Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്നേ തീരൂ തന്നേ തീരൂ... മഞ്ജുവാര്യരുടെ വീട്ടുപടിക്കലെ സമരം ആദിവാസികള്‍ അവസാനം മാറ്റി; മന്ത്രി എ.കെ. ബാലന്‍ ഇടപെട്ടതോടെ സമരക്കാര്‍ പിന്‍വലിഞ്ഞു

13 FEBRUARY 2019 11:05 AM IST
മലയാളി വാര്‍ത്ത

പ്രസംഗിക്കാന്‍ എന്തെളുപ്പം... എത്ര വേണോ വാഗ്ദാനം നല്‍കുകയും ചെയ്യാം. എന്നാല്‍ വാഗ്ദാനം നല്‍കിയവര്‍ മറന്നാലും അത് പ്രതീക്ഷിച്ചിരിക്കുന്നവര്‍ അത് ഒരിക്കലും മറക്കില്ല. അതാണ് മഞ്ജു വാര്യര്‍ക്കും സംഭവിച്ചത്. വാഗ്ദാനം പാലിക്കാത്ത മഞ്ജുവാര്യരുടെ വീട്ടു പടിക്കല്‍ സത്യാഗ്രഹം ചെയ്യാനിരിക്കുകയായിരുന്നു ആദിവാസികള്‍. ഇതോടെ മഞ്ജുവിന് അധിയായി. ശരിക്കും മഞ്ജു വാര്യര്‍ പുലിവാല് പിടിക്കുകയായിരുന്നു. ഇതിനെതിരെ മഞ്ജുവാര്യര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടായത്.

ആദിവാസികള്‍ക്കു വീടുവച്ചുനല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ച് നടി മഞ്ജുവാര്യരുടെ വീട്ടുപടിക്കല്‍ 19ന് നടത്താനിരുന്ന സമരം മാറ്റിവച്ചു. മന്ത്രി എ.കെ. ബാലന്റെ ഇടപെടലിനെത്തുടര്‍ന്നാണു സമരം മാറ്റിവച്ചത്. 1.88 കോടി രൂപ ചെലവില്‍ വീടും മറ്റു സൗകര്യങ്ങളും ഒരുക്കുമെന്ന വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങള്‍ സമരത്തിനൊരുങ്ങിയത്.

മന്ത്രി ബാലന്‍ കല്‍പ്പറ്റ എം.എല്‍.എ.: സി.കെ. ശശീന്ദ്രനുമായി ഫോണില്‍ ചര്‍ച്ച നടത്തി സമരം പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചതായാണ് വിവരം ലഭിച്ചതെന്നും വാഗ്ദാനം നടപ്പാക്കിയില്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങുമെന്നും സി.പി.എം. നേതാവും പനമരം പഞ്ചായത്ത് അംഗവുമായ എം.എ. ചാക്കോ മംഗളത്തോടു പറഞ്ഞു. നടിയുടെ വീട്ടുപടിക്കല്‍ കുടില്‍കെട്ടി സമരം നടത്തുമെന്ന് പരസ്യമായി പ്രതികരിച്ചതിനെ തുടര്‍ന്ന് സമരപ്രഖ്യാപനം പിന്‍വലിപ്പിക്കാന്‍ നടിയുമായി ബന്ധപ്പെട്ട ആളുകള്‍ തിങ്കളാഴ്ച ശ്രമിച്ചിരുന്നു. അതിനിടെ മഞ്ജുവാര്യര്‍ വനിതാ മതിലില്‍ നിന്നു പിന്‍മാറിയതിന്റെ വാശിതീര്‍ക്കാന്‍ സി.പി.എം. നടത്തുന്ന നീക്കമാണിതെന്ന ആരോപണവുമായി ചില പ്രാദേശിക യു.ഡി.എഫ്. നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

വയനാട് പനമരം പഞ്ചായത്തിലെ കൈതക്കല്‍ പരപ്പില്‍, പരക്കുനി ഭാഗത്തെ 57 പണിയ കുടുംബങ്ങള്‍ക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയത്.

കേസില്‍ മൂന്നാമത്തെ സിറ്റിങ് നാളെ നടക്കും. ആദിവാസി കുടുംബങ്ങളോട് സിറ്റിങ്ങില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിറ്റിങ്ങില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മഞ്ജുവാര്യര്‍ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി നോട്ടീസ് അയച്ചിട്ടുണ്ട്. മഞ്ജുവാര്യര്‍ സഹായം വാഗ്ദാനം ചെയ്തതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രളയദുരിതാശ്വാസമടക്കമുള്ള ഫണ്ടുകള്‍ തങ്ങള്‍ക്ക് നഷ്ടമായതായാണ് ആദിവാസികുടുംബങ്ങളുടെ പരാതി.

അതേസമയം ആദിവാസികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാമെന്നേറ്റ് വഞ്ചിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി നടി മഞ്ജുവാര്യര്‍ രംഗത്തെത്തിയിരുന്നു. പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചവരാണ് ആരോപണത്തിന് പിന്നിലെന്ന് അവര്‍ പറഞ്ഞു.

എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സര്‍വ്വെ നടത്തിയിരുന്നു. എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് അറിയാനായിരുന്നു സര്‍വ്വെ. എന്നാല്‍ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിലും അപ്പുറമാണെന്ന് ബോധ്യമായി. സര്‍ക്കാരിന്റെ സഹായമുണ്ടെങ്കിലേ ഇത് പറ്റൂ എന്ന് മനസിലായതോടെ സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ആരോപണം ഉയര്‍ന്നതിന് പിന്നില്‍ ആരുടേയെങ്കിലും ദുരുദ്ദേശമുണ്ടാകാമെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

മന്ത്രി ബാലനുമായി തിങ്കളാഴ്ച ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഒരാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന പദ്ധതിയല്ല ഇതെന്ന് അദ്ദേഹവും അഭിപ്രായപ്പെട്ടു. സര്‍വ്വെ നടത്തിയിരുന്നു. വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് കാര്യങ്ങള്‍ അറിയാം. വിഷയത്തില്‍ മന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. കോളനിക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. കഴിയുന്ന എല്ലാ പ്രവര്‍ത്തനവും നടത്തുമെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends