എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...

തിരുവനന്തപുരം ചിറയിൻകീഴിൽ നിന്ന് അതിദാരുണമായ ഒരു വാർത്തയാണ് ഇന്ന് പുലർച്ചെയോടെ പുറത്തുവരുന്നത്. അഴൂർ സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകൻ എട്ടു വയസ്സുകാരൻ ദിക്ഷൽ ഉറക്കത്തിനിടെ പാമ്പുകടിയേറ്റു മരണമടഞ്ഞു. പുലർച്ചെ ഏകദേശം 2:30-ഓടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു എഴുന്നേൽക്കുകയായിരുന്നു. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മുറിയിൽ നിന്ന് പത്തിവിടർത്തിയ മൂർഖൻ പാമ്പിനെ പിന്നീട് നാട്ടുകാർ പിടികൂടി.
തറയില്ലാത്ത വീട്ടിൽ സുരക്ഷിതമല്ലാതെ ഉറങ്ങേണ്ടി വന്ന ഒരു ദരിദ്ര കുടുംബത്തിന്റെ കണ്മുന്നിൽ വെച്ചാണ് ദിക്ഷൽ എന്ന രണ്ടാം ക്ലാസുകാരൻ മരണത്തിന് കീഴടങ്ങിയത്. "ശ്വാസം മുട്ടുന്നു" എന്ന് കുഞ്ഞ് കരഞ്ഞു പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഒന്ന് തൊട്ടുപോലും നോക്കിയില്ലെന്ന് പിതാവ് ദിലീപ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha

























