ഭാര്യയും മക്കളുമായി പിണങ്ങി നിന്ന അച്ഛനെ അറിയിക്കാതെ മകളുടെ വിവാഹം ഉറപ്പിച്ചതിന് ഇരുപത്തഞ്ചുകാരനായ മകനെ വെട്ടി പരിക്ക് ഏൽപ്പിച്ച് അച്ഛൻ

തന്നെ അറിയിക്കാതെ മകളുടെ വിവാഹം ഉറപ്പിച്ചതിൽ പ്രകോപിതനായി മകനെ വെട്ടി പരിക്കേൽപ്പിച്ച് അച്ഛൻ. തുവയൂര്‍ വടക്ക് കുറ്റിയില്‍പടി ചരുവിള വീട്ടില്‍ അച്യുതന്‍(56)ആണ് മകന്‍ അതുലി(25)നെ വെട്ടിയത്. അച്യുതനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഏതാനും നാളുകളായി ഇയാള്‍ ഭാര്യയോടും മക്കളോടും അടുപ്പമില്ലയെരുന്നും ഈ അടുത്താണ് ഇയാളുടെ മകളുടെ വിവാഹം ഉറപ്പിച്ചത്. ഇതറിയിക്കാത്തതിന്റെ പേരില്‍ തുവയൂരിലെ കുടുംബവീട്ടില്‍ നില്‍ക്കുകയായിരുന്ന അതുലിനെ വെട്ടുകയായിരുന്നു. അതുല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്യുതനെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























