Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മനപ്പായസം 23 വരെ... തിരുവനന്തപുരത്ത് ബി.ജെ.പി. നിലംതൊടില്ലെന്ന് സി.പി.ഐ.; തിരുവനന്തപുരത്ത് സി ദിവാകരന്‍ തന്നെ വിജയിച്ച് കയറും; ബി.ജെ.പി.ക്ക് നേമത്ത് മാത്രമേ ഒന്നാമതെത്താനാകൂ

10 MAY 2019 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം

മേയ് 23ന് ഇനിയും ദിവസങ്ങളുണ്ട്. അതിനാല്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനപ്പായസം കുടിക്കാന്‍ ഇനിയും അവസരമുണ്ട്. ഇത്തവണ സിപിഐയാണ് വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്. ഈഴവവോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായതിനാല്‍ തിരുവനന്തപുരത്ത് ബി.ജെ.പി. നിലംതൊടില്ലെന്ന് സി.പി.ഐ. വിലയിരുത്തല്‍. സി.പി.ഐ. മത്സരിക്കുന്ന തിരുവനന്തപുരം, തൃശ്ശൂര്‍, മാവേലിക്കര സീറ്റുകളടക്കം 13 മണ്ഡലത്തില്‍ ഇടതുമുന്നണി വിജയിക്കും. വടകരയിലും തിരുവനന്തപുരത്തും ബി.ജെ.പി.കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നുവെന്നും സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് വിലയിരുത്തി.

കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, ആലത്തൂര്‍, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങല്‍, ഇടുക്കി എന്നിവയാണ് ഇടതുമുന്നണി ജയിക്കുന്ന മറ്റുമണ്ഡലങ്ങള്‍. തിരുവനന്തപുരത്ത് കഴക്കൂട്ടം, നെയ്യാറ്റിന്‍കര, പാറശ്ശാല, കോവളം എന്നിവിടങ്ങളില്‍ എല്‍.ഡി.എഫിനായിരിക്കും മുന്നേറ്റം. കഴക്കൂട്ടത്തും കോവളത്തും 10,000 വോട്ടിന്റെ ലീഡുണ്ടാവും. ഈ രണ്ടുമണ്ഡലത്തിലും ഈഴവവോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചു. വട്ടിയൂര്‍കാവില്‍ ബി.ജെ.പി.ക്ക് അനുകൂലമായി കോണ്‍ഗ്രസ് വോട്ടുമറിച്ചു. എന്നാലും, ഇവിടെ കോണ്‍ഗ്രസ് തന്നെയാകും ഒന്നാമത്. ബി.ജെ.പി.ക്ക് നേമത്തുമാത്രമേ ഒന്നാമതെത്താനാകൂവെന്നാണ് സി.പി.ഐ. കണക്കാക്കുന്നത്.

യു.ഡി.എഫ്. അനുകൂല ഹിന്ദുവോട്ടുകളില്‍ വിള്ളലുണ്ടായി എന്ന വിലയിരുത്തലാണ് തൃശ്ശൂരിലെ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഇതിനൊപ്പം, ന്യൂനപക്ഷവോട്ടുകള്‍ ഇടതുമുന്നണിക്ക് അനുകൂലമായിരുന്നു, പ്രത്യേകിച്ച് ക്രിസ്ത്യന്‍വിഭാഗത്തിന്റേത്. അതിനാല്‍, നല്ലഭൂരിപക്ഷത്തില്‍ ഇടതുമുന്നണി തൃശ്ശൂരില്‍ ജയിക്കുമെന്ന് യോഗം വിലയിരുത്തി.

കേരളാകോണ്‍ഗ്രസ്ബി.യുടെ ഇടതുമുന്നണിയിലേക്കുള്ള വരവാണ് മാവേലിക്കരയിലെ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ചങ്ങനാശ്ശേരി ഒഴികെ ആറുമണ്ഡലത്തിലും ഇടതുമുന്നണി ലീഡ് നേടും. മാവേലിക്കര, കൊട്ടാരക്കര മണ്ഡലത്തില്‍ 15,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നും സി.പി.ഐ. പ്രതീക്ഷിക്കുന്നു.

ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതിനെക്കാള്‍ പ്രവര്‍ത്തനങ്ങളുടെ പരിശോധനയാണ് എക്‌സിക്യുട്ടീവ് യോഗത്തിലുണ്ടായത്. ഓരോ മണ്ഡലത്തിന്റെയും ചുമതലയുള്ള നേതാക്കള്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഇടതുമുന്നണി മുമ്പൊരിക്കലും ഉണ്ടാകാത്തവിധം ഈ തിരഞ്ഞെടുപ്പില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചെന്ന് നേതാക്കള്‍ വിലയിരുത്തി. വയനാട്ടില്‍ ഇതുപോലൊരു പ്രവര്‍ത്തനം മുമ്പുണ്ടായിട്ടില്ല. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ഇടതുമുന്നണിയെയാണ് ഉത്തേജിപ്പിച്ചതെന്നായിരുന്നു നേതൃത്വത്തിന്റെ അഭിപ്രായം.

വയനാട് സ്ഥാനാര്‍ഥി പി.പി. സുനീറിനെതിരേ നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അന്‍വറിന്റെ പ്രസ്താവനയ്‌ക്കെതിരേ സി.പി.ഐ. മലപ്പുറം ജില്ലാനേതാക്കള്‍ പ്രതികരിച്ചതും പ്രതിരോധിച്ചതും ഉചിതമായ രീതിയിലായിരുന്നു. സി.പി.എമ്മിന്റെ ജില്ലാനേതൃത്വം അന്‍വറിനെ തള്ളിപ്പറഞ്ഞത് ഇതുകൊണ്ടാണ്. അതിനാല്‍, ഈ വിഷയത്തില്‍ സംസ്ഥാനനേതൃത്വം ഇടപെടേണ്ടതില്ലെന്ന് എക്‌സിക്യുട്ടീവ് യോഗം നിലപാടെടുത്തു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (9 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (24 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (37 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (43 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (48 minutes ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (56 minutes ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (57 minutes ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

​ഹൈലൈറ്റ് 'ഒളിമ്പസ്' ടവർ 1 ഉപഭോക്താക്കൾക്ക് കൈമാറി ഹൈലൈറ്റ് ഗ്രൂപ്പ്...  (1 hour ago)

Malayali Vartha Recommends