ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...

വാൽപ്പാറയിലെ ആ കറുത്ത ദിനം പാങ്ങ് ജി.എൽ.പി. സ്കൂളിന് സമ്മാനിച്ചത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്. ആ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വാൻ ഡ്രൈവർ എ.പി. നൗഷാദലി കൂടി വിടവാങ്ങിയതോടെ മരണസംഖ്യ പത്തായി ഉയർന്നു. 18-ാം വയസ്സു മുതൽ ഡ്രൈവിംഗിനെ പ്രണയിച്ച, ഒരു കൊച്ചു വീടെന്ന സ്വപ്നം നെഞ്ചിലേറ്റിയ നൗഷാദലിക്ക് നേരിടേണ്ടി വന്നത് വലിയ ക്രൂരതകളായിരുന്നു. അപകടസമയത്ത് വണ്ടി ഓടിച്ചത് നൗഷാദാണെന്ന തെറ്റായ പ്രചാരണങ്ങൾക്കുള്ള സത്യാവസ്ഥ പുറത്തുവരുമ്പോൾ, ബാക്കിയാകുന്നത് ഒരു കുടുംബത്തിന്റെ കണ്ണീരും തീരാത്ത വേദനയുമാണ്...
https://www.facebook.com/Malayalivartha

























