Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കൊല്ലം വഴി പുതിയ കുതിരാന... തെച്ചിക്കോട്ട് രാമചന്ദ്രനെച്ചൊല്ലി ഉത്സവത്തിന് ആനയെ ഇറക്കില്ലെന്ന് ആനയുടമകള്‍ വാശി പിടിക്കുമ്പോള്‍ കൊല്ലത്ത് നിന്നൊരു വേറിട്ട കാഴ്ച; കുതിരയെ എഴുന്നള്ളിച്ച് ഞെട്ടിപ്പിപ്പിച്ച് ക്ഷേത്ര ഭാരവാഹികള്‍ 

10 MAY 2019 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം

ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനെച്ചൊല്ലി ആനയുടമകള്‍ ഇടഞ്ഞിരിക്കുകയാണ്. ആനയുടമകളുമായി തിരുവനന്തപുരത്തു നടന്ന മന്ത്രിതലചര്‍ച്ചയിലും തീരുമാനമായില്ല. രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച്, തൃശൂര്‍ പൂരത്തിനുള്‍പ്പെടെ ആനകളെ വിട്ടുനല്‍കില്ലെന്ന് ഉടമകളുടെ സംഘടന തീരുമാനിച്ചതോടെയാണു മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുന്‍കയ്യെടുത്ത്, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ അടിയന്തരയോഗം ചേര്‍ന്നത്.

തൃശൂരില്‍ സംഭവം ഇങ്ങനെ പുരോഗമിക്കുമ്പോള്‍ കൊല്ലത്ത് നിന്നും വേറിട്ട കാഴ്ചയാണ് വരുന്നത്. ആന എഴുന്നള്ളത്തിന് താങ്ങാനാവാത്ത ചെലവ് നേരിടാനാണ് പുതിയമാര്‍ഗം തേടിയത്. എന്നാല്‍ ഉത്സവം കൊഴുക്കുകയുംവേണം. ഇതിനുള്ള പരിഹാരമെന്തെന്ന ചിന്തയില്‍നിന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും ക്ഷേത്രഭാരവാഹികള്‍ കണ്ടുപിടിച്ച ഉത്തരമാണ് കുതിര എഴുന്നള്ളത്ത്. നിരന്നു നില്‍ക്കുന്ന ഗജവീരന്മാര്‍ക്കു പകരം കുതിരകളാണ് ഉത്സവപ്പറമ്പുകളിലെ പുതിയ കാഴ്ച. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലും ഉത്സവങ്ങള്‍ക്ക് ഇപ്പോള്‍ കുതിരകളെ ഉപയോഗിക്കുന്നുണ്ട്. അതാകുമ്പോള്‍ മദമിളകുകയുമില്ല. 

കൊല്ലം തഴുത്തല സ്വദേശി ഇംതിയാസ് ഷാ, ചാത്തന്നൂര്‍ സ്വദേശി അജീഷ് അനില്‍കുമാര്‍, മയ്യനാട് സ്വദേശി സക്കറിയ എഡ്വേര്‍ഡ് സക്കറിയ എന്നിവരുടെ കുതിരകള്‍ക്കെല്ലാം ഇത്തവണ നിറയെ പരിപാടികളായിരുന്നു. ഇംതിയാസ് ഷായുടെ വീരയും സക്കറിയയുടെ രാജയും മുപ്പതോളം ഉത്സവങ്ങളില്‍ പങ്കെടുത്തു. അജീഷ് അനില്‍കുമാര്‍ ഇപ്പോഴുള്ള കുതിരയെ മാറ്റി അടുത്ത സീസണില്‍ പുതിയതിനെ വാങ്ങാനൊരുങ്ങുന്നു.

കാല്‍ലക്ഷംമുതല്‍ രണ്ടരലക്ഷംരൂപ വരെയാണ് ആനകളുടെ വാടക. ഇത് താങ്ങാനാകാതെ വന്നതോടെയാണ് പല ഉത്സവങ്ങള്‍ക്കും കുതിരകളെ ഉപയോഗിക്കാന്‍ തുടങ്ങിയത്. എഴുന്നള്ളത്തിന് കുതിരയ്ക്ക് 5000 മുതല്‍ 7500 രൂപ വരെയാണ് വാങ്ങുന്നത്.

പലയിടത്തും ആനകളുടെ എണ്ണംകുറച്ചും പൂര്‍ണമായും ഒഴിവാക്കിയും കുതിരകളെ കൊണ്ടുവന്നു. കൊല്ലം നെടുമണ്‍കാവിലെ ക്ഷേത്രത്തില്‍ 10 കുതിരകളാണ് എഴുന്നള്ളത്തിനുണ്ടായിരുന്നത്.

എഴുന്നള്ളത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും കുതിരകളെ ഇതുവരെ തിടമ്പെടുക്കാന്‍ നിയോഗിച്ചിട്ടില്ല. ആനകളെ പൂര്‍ണമായും ഒഴിവാക്കിയ സ്ഥലങ്ങളില്‍ കുതിരകളുണ്ടെങ്കിലും മേല്‍ശാന്തിയോ ശാന്തിക്കാരോ പരികര്‍മികളോ തിടമ്പ് തോളിലേറ്റും. ചിലയിടങ്ങളില്‍ കുതിരയെ കെട്ടിയ രഥത്തിലാണ് തിടമ്പേറ്റിയത്. 

അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് സംബന്ധിച്ചു നിയമോപദേശം തേടുമെന്നാണ് കടകംപള്ളി പറയുന്നത്. പ്രശ്‌നം രമ്യമായി പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ വനംമന്ത്രി കെ. രാജു, മുഖ്യ വനപാലകന്‍, ആനയുടമകളെ പ്രതിനിധീകരിച്ച് സംഘടനാ പ്രസിഡന്റ് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ, ജനറല്‍ സെക്രട്ടറി പി. ശശികുമാര്‍ എന്നിവരും പങ്കെടുത്തു. അതേസമയം, വിഷയത്തില്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം നല്‍കിയ ഹര്‍ജി െഹെക്കോടതി ഇന്നു പരിഗണിക്കും. ആനയുടെ വിലക്കിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും െഹെക്കോടതി വിധിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. തൃശൂര്‍ പൂരം നേരിടുന്ന പ്രതിസന്ധി മാറുമോയെന്ന ആകാംക്ഷയിലാണു പൂരപ്രേമികള്‍.

ആനയുടമകളുമായി തലസ്ഥാനത്തും തൃശൂരിലുമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന കൂടുതല്‍ ചര്‍ച്ചകളില്‍ മഞ്ഞുരുകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍, ഇന്നത്തെ കോടതി വിധിക്കുശേഷമാകും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനമെന്നു ജില്ലാ കലക്ടര്‍ ടി.വി.അനുപമ വ്യക്തമാക്കി. മദപ്പാടുള്ളതും അനാരോഗ്യമുള്ളതും വിരണ്ടോടാന്‍ സാധ്യതയുള്ളതുമായ ആനകളെ പൂരവുമായി ബന്ധപ്പെട്ട് 1114 വരെ തൃശൂര്‍ നഗരത്തില്‍ പ്രവേശിപ്പിക്കില്ല. 

നിയന്ത്രണം ഏതെങ്കിലും ആനയെ സംബന്ധിച്ചല്ല, പൊതുവായ ഉത്തരവാണ്. ആനകളെ സംബന്ധിച്ച രേഖകള്‍ വനംവകുപ്പും വെറ്ററിനറി ഉദ്യോഗസ്ഥരും പരിശോധിക്കുമെന്നു കലക്ടര്‍ വ്യക്തമാക്കി. അതേസമയം, ആനയുടമകളും ജില്ലാ കലക്ടറുമായുള്ള ഭിന്നതയും രൂക്ഷമായി. പൂരത്തിന്റെ ശോഭ കെടുത്തരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തു വന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (25 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (38 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (44 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (49 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (57 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (58 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

Malayali Vartha Recommends