എസ്‌എസ്‌എല്‍സി ഫലം മെയ് ആദ്യവാരവും, പ്ലസ്ടു ഫലം മെയ് രണ്ടാം വാരവും, പ്ലസ്‌വണ്‍ ഫലം മെയ് മൂന്നാം വാരവും പ്രസിദ്ധീകരിക്കും

തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ നിര്‍ത്തിവെച്ച എസ്‌എസ്‌എല്‍സി, ഹയര്‍സെക്കണ്ടറി മൂല്യ നിര്‍ണ്ണയ ക്യാമ്ബുകള്‍ വ്യാഴാഴ്ച്ച പുനരാരംഭിക്കും. തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടമായാണ് മൂല്യനിര്‍ണയം നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 17ന് അവസാനിച്ചിരുന്നു.
ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ശനിയാഴ്ച്ചയും എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം തിങ്കളാഴ്ച്ചയും അവസാനിക്കും. പ്ലസ് വണ്‍ മൂല്യ നിര്‍ണ്ണയം മെയ് നാലിന് അവസാനിക്കും. എസ്‌എസ്‌എല്‍സി ഫലം മെയ് ആദ്യവാരം പ്രസിദ്ധീകരിച്ചേക്കും. പ്ലസ്ടു ഫലം മെയ് രണ്ടാം വാരവും പ്ലസ്‌വണ്‍ ഫലം മെയ് മൂന്നാം വാരവും പ്രസിദ്ധീകരിക്കും.
https://www.facebook.com/Malayalivartha


























