Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

അയ്യപ്പ സംഗമത്തിന് ഒരുങ്ങി രണ്ട് ലക്ഷം ഭക്തർ ; മാതാ അമൃതാനന്ദമയി ഒപ്പം ചേരും; ജനുവരി 20ന് തലസ്ഥാനത്ത് ശബരിമല കര്‍മ്മ സമിതി അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നു

16 JANUARY 2019 05:16 PM IST
മലയാളി വാര്‍ത്ത

ശബരിമല നടയടയ്ക്കുന്ന ജനുവരി 20ന് തലസ്ഥാനത്ത് ശബരിമല കര്‍മ്മ സമിതി അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നു. മാതാ അമൃതാനന്ദമയിയും ഇതിനെ അനുകൂലിച്ച് പരിപാടിയില്‍ പങ്കെടുക്കും. ശബരിമല ആചാര സംരക്ഷണത്തിനായി 18ന് സെക്രട്ടറിയേറ്റ് വളയല്‍ സമരമാണ് കര്‍മ്മ സമിതി ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് അത് മാറ്റി അയ്യപ്പ ഭക്ത സംഗമം സംഘടിപ്പിക്കുകയായിരുന്നു. 18ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വരുന്നതിനാല്‍ ആ ദിവസവും 21ന് തൈപ്പൂയ ദിവസവും ഒഴിവാക്കി അതിനിടയിലുള്ള 19,20 തീയതികളില്‍ ആ സംഗമം നടത്താനാണ് കര്‍മ്മ സമിതി ആലോചിക്കുന്നത്.

പരിപാടിയില്‍ രണ്ട് ലക്ഷം അയ്യപ്പഭക്തന്മാരെ ഉള്‍ക്കൊള്ളിക്കാനാണ് ആസൂത്രണം ചെയ്യുന്നതെന്ന് ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനക് എസ്‌ജെആര്‍ കുമാര്‍ അറിയിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള ആധ്യാത്മികാചാര്യന്മാരും, സാമുദായിക സംഘടനാ നേതാക്കളും സന്നിഹിതരാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീശ്രീ രവിശങ്കര്‍ ഉള്‍പ്പടെയുള്ള നേതാക്കളേയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീജില്ലകളില്‍ നിന്നുള്ള വിശ്വാസികളുടെ നാമജപയാത്രയും ഇതിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. സംഗമത്തിന്റെ ഭാഗമായി 18ന് രാവിലെ തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ അയ്യപ്പ മണ്ഡപങ്ങള്‍ ഒരുക്കും. ഈ കേന്ദ്രങ്ങളില്‍ മൂന്നു ദിവസത്തേയ്ക്ക് അയ്യപ്പ വിഗ്രഹം വെച്ച് വിളക്കും പൂജയും ഉണ്ടാകും. 18ന് വൈകീട്ട് നഗരത്തില്‍ വനിതകളുടെ നേതൃത്വത്തില്‍ വാഹനപ്രചാരണ യാത്രയും നടത്തും.


പ്രതിഷേധ പരിപാടികള്‍ ഒഴിവാക്കി ‘ആധ്യാത്മിക തല’ത്തിലേക്ക് പ്രതിഷേധങ്ങളെ എത്തിക്കുക എന്ന നീക്കമാണ് ശബരിമല കര്‍മ്മ സമിതി സജീവമാക്കിയിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് രഥയാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്താനായിരുന്നു കര്‍മ്മ സമിതി ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഈ മാസം 10 മുതല്‍ 13 വരെയായിരുന്നു രഥയാത്ര നടക്കുമെന്ന് അറിയിച്ചിരുന്നത്. പതിനെട്ടിന് 120 ഹിന്ദു സംഘടനകളെ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റ് മാര്‍ച്ചും ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രഥയാത്ര എല്ലാ ജില്ലകളിലും നടത്താന്‍ പ്രായോഗികമായ ബുദ്ധിമുട്ടുള്ളതിനാല്‍ അത് പറ്റുന്ന ജില്ലകളില്‍ മാത്രം പ്രതീകാത്മകമായി നടത്തി അവസാനിപ്പിക്കാനാണ് ശബരിമല കര്‍മ്മ സമിതിയുടെ നീക്കം. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന് ശേഷം നടക്കുന്ന വ്യാപകമായ അറസ്റ്റും സെന്‍കുമാര്‍ കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയതുമാണ് സംസ്ഥാനമൊട്ടാകെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന രഥയാത്ര ഒഴിവാക്കിയതെന്നും അഭ്യൂഹമുണ്ട്.

എന്നാല്‍ രഥയാത്ര ജനുവരി പത്തിന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പറ്റുന്ന ജില്ലകളില്‍ മാത്രം രഥയാത്ര സംഘടിപ്പിക്കുക എന്ന തീരുമാനത്തില്‍ ശബരിമല കര്‍മ്മ സമിതി എത്തിയിരുന്നു എന്ന് കര്‍മ്മ സമിതി നേതാവ് കെ പി ശശികല വ്യക്തമാക്കിയിരുന്നു. സെക്രട്ടറിയേറ്റ് വളയല്‍ നടത്തുന്നതിന് പകരം ആധ്യാത്മിക സംഗമം എന്ന നിര്‍ദ്ദേശമാണ് ദേശീയ നേതാക്കള്‍ നല്‍കിയതെന്നും ശശികല വ്യക്തമാക്കി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (5 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends