Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പോലീസ് സഖാക്കൾ ബഹ്റയോട് പിണങ്ങി; സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയും പോലീസ് അസോസിയേഷനും തമ്മിൽ തെറ്റി; പ്രതിഷേധം, അസോസിയേഷനെതിരെ ഗുരുതര പരാമർശങ്ങൾ ഉൾപ്പെടുത്തി ബഹ്റ തെരഞ്ഞടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ

09 MAY 2019 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം

സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയും പോലീസ് അസോസിയേഷനും തമ്മിൽ തെറ്റി. അസോസിയേഷനെതിരെ ഗുരുതര പരാമർശങ്ങൾ ഉൾപ്പെടുത്തി ബഹ്റ തെരഞ്ഞടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് പ്രതിഷേധം.

മുഖ്യമന്ത്രിയുടെ ഓഫീസിനെ അസോസിയേഷൻ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങളിൽ അതീവ ജാഗ്രത കാണിക്കണമായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സംഘടനക്ക് ലഭിച്ച ഉപദേശം. സർക്കാരിനെ അസോസിയേഷൻ പ്രതിസന്ധിയിലാക്കി എന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് .

അതേ സമയം പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് ഡിജിപി നൽകിയ റിപ്പോർട്ട് ടീക്കാറാം മീണ അംഗീകരിച്ചു, വിശദമായ അന്വേഷണം നടത്തി മേയ് 15നകം റിപ്പോർട്ട് നൽകാൻ നിർദ്ദേശവും നൽകി. കൃത്യവും സത്യസന്ധവുമായ അന്വേഷണം നടക്കുകയാണെങ്കിൽ അസോസിയേഷൻ ഭാരവാഹികൾ കേസിൽ കുരുങ്ങും.

പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി നൽകിയ പ്രാഥമിക റിപ്പോർട്ടാണ് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ അംഗീകരിച്ചത് . പോലീസ് അസോസിയേഷന്റെ ഇടപെടൽ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കാനും മീണ നിർദ്ദേശം നൽകി .

പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളാണ് ചീഫ് ഇലക്ടറൽ ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി. ജി. പി നൽകിയ സർക്കുലറിലെ നിർദ്ദേശം പാലിക്കുന്നതിൽ പോലീസിന്റെ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും. വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിന്റെ ഗുരുതരാവസ്ഥയെ കുറിച്ചാണ് അന്വേഷിക്കുന്നത് .

പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പരാമർശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവൺമെന്റ് സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.

സി പി എം ഭരണത്തിലെത്തുമ്പോൾ പോലീസ് അസോസിയേഷന് മുമ്പില്ലാത്ത പ്രാധാന്യമാണ് കൈവരുന്നത്. പോലീസിനെ ഭരണത്തിന്റെ വാലാക്കി മാറ്റാനാണ് അസോസിയേഷൻ ശ്രമിക്കുക. നിർണായക സ്ഥാനങ്ങളിൽ അസോസിയേഷന് വേണ്ടപ്പെട്ടവരെ നിയമിക്കാറുണ്ട്. യു ഡി എഫിന്റെ കാലത്ത് ഇതല്ല സ്ഥിതി. അക്കാലത്ത് അസോസിയേഷൻ യു ഡി എഫ് നേതാക്കൾക്ക് ദാസ്യ പണി ചെയ്യാറാണ് പതിവ്.

സി പി എമ്മിന്റ പാർട്ടി ഫ്രാക്ഷൻ പോലെയാണ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. പാർട്ടി ലോക്കൽ കമ്മിറ്റി പോലൊരു സംവിധാനമായി ഇത് മാറിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. എന്നാണ് പാർട്ടിക്ക് അദ്ദേഹത്തോട് താത്പര്യ ക്കുറവ് ഉണ്ട്. പാർട്ടിയുടെ താത്പര്യക്കുറവ് മുതലെടുക്കാനാണ് അസോസിയേഷൻ ശ്രമിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ പിന്തുണ ഇക്കാര്യത്തിൽ അസോസിയേഷനുണ്ട്.

എം വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് ഇത്തരം പിണങ്ങൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിച്ചിരുന്നു. എന്നാൽ ഇന്ന് അങ്ങനെയൊരാൾ മുഖ്യമന്ത്രിയുടെ ഓഫീസിലില്ല. പുത്തലത്ത് ദിനേശൻ ഉണ്ടെങ്കിലും അദ്ദേഹം ഇത്തരം കാര്യങ്ങളിൽ ഗൗരവമായി ഇടപെടാറില്ല.

എന്നാൽ അസോസിയേഷന് ബഹ്റയെ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ആരും കരുതുന്നില്ല. കാരണം ബഹ്റക്ക് മുഖ്യമന്ത്രിയുമായുള്ളത് വൻ സ്വാധീനമാണ്. അതേ സമയം പാർട്ടി ബഹ്റക്കെതിരെ നീങ്ങിയാൽ മുഖ്യമന്ത്രി പ്രതിസന്ധിയിലാകും.പ്രത്യേകിച്ച് പാർലെമെന്റ് തെരഞ്ഞടുപ്പ് ഫലം ഇടതുമുന്നണിക്ക് എതിരായാൽ.

പാർട്ടിക്ക് വേണ്ടി അസോസിയേഷൻ നടത്തിയ ത്യാഗം അച്ചടക്ക നടപടിയിലെത്തിയാൽ സർക്കാർ വെട്ടിലാകും. അസോസിയേഷൻ സർക്കാരിന് വിരുദ്ധമായാൽ പോലീസിലുള്ള അലകും പിടിയും സർക്കാരിന് നഷ്ടപ്പെടും. അത് ക്രമസമാധാന വിഷയങ്ങളിലും പ്രതിഫലിക്കും. ചുരുക്കത്തിൽ നടുക്കടലിനും ചെകുത്താനുമിടയിലായിരിക്കുകയാണ് പിണറായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (25 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (31 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (36 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (44 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (45 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (50 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (54 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (56 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (58 minutes ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (1 hour ago)

Malayali Vartha Recommends