കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് മോട്ടോര്‍വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന ;ഇരുപത്തഞ്ചോളം ബസുകളില്‍ ക്രമക്കേട് കണ്ടെത്തി ; ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളില്‍ പരിശോധന തുടരുന്നു

സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. കൊച്ചിയിലും തൃശൂരിലുമാണ് പരിശോധന നടന്നത് . പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ക്ക് ക്രമക്കേട് ഉള്ളതായി കണ്ടെത്തി. ഇതുവരെ 25 ബസുകളില്‍ ആണ് ക്രമക്കേട് കണ്ടെത്തിയത് .ജില്ലയിലെ വിവിധ ചെക്‌പോസ്റ്റുകളില്‍ പരിശോധന തുടര്‍ന്ന് വരികയാണ്. സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹനവകുപ്പ് ടൂറിസ്റ്റ് ബസ്‌സുകള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കിയിരിക്കുന്നത് .
പെര്‍മിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നല്‍കുന്നത് കൂടാതെ ലൈസന്‍സില്ലാതെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയും നടപടിയെടുത്തു. അനധികൃതമായ ചരക്കുനീക്കം , അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകളുടെ മറവില്‍ നടക്കുന്നുമുണ്ട് .
https://www.facebook.com/Malayalivartha


























