കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്

മലപ്പുറത്ത് കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരനെ രക്ഷപ്പെടുത്തി ഫയര്‍ ഫോഴ്‌സ്. മലപ്പുറത്തെ മൂര്‍ക്കനാട് സാംസ്‌കാരിക കേന്ദ്രത്തിന് സമീപം താമസിക്കുന്ന അമ്പായത്തിങ്ങല്‍ സാദിഖിന്റെ മകനാണ് അപകടത്തില്‍പ്പെട്ടത്. വീടിനുള്ളില്‍ കളിക്കുന്നതിനിടെ കൗതുകത്തിന് സ്റ്റീല്‍ കലത്തില്‍ കയറാന്‍ ശ്രമിച്ച കുട്ടി അതിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
വീട്ടുകാരും നാട്ടുകാരും കുട്ടിയെ പുറത്തെടുക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഉടന്‍ തന്നെ തിരുവാലി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ ശരീരത്തില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ അതീവ ജാഗ്രതയോടെ കലം മുറിച്ചുമാറ്റി.
മണിക്കൂറുകള്‍ നീണ്ട ആശങ്കയ്‌ക്കൊടുവില്‍ കുട്ടി സുരക്ഷിതനായി പുറത്തെത്തിയതോടെ കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായി. കുട്ടിക്ക് പരിക്കേല്‍ക്കാതെ കലം മുറിച്ചുമാറ്റുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നും കൃത്യമായ പ്ലാനിംഗിലൂടെ അത് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























