Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പിണറായിക്ക് പുതിയ തലവേദനയുമായി തെച്ചിക്കോട്കാവ് രാമചന്ദ്രൻ; ശബരിമലക്ക് ശേഷം രാമചന്ദ്രന്റെ പേരിൽ സർക്കാരിനെ ഹിന്ദു വിരുദ്ധമാക്കാൻ ശ്രമം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ കൂടുതൽ നടപടികളിലേക്ക് പ്രവേശിക്കരുതെന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി

09 MAY 2019 07:58 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം

പിണറായിക്ക് പുതിയ തലവേദനയുമായി തെച്ചിക്കോട്കാവ് രാമചന്ദ്രൻ. ശബരിമലക്ക് ശേഷം രാമചന്ദ്രന്റെ പേരിൽ സർക്കാരിനെ ഹിന്ദു വിരുദ്ധമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരിക്കലും ഒരാന തനിക്ക് തലവേദനയാകുമെന്ന് പിണനായി കരുതിയില്ല. ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ കൂടുതൽ നടപടികളിലേക്ക് പ്രവേശിക്കരുതെന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. എന്നാൽ അതിനു മുമ്പ് തന്നെ വിഷയം സർക്കാരിന്റെ കൈയിൽ നിന്നും പോയി.

ഗണേശ് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വനംമന്ത്രിക്കെതിരെ രംഗത്തെത്തി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആഴ്ചയിൽ മൂന്ന ദിവസം എഴുന്നള്ളിക്കാൻ തീരുമാനിച്ചതാണെന്നാണ് ഗണേശന്റെ വാദം. എന്നാൽ വനംമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു. അങ്ങനെയാണ് മന്ത്രി നിലപാട് മാറ്റിയത് . ഇത് ശരിയായ നടപടിയല്ലെന്നാണ് ഗണേശന്റെ വാദം.

ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ലാ നിരീക്ഷക സമിതിയാണ് ആനകളെ എഴുന്നള്ളിപ്പിക്കാൻ തീരുമാനിക്കേണ്ടത്. രാമചന്ദ്രന് കാഴ്ചയില്ലെന്നും 12 പേരെ കൊലപ്പെടുത്തിയെന്നും പറഞ്ഞത് ജില്ലാ കളക്ടറുടെ സമിതിയാണ്. സർക്കാരിന് രാമചന്ദ്രന് എഴുന്നള്ളിപ്പിക്കണമെന്നുണ്ട് . രാമചന്ദ്രന്റെ പേരിൽ ഒരു വിവാദം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയും ഇത്തരമൊരു നിർദ്ദേശമാണ് ബന്ധപ്പെട്ട മന്ത്രിമാർക്ക് നൽകിയിരിക്കുന്നത്.

വിദേശത്തുള്ള മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസ് ആനക്കാര്യത്തിലെ ഗൗരവം കൃത്യമായി അറിയിക്കുന്നുണ്ട്. തൃശൂർ ജില്ലാ കളക്ടർ ഇക്കാര്യത്തിൽ കാണിക്കുന്ന കടുംപിടുത്തത്തോട് സർക്കാരിന് താത്പര്യമില്ല. സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാൻ കളക്ടർ ബാധ്യസ്ഥമാണ്

എന്നാൽ സർക്കാരിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായാണ് കളക്ടർ പെരുമാറുന്നത്. അനുപമക്ക് ലഭിക്കുന്ന മീഡിയാ കവറേജും അവർ അതിനൊപ്പം തുള്ളുന്നതും സർക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ തോമസ് ചാണ്ടി വിഷയത്തിൽ അനുപമയുണ്ടാക്കിയ വിവാദങ്ങളെ തുടർന്നാണ് അവരെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും മാറ്റിയത്.

ഏതെങ്കിലും കാരണവശാൽ തൃശൂർ പൂരം മികവില്ലാതെ പോയാൽ അത് സർക്കാരിന് വലിയ ക്ഷീണമുണ്ടാക്കും. രാഷ്ട്രീയ മുതലെടുപ്പിനും അത് കാരണമായി തീരും. ശബരിമല വിഷയത്തോടെ സർക്കാർ ഹൈന്ദവ വിഷയങ്ങളിൽ ശ്രദ്ധിച്ച് മാത്രമാണ് ഇടപെടുന്നത്. ദേവസ്വം മന്ത്രി ഇത്തരം കാര്യങ്ങൾ വിവാദമാക്കുന്നതിനോട് തീർത്തും യോജിക്കുന്നില്ല. ആന ഉടമകൾ നിസഹകരണം പ്രഖ്യാപിച്ചപ്പോൾ മന്ത്രി തന്നെ ചർച്ചക്ക് മുൻകൈയെടുത്തത് അതു കൊണ്ടാണ്. വിഷയം രമ്യമായി പരിഹരിക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി ദേവസ്വം മന്ത്രിക്ക് നൽകിയിട്ടുണ്ട്.

തൃശൂർ പൂരത്തിൽ പ്രശ്നമുണ്ടായാൽ ബി ജെപി ഇടപെടുമെന്ന കാര്യം സർക്കാരിനറിയാം. തൃശൂരിൽ മത്സരിച്ച സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ ഇത് ശ്രദ്ധിച്ചിരിക്കുകയാണ്. സംഭവം രാഷ്ട്രീയവത്കരിക്കാനുള്ള സാധ്യതയുണ്ടെന്ന കാര്യത്തിൽ സ്പഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടുണ്ട്. വനംമന്ത്രി കെ. രാജൂവിന്റെ കടുംപിടുത്തത്തിൽ സർക്കാരിന് ആശങ്കയും ഉത്കണ്ഠയുമുണ്ട്. കളക്ടർക്ക് വിട്ടുകൊടുത്ത് വിഷയത്തിൽ നിന്നും മന്ത്രിമാർ തലയൂരുന്നതിന് പകരം സർക്കാർ ചെന്നുപെട്ടത് കടുത്ത പ്രതിസന്ധിയിലാണെന്നും സിപിഎം വിശ്വസിക്കുന്നു. ഇനി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരത്തിനിടയിൽ മദമിളകിയാലും സർക്കാരിന് പ്രതിസന്ധിയുണ്ടാവും. അത്തരമൊരു സാഹചര്യം സർക്കാർ ഒഴിവാക്കേണ്ടതായിരുന്നു എന്ന് ജനം പറയും. ഇത്തരം സാഹചര്യങ്ങളിലാണ് കളകടർ സമവായ നിർദ്ദേശം നൽകണമായിരുന്നു എന്ന അഭിപ്രായം ഉയർന്നു വന്നത്.

തൃശൂർ പൂരത്തിന്റെ ഗരിമക്ക് കുറവ് വരരുതെന്ന കർശന നിർദ്ദേശമാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. എന്നാൽ നിയമ വിരുദ്ധമായി ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് കളക്ടർ സ്വീകരിക്കുന്നത്. തൃശൂർ ജില്ലാ കളക്ടറെ മാറ്റിയെങ്കിലും പൂരം നടത്തണമെന്ന നിർബന്ധം സർക്കാരിനുണ്ട് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (12 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (25 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (31 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (36 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (44 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (45 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (50 minutes ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (54 minutes ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (56 minutes ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (58 minutes ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക് ....  (1 hour ago)

Malayali Vartha Recommends