അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി, കുടുംബയോഗങ്ങളില്‍ സാന്നിധ്യമായി വരവറിയിച്ചു തുടക്കം, 27 വര്‍ഷത്തിന് ശേഷം മണ്ഡലം യു ഡി എഫ് കൈപ്പത്തിയിലാക്കുമോ ?

അടൂര്‍ പ്രകാശ് എം.എല്‍.എ ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആകുമെന്ന് ഏതാണ്ടുറപ്പായി. എ കെ ആന്റണി ഉള്‍പ്പടെയുള്ള നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം പ്രകാശ് മണ്ഡലത്തില്‍ സജീവമാ യിക്കഴിഞ്ഞു. മാറിയ രാഷ്ട്രീയ സാഹചര്യവും സാമുദായിക ്യു സമവാക്യങ്ങളുമാണ് തുടര്‍ച്ചയായി തോല്‍വി നേരിടുന്ന മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനെ മല്‍സരിപ്പിക്കാന്‍ യു.ഡി.എഫിനെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടി മല്‍സരിക്കാന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്ന് അടൂര്‍ പ്രകാശ് 'മലയാളി വാര്‍ത്ത ' യോട് പറഞ്ഞു. തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച എ സമ്പത്തിനെ സി.പി.എം മാറ്റി പരീക്ഷിക്കുമോയെന്നതാണ് എല്‍.ഡി.എഫിലെ ആകാംക്ഷ.
ഇരുപത്തിയേഴ് വര്‍ഷമായി എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്ന മണ്ഡലം. 69378 വോട്ടുകള്‍ക്കായിരുന്നു 2014ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ബിന്ദുകൃഷ്ണ പരാജയപ്പെട്ടത്.
ആറ്റിങ്ങല്‍ മണ്ഡലവുമായി ഒരു ബന്ധവുമില്ലെങ്കിലും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടികളില്ലെല്ലാം അടൂര്‍ പ്രകാശ് സജീവ സാന്നിധ്യമാണിപ്പോള്‍.കുടുംബ യോഗങ്ങളില്‍ അദ്ദേഹം സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. കോന്നിയില്‍ നിന്ന് ആറ്റിങ്ങലിലേക്കുള്ള എം.എല്‍.എയുടെ ചുവടുമാറ്റം പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ഈഴവസമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ പ്രകാശിന് മുന്നേറാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ വ്യവസായിയും ഈഴവ സമുദായ നേതാവുമായ ബിജു രമേശുമായുളള ബന്ധുത്വവും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണകരമായേക്കുമെന്നും വിലയിരുത്തുന്നുണ്ട്. അതിലുപരി ജയിച്ചാല്‍ യു പി എ മന്ത്രിസഭയില്‍ ഇടം നേടാന്‍ പ്രകാശിന് കഴിയുമെന്നാണ് കരുതുന്നത്.
ഈഴവ നായര്‍ മുസ്ലീം സമുദായങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഈ മണ്ഡലത്തില്‍ വയലാര്‍ രവി.. എ എ റഹീം, തലേക്കുന്നില്‍ ബഷീര്‍ തുടങ്ങിയ കോണ്‍ ഗ്രസ് നേതാക്കള്‍ ജയിച്ച് ലോക് സഭയിലെത്തിയിട്ടുണ്ട്.
27 വര്‍ഷമായി ഇടത് പക്ഷം കയ്യടക്കി വെച്ചിരിക്കുന്ന മണ്ഡലം ഇത്തവണ എന്ത് വില കൊടുത്തും പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതിനാണ് പ്രകാശിനെപ്പോലുള്ള സീനിയര്‍ നേതാവിനെ ത്തന്നെ കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്.
1996 മുതല്‍ കോന്നി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം 1994 ലും 2011 ലും ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ ആരോഗ്യം, ഭക്ഷ്യം റവന്യൂ, ടൂറിസം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ സോളാര്‍ ഉള്‍പ്പടെ ഒട്ടേറെ അഴിമതി ആരോപണങ്ങളില്‍ ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു കേട്ടതിനെ തുടര്‍ന്ന് 2016 ലെ തിരഞ്ഞെടുപ്പില്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കോന്നി സീറ്റ് നിഷേധിക്കാന്‍ സകല അടവും പയറ്റിയെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കടുംപിടുത്തം നിമിത്തം പ്രകാശിന് സീറ്റ് നല്‍കാന്‍ ഹൈക്കമാന്റ് തയ്യാറായി. 24000 വോട്ടുകളുടെ വമ്പിച്ച ഭുരിപക്ഷത്തിനാണ് പ്രകാശ് സീറ്റ് നിലനിര്‍ത്തിയത്. 64 കാരനായ പ്രകാശിലൂടെ ആറ്റിങ്ങല്‍ മണ്ഡലം കോണ്‍ഗ്രസ് പീടിച്ചെടുക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സി പി എമ്മിന്റെ കുത്തക മണ്ഡലമായ കോന്നി 1996 ല്‍ പുതുമുഖ മായ പ്രകാശിനെ ഇറക്കി പിടിച്ചെടുത്ത പോലെ ആറ്റിങ്ങലും പ്രകാശ് വെന്നിക്കൊടി പാറിക്കുമോ എന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha























