കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

തൃശൂർ പൂരത്തിന്റെ ആവേശവും വെടിക്കെട്ടിന്റെ പ്രകമ്പനവും ഹൃദയത്തിലേറ്റിയ ഒരു പൂരപ്രേമിയുടെ അവസാന നിമിഷങ്ങൾ എത്രത്തോളം വേദനിപ്പിക്കുന്നതാണ്? മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പൊലിഞ്ഞത് വെറുമൊരു ജീവനല്ല, മറിച്ച് ഉത്സവപ്പറമ്പുകളെ നെഞ്ചിലേറ്റിയ ബിജീഷ് എന്ന കലാകാരന്റെ സ്വപ്നങ്ങൾ കൂടിയാണ്. മരണത്തിന് മിനിറ്റുകൾക്ക് മുൻപ് സുഹൃത്തിന് അയച്ച ആ സന്ദേശവും, ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾക്കിടയിൽ നിന്ന് പ്രിയപ്പെട്ടവനെ തിരിച്ചറിയാൻ സഹായിച്ച ആനവാൽ മോതിരവും കടുക്കനും ഒരു നാടിന്റെയാകെ കണ്ണുനിറയ്ക്കുകയാണ്...
https://www.facebook.com/Malayalivartha
























