Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി തെരഞ്ഞെടുപ്പ് ഗോദ, അരയും തലയും മുറുക്കി മുന്നണികള്‍ ഒരുങ്ങി, ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങുന്നു

10 JANUARY 2019 11:00 AM IST
മലയാളി വാര്‍ത്ത

ഇനി തെരഞ്ഞെടുപ്പ് ഗോദ. അരയും തലയും മുറുക്കി മുന്നണികള്‍ ഒരുങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം നീങ്ങുന്നു.

ശബരിമല വിധിക്ക് ശേഷം നവോത്ഥാനമൂല്യസംരക്ഷണമുയര്‍ത്തി കൈക്കൊണ്ട ഉറച്ച നിലപാടും നവോഥാന മതിലുമൊക്കെ പിന്നാക്ക, ദളിത് പിന്തുണ ഉറപ്പിച്ചുനിറുത്താനായെന്ന് ഇടതുപക്ഷം കരുതുന്നു. ശബരിമലയിലെ സവര്‍ണ്ണ കഥകള്‍ പറഞ്ഞ് ഈഴവരിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കുക കൂടി ചെയ്തതോടെ തന്ത്രങ്ങളേറ്റു എന്ന ആത്മവിശ്വാസവും. നിയമസഭാ തിരഞ്ഞെടുപ്പില്‍ തുണച്ച മതന്യൂനപക്ഷത്തെ കൂടെ നിറുത്തുകയും പരമ്പരാഗതവോട്ട്ബാങ്ക് ചോരാതെ കാക്കുകയുമാണ് ലക്ഷ്യം. കാലാകാലങ്ങളായി ആശയങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നകന്നു കഴിയുന്നവരെ തിരികെയെത്തിക്കാന്‍ ശബരിമല കാരണമായെന്നും സി പി എം കണക്കു കൂട്ടുന്നു.

സര്‍ക്കാരിനോട് ഒരൊത്തുതീര്‍പ്പിനുമില്ലെന്ന എന്‍.എസ്.എസ് നിലപാട് മദ്ധ്യതിരുവിതാംകൂറില്‍ അനുകൂലമാകുമെന്ന കണക്കുകൂട്ടലാണ് യു.ഡി.എഫിനും ബി.ജെ.പിക്കും. വിശ്വാസികളുടെ വികാരം എന്ന തുറുപ്പുചീട്ട് മത, ന്യൂനപക്ഷങ്ങളിലും അനുകൂലചലനമുണ്ടാക്കുമെന്ന പ്രതീക്ഷ യു.ഡി.എഫിലുണ്ട്. എന്‍.എസ്.എസ് നിലപാട് അനുകൂലമാകുമെന്ന് കരുതുന്ന ബി.ജെ.പിക്ക് കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാമ്പത്തികസംവരണ പ്രഖ്യാപനത്തിലുമുണ്ട് പ്രതീക്ഷ.

ശബരിമല വിശദീകരണ യോഗങ്ങള്‍ ബൂത്തു തലത്തില്‍ നടത്താന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് സി പി എം. വിഭാഗീയതയും കുറവ് താഴേതട്ടില്‍ സംഘടനാപ്രവര്‍ത്തനം നേരത്തേ ആരംഭിക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചര്‍ച്ചയ്ക്കായി സംസ്ഥാനകമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍, നിയോജകമണ്ഡലം സെക്രട്ടറിമാര്‍ എന്നിവര്‍ക്കായുള്ള സംസ്ഥാനതല ശില്പശാല ഇന്ന് എ.കെ.ജി സെന്ററില്‍ നടത്തും. സി.പി.ഐ മണ്ഡലം കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് 14 ജില്ലകളിലും കുടുംബയോഗങ്ങള്‍ പൂര്‍ത്തിയാക്കി.

ഇരുപത്തി അയ്യായിരത്തോളം വരുന്ന ബൂത്ത് കമ്മിറ്റികളില്‍ മുക്കാല്‍ഭാഗവും സജ്ജമാക്കി കോണ്‍ഗ്രസും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. കെ.പി.സി.സി ജനറല്‍ബോഡിയും ഡി.സി.സി പ്രസിഡന്റുമാരുടെയും കെ.പി.സി.സി ഭാരവാഹികളുടെയും സംയുക്തയോഗവും നാളെയുണ്ട്. 29ന് രാഹുല്‍ഗാന്ധി കൊച്ചിയിലെത്തുന്നതിന് മുമ്പായി എല്ലാ ജില്ലകളിലും പ്രവര്‍ത്തകരെ പ്രവര്‍ത്തനസജ്ജമാക്കാനാണ് തീരുമാനം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരളയാത്ര ഫെബ്രുവരി 3ന് കാസര്‍കോട്ട് നിന്നാരംഭിക്കും. നാല് ബൂത്തുകള്‍ കേന്ദ്രീകരിച്ച് ഒരു ശക്തികേന്ദ്രം എന്ന നിലയില്‍ ബി.ജെ.പിയും താഴേതട്ടില്‍ സജീവം. 15ന് മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നത് പ്രചാരണത്തുടക്കമാക്കാനാണ് നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന് പ്രസിദ്ധീകരിക്കാനിരിക്കെ, വോട്ടര്‍പട്ടികാ പരിശോധനകളിലാണിപ്പോള്‍ പ്രവര്‍ത്തകരെല്ലാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (12 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (32 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (56 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends