തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

വോട്ടെടുപ്പ് പുരോഗമിക്കുന്ന വേളയിൽ ചില നാടകീയമായ സംഭവങ്ങൾക്ക് കൂടിയാണ് തമിഴ് നാട് സാക്ഷിയാവുന്നത് . തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണമെന്നുമാണ് ആവശ്യം. ബസുകൾ കുറച്ചത് ആസൂത്രിത നീക്കമെന്ന് സംശയിക്കുന്നതായും
ആയിരക്കണക്കിന് വോട്ടർമാർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു. പോളിങ് രാത്രി 8 മണി വരെ ആക്കണം, ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും കോർപറേഷനും നിർദേശം നൽകണം, പോളിങ് വൈകുന്നതിനാൽ ബൂത്തുകളിൽ മേൽനോട്ടത്തിനായി ഒരു ഓഫിസറെ നിയമിക്കണം എന്നീ കാര്യങ്ങളാണ് വിജയ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വോട്ട് ചെയാനായി നാട്ടിലേക്ക് പോകാൻ കൂട്ടത്തോടെ യുവാക്കൾ വിവിധ ബസ് സ്റ്റാന്‍ഡുകളില്‍ രാവിലെ എത്തിയിരുന്നു. ആവശ്യത്തിന് ബസ് സർവീസ് ക്രമീകരിച്ചില്ലെന്നായിരുന്നു ഇവരുടെ പരാതി. ഇതിനുപിന്നാലെ പ്രതിഷേധവും വ്യാപകമായി. സ്പെഷൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നുമാണ് ഗതാഗത വകുപ്പിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha























