Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

രണ്ടാമത് രാജ്യാന്തര കുട്ടി ചലച്ചിത്രമേള നാളെ മുതല്‍, മന്ത്രി എ.കെ ബാലന്‍ ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യും

09 MAY 2019 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം

രണ്ടാമത് രാജ്യാന്തര ബാല ചലച്ചിത്രമേള വെള്ളിയാഴ്ച ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടാഗോര്‍ തിയേറ്ററില്‍ ചലച്ചിത്ര, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. സാമൂഹ്യനീതി, ശിശുവികസന വകുപ്പ് മന്ത്രി മുഖ്യഅതിഥിയാകും. സംഘാടക സമിതി ചെയര്‍മാന്‍ എം.മുകേഷ് എം.എല്‍.എ, മേയര്‍ വി.കെ പ്രശാന്ത്, വി.എസ് ശിവകുമാര്‍ എം.എല്‍.എ, കെ.ടി.ഡി.സി ചെയര്‍മാന്‍ എംവിജയകുമാര്‍, സാമൂഹ്യനീതി സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് പ്രസിഡന്റ് ബീനാ പോള്‍, കെ.എഫ്.ഡി.സി എം.ഡി ദീപാ ഡി.നായര്‍, സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍, നടന്‍മാരയ ഇന്ദ്രന്‍സ്, സുധീര്‍ കരമന, നീരജ് മാധവ്, ഫിലിം പ്രോഗ്രാമര്‍ മോണിക്ക വാഹി, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ പ്രശാന്ത് പത്രെബ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, കുട്ടികളുടെ പ്രധാനമന്ത്രി ദേവകി ഡി.എസ് എന്നിവര്‍ പങ്കെടുക്കും. അരുമയാണ് മക്കള്‍, അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്റെ കടമ- എന്നതാണ് ഇത്തവണത്തെ ബാലചലച്ചിത്ര മേളയുടെ സന്ദേശം. 

മേയ് 10 മുതല്‍ 16 വരെ തിരുവനന്തപുരത്താണ് ചലച്ചിത്രമേള നടക്കുന്നത്. https://www.icffk.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനകം 5000ലധികം കുട്ടികള്‍ രജിസ്‌ട്രേഷന്‍ നടത്തി. മേളയില്‍ ഇത്തവണ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്കാവും മുന്‍ഗണന. ആദിവാസി മേഖല, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരത്തോളം കുട്ടികളെ മേളയുടെ ഡെലിഗേറ്റ്‌സ് ആക്കും. വിവിധ ജില്ലകളിലുള്ള കുട്ടികളെ ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിച്ച് താമസവും മറ്റ് സൗകര്യങ്ങളും നല്‍കിയാണ് പുതിയ ചലച്ചിത്ര ആസ്വാദനം നല്‍കുന്നതെ് സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് അറിയിച്ചു. മേളയില്‍ 160ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ തിയേറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാകും പ്രദര്‍ശനങ്ങള്‍. നിശാഗന്ധിയില്‍ എന്നും വൈകുന്നേരം പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രദര്‍ശനമുണ്ടാകും. പ്രഗത്ഭരായ ബാലചലച്ചിത്ര സംവിധായകര്‍, ബാലതാരങ്ങള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവര്‍ മേളയില്‍ കുട്ടികളോട് സംവദിക്കും. ദിവസവും ഓപ്പഫോറവും സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സിനിമ കാണാന്‍ പ്രത്യേകം സൗകര്യം ഒരുക്കും.


തീംസോംഗ് റിലീസ് ചെയ്തു

 അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലിന്റെ തീംസോംഗ് പ്രശസ്ത സംഗീതഞ്ജന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് റിലീസ് ചെയ്തു. ലോകത്തെ തന്നെ നല്ലൊരു ബാല ചലച്ചിത്രമേളയായി ഐ.സി.എഫ്.എഫ്.കെ മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പാട്ട് പഠിക്കുന്നവരും പാടുന്നവരും സംഗീത സംവിധായകരായി മാറണം, എങ്കിലേ പുതിയ ഈണങ്ങള്‍ വരുന്ന തലമുറയ്ക്ക് സമ്മാനിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. തീം സോംഗിന് സംഗീതം നല്‍കി ഗായിക രാജലക്ഷ്മി ഉഷാഖന്നയെ പോലെ നല്ലൊരു കംപോസറായി മാറട്ടെ എന്നും അദ്ദേഹം പറഞ്ഞു. ജോയി തമലം ആണ് പാ്ട്ട് എഴുതിയത്. സംവിധായകന്‍ ആര്‍.എസ് വിമലാണ് പാട്ടിന് ദൃശ്യചാരുത നല്‍കിയിരിക്കുന്നത്. തൈക്കാട് ശിശുക്ഷേമസമിതി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി എസ്.പി ദീപക് സ്വാഗതം ആശംസിച്ചു. സമിതി വൈസ്പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍ അധ്യക്ഷനായി. ട്രഷറര്‍ രാധാകൃഷ്ണന്‍, സമിതി പ്രവര്‍ത്തകരായ പശുപതി മാഷ്, അരുണ്‍ഗോപി, പ്രതാപന്‍, രാജു എന്നിവരും പങ്കെടുത്തു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (11 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (24 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (30 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (35 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (43 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (44 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (49 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (53 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (55 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (57 minutes ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (1 hour ago)

Malayali Vartha Recommends