ഹയർസെക്കൻഡറി പരീക്ഷയിൽ ഒരുവിഷയത്തിന് പരാജയപ്പെട്ടു, പതിനേഴുകാരി കിടപ്പുമുറിയിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെരിങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഭവ്യയാണ് ദേഹത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. പാലക്കാട് കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തില്‍ ബാലകൃഷ്ണന്‍ – വിമല ദമ്പതികളുടെ മകൾ ഭവ്യ (17) യാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. പെരിങ്ങോട് ഹയർ സെക്കണ്ടറി സ്കൂളിലാണ് ഭവ്യ പഠിച്ചിരുന്നത്.
ഇന്നലെ ഹയർസെക്കൻഡറി ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഹുമാനിറ്റീസ് വിദ്യാർഥിനിയായ ഭാഗ്യ ഇംഗ്ലീഷിൽ പരാജയപ്പെട്ടിരുന്നു. ഫലമറിഞ്ഞ വീട്ടിലെത്തിയ ഭവ്യ കിടപ്പുമുറിയിൽ ചെന്ന് ദേഹത്ത് തീകൊളുത്തുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ കുട്ടിയുടെ മുത്തശ്ശി മാത്രമാണുണ്ടായിരുന്നത്. അച്ഛൻ ജോലിക്ക് പോയിരുന്നു.
അമ്മ അനുജത്തിക്കൊപ്പം എസ്എസ്എൽസി പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാൻ പോയതായിരുന്നു. വീടിനകത്തുനിന്നും പുക ഉയരുന്നത് കണ്ട് ഓടി എത്തിയ നാട്ടുകാരാണ് ഭവ്യയെ വീടിന് പുറത്തെത്തിച്ചത്. ഈ സമയത്തിനുള്ളിൽ തന്നെ മാരകമായ രീതിയിൽ കുട്ടിക്ക് പൊള്ളലേറ്റിരുന്നതായി നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിദ്യാർഥിനി മരണത്തിനു കീഴടങ്ങി.
https://www.facebook.com/Malayalivartha


























