സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാംദിനവും സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്

സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാംദിനവും സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,020 രൂപയും പവന് 1,12,160 രൂപയുമായി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,580 രൂപയായി. ഇന്നലെ ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,075 രൂപയും പവന് 880 രൂപ കുറഞ്ഞ് 1,12,600 രൂപയുമായിരുന്നു വില.
കേരളത്തിൽ ജനുവരി 29നായിരുന്നു സ്വർണത്തിന് ഏറ്റവും ഉയർന്ന വില. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വിലയായിരുന്നത്.
https://www.facebook.com/Malayalivartha
























