പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..

സഹോദരൻമാർക്ക് പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.പാമ്പുകടിയേറ്റ് ഒരു ബാലന്‍ മരിക്കുകയും സഹോദരന്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത കോടാലിയിലെ വീട്ടില്‍ നിന്നാണ്
വീണ്ടും വിഷപ്പാമ്പിനെ കണ്ടെത്തി എന്നുളള നടുക്കുന്ന വാർത്ത പുറത്തു വരുന്നത് . കഴിഞ്ഞ തവണ കുട്ടികളെ ആക്രമിച്ച അതേയിനം ശംഖുവരയന്‍ പാമ്പിനെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും കണ്ടത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു.
നേരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി പാമ്പുകളെ തുരത്താനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.എന്നാല്‍ വീടിനുള്ളില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. വീടിന്റെ തറയിലോ ചുമരുകളിലോ ഉള്ള വിള്ളലുകള്‍ക്കിടയില്‍ ഇനിയും പാമ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പ് കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകള്‍ ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസവും ഇതേ വീട്ടില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയായിരുന്നു അന്നും കണ്ടെത്തിയത്.
അന്ന് വീട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നിരുന്നു. ഇതിന് ശേഷം അല്‍ജോയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് വീട്ടില്‍ എത്തിച്ചപ്പോഴും പാമ്പിനെ കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വീടിന്റെ പരിസരത്ത് തീയിടുകയും ചെയ്തിരുന്നു. പ്രദേശത്ത് പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്.തൃശൂരിൽ പാമ്പ് കടിയേറ്റ് അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ വലിയ പുരോഗതി.
പാമ്പുകടിയേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ അനോഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. അനോഷിന്റെ പേശികള്‍ക്ക് ബലംവെയ്ക്കുകയും അനോഷിനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും ചെയ്തു. അനോഷ് മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു.കുട്ടിയുടെ ആരോഗ്യനിലയിൽ വേഗത്തിലുള്ള പുരോഗതിയുണ്ടെന്നും ട്യൂബുകൾ നീക്കം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.അബോധാവസ്ഥയിൽ നിന്ന് മുക്തനായ അനോഷ് അച്ഛനോടും അമ്മയോടും സംസാരിച്ചു.
https://www.facebook.com/Malayalivartha
























