുറയക്കും അനീധിയ്ക്കുനേരെ കണ്ണടച്ചുകൊണ്ട് മുന്നേ നടന്നുപോയവരും അനുപമയില്‍ നിന്നും ഒരുപാട് പഠിക്കേണ്ടത്… ഇനിയും അനീതിയ്ക്കും അഴിമതിയ്ക്കും നേരെ പെണ്‍പുലിയുടെ വീറോടെ പൊരുതാന്‍ അനുപമയ്ക്കാകട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (16 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (34 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (54 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends