Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോഴിക്കോട് എം പി എം കെ രാഘവനെ തീര്‍ക്കാനുറച്ചു സര്‍ക്കാര്‍... വെള്ളിടിയായി യു ഡി എഫിന് പുതിയ കുരുക്ക്

13 FEBRUARY 2019 11:22 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് എം പി എം കെ രാഘവനെ തീര്‍ക്കാനുറച്ചു സര്‍ക്കാര്‍. വെള്ളിടിയായി യു ഡി എഫിന് പുതിയ കുരുക്ക്. കണ്ണൂരിലെ അഗ്രീന്‍കോ സൊസൈറ്റി ക്രമക്കേടുമായി ബന്ധപ്പെട്ട് കോഴിക്കോട് എം.പി എം.കെ. രാഘവനുള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസ്സാമ്പത്തിക ക്രമക്കേടും അഴിമതിയും നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സംഘം മുന്‍ പ്രസിഡന്റ് എം.കെ. രാഘവന്‍ എം.പി, മാനേജിങ് ഡയറക്ടര്‍ ബൈജു രാധാകൃഷ്ണന്‍ തുടങ്ങി 13 പേര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത് കോണ്‍ഗ്രസ്സ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് എം കെ രാഘവന് നേര്‍ക്കുയരുന്നത്.

പ്രതികള്‍ 77 കോടിയുടെ സാമ്പത്തികബാധ്യത സംഘത്തിനുണ്ടാക്കിയെന്നാണ് കേസ്. ഉത്തരേമഖല സഹകരണ വിജിലന്‍സ് ഡിവൈ.എസ്.പി മാത്യു രാജ് കള്ളിക്കാടനാണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2002 മുതല്‍ 2014 വരെ എം.കെ. രാഘവന്‍ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. ഈ കാലയളവില്‍ കൈതച്ചക്ക ഫാമിനായി സ്ഥലം വാങ്ങിയതും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കാന്‍ യന്ത്രസാമഗ്രികള്‍ വാങ്ങിയതും സഹകരണ രജിസ്ട്രാറുടെ അനുമതിയും സുതാര്യതയും ഇല്ലാതെയുമാണെന്നാണ് വിജിലന്‍സ് ഡിവൈ.എസ്.പിയുടെ കണ്ടെത്തല്‍. അഴിമതിയും ക്രമക്കേടും കാരണം സംഘം കടക്കെണിയിലായെന്നും വായ്പ തിരിച്ചടവ് നിലച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ടൗണ്‍ എസ്‌.െഎ ശ്രീജിത്ത് കൊടേരിക്കാണ് അന്വേഷണ ചുമതല. വ്യാജരേഖ ചമച്ചുവെന്നും ഗൂഢാലോചന, അഴിമതി നടത്തിയെന്നുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി മൂന്നാം പ്രതിയായാണ് എം.കെ രാഘവനെ പ്രതിചേര്‍ത്തിരിക്കുന്നത്. സ്ഥാപനത്തില്‍ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ആണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള കേസ്.

അഗ്രീന്‍കോയില്‍ നടന്ന കോടികളുടെ സാമ്പത്തിക വെട്ടിപ്പില്‍ പ്രതിയായ എം കെ രാഘവന്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രകടനവും പൊതുയോഗവും നടത്തി എല്‍ഡിഎഫ് സിറ്റി കമ്മിറ്റി കോഴിക്കോട് നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

മുതലക്കുളം കേന്ദ്രീകരിച്ച് നടന്ന പ്രകടനം വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ സമാപിച്ചു. പി കെ നാസര്‍ അധ്യക്ഷനായി. സി പി മുസാഫര്‍ അഹമ്മദ്, പി നിഖില്‍, സി പി ഹമീദ്, കെ പി സനല്‍കുമാര്‍, കെ പി കരുണാകരന്‍, എം ഇസ്മായില്‍, പി വി നവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം മോഹനന്‍ സ്വാഗതം പറഞ്ഞു.

രണ്ടു തവണ കോഴിക്കോടിന്റെ മനംകവര്‍ന്ന് ലോക്‌സഭയില്‍ എത്തിയ എം.കെ. രാഘവന് ആത്മവിശ്വാസം കൂടിയിട്ടേ ഉള്ളൂ. വികസന കാര്യത്തില്‍ താന്‍ ചെയ്ത കാര്യങ്ങളെ വിസ്മരിക്കാന്‍ പ്രതിപക്ഷത്തിന് പോലുമാകില്ലെന്ന് തുറന്നടിച്ചുള്ള മുന്നേറ്റത്തിനിടയിലാണ് പുതിയ കേസ്. അതും ഗുരുതര സാമ്പത്തിക തട്ടിപ്പു കേസ്. പുതിയ കുരുക്കില്‍ രാഘവനെ തീര്‍ക്കാനാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends