വിവാഹച്ചടങ്ങിനിടെ തേനീച്ച കൂട്ടമായി ഇളകി വന്ന് വരനെയും വധുവിനെയും അടക്കം നാല്‍പ്പതോളം പേരെ കുത്തി

തൃശൂര്‍ ചേലക്കരയിൽ വിവാഹച്ചടങ്ങിനിടെ തേനീച്ച കൂട്ടമായി ഇളകി വന്ന് വരനെയും വധുവിനെയും അടക്കം നാല്‍പ്പതോളം പേരെ കുത്തി. ഇന്നലെ രാവിലെ പത്തോടെ എളനാട് തെണ്ടന്‍കാവില്‍ വച്ചായിരുന്നു സംഭവം. എളനാട് ഞാറക്കാട്ട് മണികണ്ഠന്റെ മകള്‍ രഞ്ജുവിന്റെയും ഗിരീഷിന്റെയും താലികെട്ട് കഴിഞ്ഞ് ക്ഷേത്രത്തില്‍ നിന്നു പുറത്തേക്ക് ഇറങ്ങുന്നതിനിടയിലാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്.
ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന വൃക്ഷത്തില്‍ ഉണ്ടായിരുന്ന വന്‍ തേനീച്ചക്കൂട്ടത്തെ പക്ഷികള്‍ ഇളക്കിയതാണെന്നാണ് കരുതുന്നത്. ചിലര്‍ ഓടിയും വാഹനത്തില്‍ കയറി ചില്ല് താഴ്ത്തിയിട്ടും രക്ഷപ്പെട്ടു. കുത്തു കിട്ടിയവര്‍ പലരും എളനാടിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
ക്ഷേത്ര വളപ്പിലെ ആല്‍മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കൂട്ടമായെത്തി കല്യാണത്തിനെത്തിയവരെ വളഞ്ഞിട്ട് ആക്രമിച്ചത്. തേനീച്ചക്കൂട്ടില്‍ പക്ഷികള്‍ കൊത്തിയതോടെയാണ് ഇവ അക്രമാസക്തമായത്. മൂന്നാഴ്ച മുന്‍പാണ് ആല്‍മരത്തില്‍ തേനീച്ചകള്‍ തമ്ബടിച്ചത്.
https://www.facebook.com/Malayalivartha


























