Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണിമുടക്കു ദിവസം ആരെയും നിര്‍ബന്ധിച്ച് പണി മുടക്കിപ്പില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും പറഞ്ഞ നേതാക്കൾ പണിമുടക്കില്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചു; വി .ശിവന്‍കുട്ടി നേതൃത്വം നല്‍കിയ സമരമായതിനാല്‍ ഇനി ഇതില്‍ നിന്നൂരാതെ ശിവന്‍കുട്ടിക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ചുരുക്കം

10 JANUARY 2019 12:25 PM IST
മലയാളി വാര്‍ത്ത

ട്രൈയിന്‍ തടഞ്ഞ് പണിവാങ്ങിയിരിക്കുകയാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി.ശിവന്‍കുട്ടിയും പ്രവര്‍ത്തകരും. പണിമുടക്കു ദിവസം ആരെയും നിര്‍ബന്ധിച്ച് പണി മുടക്കിപ്പില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും പറഞ്ഞ നേതാക്കളാണ് പണിമുടക്കില്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ചത്. എന്തായാലും കേരളമല്ലേ എന്നുവച്ച് ട്രൈന്‍ തടഞ്ഞ ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ക്കാണിപ്പോള്‍ മുട്ടന്‍ പണി കിട്ടിയിരിക്കുന്നത്. 3 വര്‍ഷം തടവ് ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് റെയില്‍വേ സംരക്ഷണ സേന കേസെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ കേസെടുത്താല്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. വി .ശിവന്‍കുട്ടി നേതൃത്വം നല്‍കിയ സമരമായതിനാല്‍ ഇനി ഇതില്‍ നിന്നൂരാതെ ശിവന്‍കുട്ടിക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ചുരുക്കം.

പണിമുടക്കിന് ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ 3 വര്‍ഷം തടവ് ഉള്‍പ്പെടെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് റെയില്‍വേ സംരക്ഷണ സേന കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി .ശിവന്‍കുട്ടി , ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍ പ്പെടെയുള്ളവര്‍ക്കെതിരെ കേസുണ്ട്. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനുള്ള 174 -ാം വകുപ്പനുസരിച്ച് ശിക്ഷിക്കെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരക്കാന്‍ പോലുമാകില്ല് തിരുവനന്തപുരം , പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയി നുകളാണ് രണ്ടു ദിവസമായി തടഞ്ഞത് . ആയിരക്കണക്കിനു പേര്‍ക്കെതിരെ കേസുണ്ട്. അതേസമ യം , പയ്യന്നൂരില്‍ ഇന്നലെ ട്രെയിന്‍ തടഞ്ഞിട്ടതിനെതിരെ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തി .സമരാനുകൂലികള്‍ ട്രാക്കില്‍ കുത്തിയിരുന്നു മുദ്രാ വാക്യം വിളിക്കുന്നതിനിടെയാണു കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ പ്രതിഷേധിച്ചത് .പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

അതേസമയം സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ ഇന്നലെ കേരളം സ്തംഭിച്ചിരുന്നു. പണിമുടക്ക് ഇന്നും ഹര്‍ത്താലായി മാറിയതോടെ ജനങ്ങള്‍ പെരുവഴിയിലായി. സമരാനുകൂലികള്‍ ഇന്നും പലയിടത്തും വ്യാപകമായി ട്രെയിന്‍ തടഞ്ഞു. കെഎസ്ആര്‍ടിസി സര്‍വീസ് ഇന്നും നടത്തിയില്ല. അതേസമയം, പലയിടത്തും പൊലീസ് സംരക്ഷണയില്‍ വ്യാപാരികള്‍ കടകള്‍ തുറന്നു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ എസ്ബിഐ ട്രഷറി ബ്രാഞ്ച് സമരക്കാര്‍ തല്ലിതകര്‍ത്തു. ചരക്ക് സേവന നികുതി വകുപ്പിലെ എന്‍ജിഒ യൂണിയന്‍ നേതാക്കളായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പുലര്‍ച്ചെ അഞ്ചുമണിയോടെ തന്നെ സംസ്ഥാനത്ത് ട്രെയിന്‍ ഉപരോധം തുടങ്ങി. തിരുവനന്തപുരം ഷൊര്‍ണ്ണൂര്‍ വൈണാട് എക്സസപ്രസ്സ് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

ഏഴേകാലിന് ഹൈദരാബാദിലേക്കുള്ള ശബരി എക്സപ്രസ്സും തിരുവനന്തപുരം സ്റ്റേഷനില്‍ തടഞ്ഞു. മുക്കാല്‍ മണിക്കൂര്‍ വൈകിയാണ് ശബരി എക്സപ്രസ്സ് തിരുവനന്തപുരം വീട്ടത്. ചങ്ങനാശേരിയില്‍ തിരുവനന്തപുരം ഷൊര്‍ണൂര്‍ എക്സ്പ്രസ്പ്രസും കായംകുളത്ത് കൊച്ചുവേളി - അമൃത്സര്‍ എക്സ്പ്രസും സമരക്കാര്‍ ഉപരോധിച്ചു. ചെന്നൈ - മംഗലാപുരം മെയില്‍ അര മണിക്കൂറിലധികം കണ്ണൂരില്‍ തടഞ്ഞിട്ടു. എറണാകുളം ജില്ലയില്‍ രണ്ടിടങ്ങളിലാണ് സമരക്കാര്‍ ട്രെയിന്‍ തടഞ്ഞത്.

രാവിലെ എട്ടിന് കളമശ്ശേരിയില്‍ കോട്ടയം നിലമ്പൂര്‍ പസഞ്ചറും, 9.30 നു നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പാലരുവി എക്സ്പ്രസും തടഞ്ഞു. ആലുവയില്‍ ട്രെയിന്‍ തടയുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്റ്റേഷനിലേക്ക് മാര്ച്ച് നടത്തി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി. പാലക്കാട്ട് കോയമ്പത്തൂര്‍ മംഗലാപുരം പാസഞ്ചറും ,ഷൊര്‍ണ്ണൂര്‍ ജംഗ്ഷനില്‍ അഹല്യനഗര്‍ എക്സ്പ്രസും ഒരു ണിക്കൂറോളം തടഞ്ഞിട്ടു.അറ്റകുറ്റപ്പണിയുടെ പേരില്‍ ട്രയിനുനുകളുടേ വൈകിയോട്ടം പതിവായ കേരളത്തില്‍ ഉപരോധം കൂടിയായതോടെ യാത്രക്കാര്‍ വലഞ്ഞു.

കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഇന്നും സംസ്ഥാനത്ത് മുടങ്ങി. വിവിധ ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്കുള്ള സര്‍വ്വീസുകള്‍ മാത്രമാണ് നടത്തിയത്. ചുരുക്കം ഓട്ടോറിക്ഷകളും ടാക്സികളും മാത്രമാണ് നിരത്തിലിറങ്ങിയത്. ബാങ്ക്, ഇന്‍ഷുറന്‍സ് മേഖല ഇന്നും സ്തംഭിച്ചു. ഭരണ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പണിമുടക്കിലായതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഇന്നും തടസ്സപ്പെട്ടു.കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും മുടങ്ങി. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെ 4860 ജീവനക്കാരില്‍ ഭൂരിഭാഘം പേരും ജോലിക്കെത്തിയില്ല.

കോഴിക്കോട് മിഠായി തെരുവിലും വലിയങ്ങാടിയിലും പകുതിയിലേറെ കടകള്‍ തുറന്നു. കൊച്ചി ബ്രോഡ്വേയിലും തൃശൂര്‍ നഗരത്തിലും തിരുവല്ലയിലും ആലപ്പുഴയിലും കടകള്‍ തുറന്നു. ഇന്നലെ വ്യാപാരികള്‍ക്ക് നേരെ കയ്യേറ്റമുണ്ടായ കായംകുളത്തും രാവിലെ തന്നെ കടകള്‍ തുറന്നു. എന്നാല്‍ തിരുവനന്തപുരം ചാല കമ്പോളത്തില്‍ കടകള്‍ തുറന്നില്ല. കണ്ണൂരില്‍ രാവിലെ തുറന്ന കടകള്‍ കച്ചവടം കുറവായതിനാല്‍ വ്യാപാരികള്‍ അടച്ചു.

അതേസമയം ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും വടക്കേ ഇന്ത്യയില്‍ സമ്മിശ്ര പ്രതികരണമാണ്. സമരസമിതിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. ബംഗാളിലും ഛത്തീസ്ഗഡിലും ഒഡീഷയിലും പണിമുടക്കിനിടെ അക്രമങ്ങളുണ്ടായി. രാവിലെ പതിന്നൊന്നരയോടെ മണ്ഡി ഹൗസില്‍ നിന്നാരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പൊലീസ് തടഞ്ഞു. അടിസ്ഥാന ശമ്പള വര്‍ധനവുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായിയിലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (15 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (35 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (59 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends