Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജില്ലാ പോലീസ് കമ്മീഷണര്‍ക്ക് തെറ്റുപറ്റിയെന്ന് പോലീസുകാരന്റെ കണ്ടെത്തലിന് എതിരെ നടപടി, പോസ്റ്റിട്ട ക്രൈംബ്രാഞ്ചിലെ സിവില്‍ പോലീസി ഓഫീസര്‍ക്ക് നടപടി ഉറപ്പ്

10 JANUARY 2019 10:22 AM IST
മലയാളി വാര്‍ത്ത

ജില്ലാ പോലീസ് കമ്മീഷണര്‍ക്ക് തെറ്റുപറ്റിയെന്ന് പോലീസുകാരന്റെ കണ്ടെത്തലിന് എതിരെ നടപടി,. സിറ്റി ജില്ല പൊലീസ് കമീഷണര്‍ക്ക് ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താല്‍ നേരിടുന്നതില്‍ വീഴ്ചപറ്റിയെന്ന് ഫേസ്ബുക് പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫിസറുടെ നടപടി ഗുരുതര അച്ചടക്ക ലംഘനമെന്ന് കണ്ടെത്തല്‍. ഇതോടെ, പോസ്റ്റിട്ട ക്രൈംബ്രാഞ്ചിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഉമേഷ് വള്ളിക്കുന്നിനെതിരെ നടപടി ഉറപ്പായി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനോട് എസ്.പി പി.ബി. രാജീവ് ആവശ്യപ്പെട്ടിട്ടുണ്ട്. സേനക്ക് മൊത്തം അവമതിപ്പുണ്ടാക്കുന്ന നടപടിയാണ് ഉമേഷിന്‍േറതെന്നും ഇത് ഗുരുതര അച്ചടക്ക ലംഘനമായി കാണണമെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് ഡിവൈ.എസ്.പി ഇന്ന് സമര്‍പ്പിക്കുമെന്ന വിവരം.

നേരത്തേയും നവമാധ്യമങ്ങളില്‍ വിവാദ കുറിപ്പുകളെഴുതിയതിന്റെ പേരില്‍ അന്വേഷണം നേരിട്ടയാളാണ് ഉമേഷ്. ഈ വിവരമടക്കം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതായാണ് സൂചന. എസ്. കാളിരാജ് മഹേഷ് കുമാറിന്റെ പേര് പരാമര്‍ശിക്കാതെയുള്ള വിമര്‍ശനവും പരിഹാസവും നിറഞ്ഞ ഉമേഷിന്റെ ഫേസ്ബുക് പോസ്റ്റ് ഇതിനകം ആയിരത്തിലേറെ പേരാണ് ഷെയര്‍ ചെയ്തത്. 3000ത്തോളം ലൈക്കുകളുമുണ്ട്്. തുറന്നുപറച്ചിലുകള്‍ക്ക് ബിഗ് സല്യൂട്ട്, പോസ്റ്റിന്റെ ഫലമായി മേധാവിയെ മാറ്റി എന്നിങ്ങനെ 600ലേറെ പേര്‍ കമന്റിട്ടു. പോസ്റ്റ് നവമാധ്യമങ്ങളിലടക്കം ചര്‍ച്ചയാണ്. ഇവയെല്ലാം പരിശോധിച്ചശേഷമാണ് ഡിവൈ.എസ്.പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജില്ല പൊലീസ് മേധാവിക്കുണ്ടായ പാളിച്ചയാണ് ഹര്‍ത്താലില്‍ വ്യാപക അക്രമത്തിന് ഇടയാക്കിയത്.

മിഠായിതെരുവിലേക്ക് നിയന്ത്രണമില്ലാതെ പ്രതിഷേധക്കാരെ കയറ്റിവിട്ടത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സൃഷ്ടിച്ചു, കട തുറന്ന വ്യാപാരികള്‍ക്ക് സംരക്ഷണം നല്‍കിയില്ല, പൊലീസ് മേധാവിയുടെ പാളിച്ച സേനക്ക് മൊത്തം നാണക്കേടുണ്ടാക്കി, വലിയങ്ങാടിയില്‍ രണ്ടു പൊലീസുകാരെ മാത്രമാണ് നിയോഗിച്ചത്, ഹൈറാര്‍ക്കിയുടെ ഉയരത്തില്‍നിന്ന് കല്‍പനകള്‍ മാത്രം പുറപ്പെടുവിക്കുന്ന ഒരാള്‍ക്ക് മേധാവിയാകാനേ പറ്റൂ, നായകനാകാന്‍ പറ്റില്ല തുടങ്ങിയ ആരോപണങ്ങളും പരിഹാസങ്ങളുമാണ് ഫേസ്ബുക്കിലുള്ളത്. 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (13 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (33 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (57 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends