Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.ടി.ഡി.എഫ്.സി അടച്ചു പൂട്ടലിലേക്ക്; കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്ഥാപനത്തിലെ ഡെപ്യൂട്ടേഷൻ ജീവനക്കാരെ മുഴുവൻ തിരിച്ചയക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു

10 JANUARY 2019 11:43 AM IST
മലയാളി വാര്‍ത്ത

കേരള സർക്കാരിന്റെ കീഴിലുള്ള ബാങ്കിംഗിതര ധനകാര്യ സ്ഥാപനമായ കെ.ടി.ഡി.എഫ്.സി അടച്ചു പൂട്ടലിലേക്ക്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്ഥാപനത്തിലെ ഡെപ്യൂട്ടേഷൻ ജീവനക്കാരെ മുഴുവൻ തിരിച്ചയക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു.കെ.ടി.ഡി.എഫ്.സി ക്ക് നൽകിയ കോടികളുടെ വായ്പാ തുക തിരിച്ചു കിട്ടാതെ വന്നതോടെയാണ് കെ.ടി.ഡി.എഫ്.സി യുടെ തകർച്ച തുടങ്ങിയത്.

കെ.ടി.ഡി.എഫ്.സിയെ സമ്പത്തികമായി സഹയിക്കുകയെന്ന ലക്ഷ്യത്തോടെ 96-ലാണ് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ അഥവാകെ.ടി.ഡി.എഫ്.സി രൂപീകരിച്ചത്.50 കോടി രൂപയുടെ പ്രാഥമിക മൂലധനത്തോടെ ആരംഭിച്ച സ്ഥാപനം വളരെ വേഗം ലാഭത്തിലേക്കെത്തി. സർക്കാർ ജീവനക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ വാഹനവായ്പയും ഭവനവായ്പയും നൽകിയ സ്ഥാപനം വേഗത്തിൽ വ ളർച്ചയുടെ പടവുകൾ കയറി. ഇതിനിടെ പല ഘട്ടങ്ങളിലായി കെ.ടി.ഡി.എഫ്.സി ക്ക് 2200 കോടിയിലധികം രൂപ സ്ഥാപനം വായ്പ നൽകി.കൂടാതെ തിരുവനന്തപുരം, തിരുവല്ല ,അങ്കമാലി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ കെ.ടി.ഡി.എഫ്.സി യുടെ സ്ഥലത്ത് BOT വ്യവസ്ഥയിൽ വാണിജ്യ സമുച്ചയങ്ങൾ നിർമ്മിച്ചതിനും കോടികൾ ചെലവായി. കെ.ടി.ഡി.എഫ്.സി യിൽ നിന്നും യഥാസമയം വായ്പാ തുക തിരികെ ലഭിക്കാതെ വന്നതോടെ കെ.ടി.ഡി.എഫ്.സി ൽ പ്രതിസന്ധി തുടങ്ങി.ഗതാഗത സെക്രട്ടറി അദ്ധ്യക്ഷനായ ഡയറക്ടർ ബോർഡ് പല തവണ സർക്കാരിനോടാവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിച്ചില്ല.ഒടുവിൽ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് വായ്പ തുക ഏറ്റെടുത്ത് സർക്കാർ ഉറപ്പ് നൽകിയെന്ന് മാത്രം.തിരുവനന്തപുരത്തെയടക്കം BOT പ്രോജക്ടുകൾ ഏറ്റെടുക്കാൻ ആളില്ലാതെ വന്നതോടെ ആ ഇനത്തിലും കനത്ത നഷ്ടമുണ്ടായി. തുടർന്ന് വാഹനവായ്പയും ഭവനവായ്പയു നൽകുന്നത് നിർത്തി. ഒടുവിൽ ശമ്പളം നൽകാൻ പോലും കഴിയാത്ത സ്ഥിതി വന്ന സാഹചര്യത്തിലാണ് ഡെപ്യൂട്ടേഷൻ ജീവനക്കാരെകെ.ടി.ഡി.എഫ്.സി തിരിച്ചയക്കുന്നത്.നിലവിൽ 16 ജീവനക്കാരാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നത്. ഡിസംബർ 31-ന് മാതൃ സ്ഥാപനത്തിലേക്ക് മടങ്ങാനാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.ഇതു കൂടാതെ ചെലവുചുരുക്കലിനായി കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ്കെ.ടി.ഡി.എഫ്.സി .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (14 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (34 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (58 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends