അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?

ചെങ്ങന്നൂർ പുലിയൂരിലെ യേശുദാസന്റെ മരണത്തിൽ ദുരൂഹത ഏറുന്നു. "സഹോദരൻ ഗബ്രിയേലിനെ വീട്ടിൽ കയറ്റരുത്, അവൻ എന്നെ കൊല്ലും" എന്ന് യേശുദാസൻ ഭയപ്പെട്ടിരുന്നതായി അയൽവാസിയുടെ നിർണ്ണായക വെളിപ്പെടുത്തൽ. മരിക്കുന്നതിന് കൃത്യം 90 ദിവസം മുൻപ് നടന്ന സ്വത്ത് കൈമാറ്റവും, വീടിന് ചുറ്റും പെട്ടെന്നുയർന്ന കൂറ്റൻ മതിലും ആസൂത്രിത നീക്കമാണെന്ന സംശയം ബലപ്പെടുത്തുന്നു. മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
https://www.facebook.com/Malayalivartha
























