Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

എല്ലാം ഡബിള്‍ ഓക്കെ... ആനകള്‍ തൃശൂര്‍ക്കാരുടെ വികാരമാണ്; അതിനെതിരെ ആര് പറഞ്ഞാലും ഒതുക്കൂട്ടോ ; ഒരു ഉത്സവത്തിനും പെരുന്നാളിനും ആനയെ ഇറക്കില്ലെന്ന് ആനയുടമകള്‍ ചട്ടം പിടിച്ചതോടെ എല്ലാം ഡബിള്‍ ഓക്കെ

11 MAY 2019 11:29 AM IST
മലയാളി വാര്‍ത്ത

ആനകളുമായുള്ള തൃശൂര്‍ക്കാരുടെ ബന്ധം അഭേദ്യമാണ്. തൃശൂരിലൂടെ സഞ്ചരിച്ചാല്‍ സിനിമാ താരങ്ങളെപ്പോലെ വലിയ ഫ്‌ളക്‌സില്‍ ആനകളെ കാണാം. അതെ, ആനകള്‍ അവരുടെ സൂപ്പര്‍ സ്റ്റാറുകളാണ്. അപ്പോള്‍ പിന്നെ ആനകളുടെ ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയാല്‍ സഹിക്കാന്‍ പറ്റുമോ?

ശബരിമല യുവതീ പ്രവേശനം പോലെ സര്‍ക്കാര്‍ താമചന്ദ്രനെ വിലക്കിയതോടെ അത് വലിയ ആനക്കാര്യമായി മാറി. ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഒരു തരത്തിലും രാമചന്ദ്രനെ ഇറക്കില്ലെന്ന് അനുപമ പറഞ്ഞതോടെ രംഗം കൊഴുത്തു. 

എന്നാല്‍ ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനുള്ള വഴിതെളിയുന്നു. ഏറെ ആകാക്ഷയോടെയുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന നടത്തി. 3 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും. 

ആരോഗ്യനില തൃപ്തികരം എന്ന് പ്രാഥമിക വിലയിരുത്തല്‍. മദപ്പാട് ഇല്ലെന്നും മുറിവുകള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍. ആനയുടെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന് പറയാന്‍ ആകില്ല. ഡോക്ടര്‍മാര്‍. അതേസമയം ആന പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും സംഘം വിലയിരുത്തി. ഇതോടെ വലിയൊരു വിവാദത്തിനാണ് അവസാനമാകുന്നത്. രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് ഇറക്കും എന്നുറപ്പായി.

ആനയുടെ ആരോഗ്യനില തൃപ്തികരമെങ്കില്‍ പൂരം വിളംബര ചടങ്ങില്‍ ഈ ഗജവീരനെ പങ്കെടുപ്പിക്കുമെന്നു അനുപമ നേരത്തെ പറഞ്ഞിരുന്നു. ഇന്നത്തെ പരിശോധനയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം. പൂരം വിളംബരത്തിനായി തെക്കേഗോപുരനട തുറക്കുന്ന ചടങ്ങിനെത്തുന്ന പൂരപ്രേമികളെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൂരം നിരീക്ഷണ സമിതി തീരുമാനിച്ചു. കളക്ടറുടെ തീരുമാനം വന്നതോടെ തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന നിലപാടില്‍നിന്ന് ആന ഉടമകള്‍ പിന്മാറി. രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് അധികൃതരില്‍നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും, സര്‍ക്കാര്‍ പറയുന്ന ഏതു നിര്‍ദേശത്തോടും സഹകരിക്കുമെന്നും ആവശ്യമെങ്കില്‍ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ആന ഉടമകള്‍ പറഞ്ഞു. ചടങ്ങില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുവെങ്കില്‍ പരിപൂര്‍ണ ഉത്തരവാദിത്വം ഉടമ എന്ന നിലയ്ക്ക് തെച്ചിക്കോട്ടുകാവ് ദേവസ്വം ഏറ്റെടുക്കും.

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ആന ഉടമസ്ഥ സംഘം ഒരുക്കിക്കൊടുക്കാനും ധാരണയായി. നേരത്തേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂര വിളംബരത്തിനു മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കറ്റ് ജനറല്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്കു നിയമോപദേശം നല്‍കിയിരുന്നു. തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ പങ്കെടുപ്പിക്കുന്ന കാര്യം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ് തീരുമാനിക്കേണ്ടതെന്നും ഈ ആവശ്യം കോടതിക്ക് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നവര്‍ ഉത്തരവാദിത്വം ഏല്‍ക്കണമെന്ന് നിയമോപദേശം കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബര ചടങ്ങില്‍ പങ്കെടുപ്പിക്കുന്നുണ്ടെങ്കില്‍ മുഴുവന്‍ ഉത്തരവാദിത്വവും തങ്ങള്‍ക്കാണെന്ന് വ്യക്തമാക്കുന്ന നിയമപരമായ ഉറപ്പ് ആന ഉടമസ്ഥരില്‍ നിന്ന് എഴുതി വാങ്ങണമെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് നിയമോപദേശം നല്‍കി. പൂരവിളംബര ചടങ്ങില്‍ ആനയെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആനയുടമസ്ഥരായ തെച്ചിക്കോട്ടുകാവ് ദേവസ്വം കമ്മിറ്റി നല്‍കിയ നിവേദനം കണക്കിലെടുത്ത് തൃശൂര്‍ കളക്ടര്‍ ഈ വിഷയത്തില്‍ നിയമോപദേശം തേടിയിരുന്നു. ഈ വിഷയത്തില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികളാണ് തീരുമാനം എടുക്കേണ്ടതെന്ന് ഹൈക്കോടതി വിധിയും ഇന്നലെ വന്നു. ഈ രണ്ടു സാഹചര്യങ്ങളും കണക്കിലെടുത്താണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തന്പാന്‍ നിയമോപദേശം നല്‍കിയത്.

നാളെയാണ് പൂരവിളംബര ചടങ്ങ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ തൃശൂര്‍ കളക്ടര്‍ അധ്യക്ഷയായ ജില്ലാതല ഫെസ്റ്റിവല്‍ കമ്മിറ്റി ഇന്നു തന്നെ തീരുമാനമെടുക്കണമെന്നു നിയമോപദേശത്തില്‍ പറയുന്നു. ആനയെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടിയെടുക്കണം. ആനയ്ക്ക് മതിയായ ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ഉണ്ടെന്ന് ഉറപ്പാക്കണം. ആന വിരണ്ടോടിയോ മറ്റോ മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചാല്‍ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥ പ്രകാരം വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷമേ മറ്റ് ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കാവൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (16 minutes ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (27 minutes ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (1 hour ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (1 hour ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (2 hours ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (2 hours ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (2 hours ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (2 hours ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (3 hours ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (3 hours ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (3 hours ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (3 hours ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (3 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (3 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (3 hours ago)

Malayali Vartha Recommends