Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മിണ്ടാപ്രാണിയെ മൂലയ്ക്കിരുത്തേണ്ട... തെക്കേഗോപുരനട തുറക്കാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും; നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഒന്നൊന്നര വരവ് വരാന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ റെഡി

11 MAY 2019 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാനുള്ള യോഗം ഇത്തവണയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ട്. വടക്കുംനാഥന്റേയും ഭഗവതിയുടേയും കരുണാകടാക്ഷം ഒന്നുകൊണ്ട് മാത്രമാണ് എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് രാമചന്ദ്രന് വരാന്‍ സാധിച്ചതെന്ന് ആന പ്രേമികള്‍ വിശ്വസിക്കുന്നു. കാരണം രാമചന്ദ്രന്‍ തിടമ്പേറ്റുന്നത് നെയ്തലക്കാവ് ഭഗവതിയേയാണ്. ആ തിടമ്പും വച്ചുകൊണ്ടുള്ള രാമചന്ദ്രന്റെ വരവ് കാണുമ്പോള്‍ സാക്ഷാല്‍ ഭഗവതി എഴുന്നള്ളും പോലെയാണ്. അത്രയ്ക്ക് വിശ്വാസമാണ് രാമചന്ദ്രനില്‍ അവര്‍ കാണുന്നത്. 

അതിനിടെ തൃശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധന തൃപ്തികരമെന്ന് റിപ്പോര്‍ട്ട് വന്നു. ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും. വിദഗ്ധ സംഘം എത്തിയാണ് പരിശോധന നടത്തിയത്. മദപ്പാടിന്റെ ലക്ഷണമില്ലെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഫിറ്റ്‌നെസ് ഉറപ്പാക്കിയ ശേഷം പൂര വിളംബരത്തിന് എഴുന്നെള്ളിക്കാന്‍ മാത്രം അനുമതി നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിരുന്നു. ആനകളെ വിട്ടു നല്‍കുമെന്ന് ആനഉടമകളും അറിയിച്ചതോടെ തൃശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി.

തൃശൂര്‍ പൂരവിളംബരത്തിനു ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാരും ജില്ലാ കലക്ടറും ഇന്നലെയാണ് അനുകൂലനിലപാടെടുത്തത്. ഇതറിഞ്ഞതോടെ പൂരനഗരി ആഹഌദത്തിമിര്‍പ്പിലാണ്. ഇന്നത്തെ വൈദ്യപരിശോധനയുടെ കടമ്പകൂടി കടന്നാല്‍, നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തുറക്കാന്‍ നാട്ടാനകളിലെ ഏകഛത്രാധിപതി എത്തും. 

പൂരത്തിന് ആനയെ വിലക്കിയ വിഷയത്തില്‍ ഇടപെടില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയതോടെ, പന്ത് പൂര്‍ണമായും ജില്ലാ കലക്ടറുടെ കളത്തിലായിരുന്നു. വിലക്ക് സംബന്ധിച്ചു തീരുമാനമെടുക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ അധ്യക്ഷയായ സമിതിക്കാണ് അധികാരമെന്നാണു കോടതി വ്യക്തമാക്കിയത്.

ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് തൃപ്തികരമെങ്കില്‍ പൂരം വിളംബരത്തിന് ഒരുമണിക്കൂര്‍ എഴുന്നള്ളിക്കാമെന്നു കലക്ടര്‍ ടി.വി. അനുപമ ജില്ലാതല നിരീക്ഷണസമിതി യോഗത്തില്‍ അറിയിച്ചു. മൂന്നു വെറ്ററിനറി ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇന്നു രാമചന്ദ്രനെ പരിശോധിക്കും. നിയന്ത്രണങ്ങളോടെയാകും ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുകയെന്നു കലക്ടര്‍ വ്യക്തമാക്കി. 

പൂരത്തിന് ആനയെ ഒഴിവാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഉടമകളായ പേരാതൃക്കോവ്, തെച്ചിക്കോട്ടുകാവ്, പൂതൃക്കോവ് ദേവസ്വം നല്‍കിയ ഹര്‍ജിയാണു ഹൈക്കോടതി പരിഗണിച്ചത്. വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നതു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. വടക്കുന്നാഥക്ഷേത്രത്തിലെ തെക്കേഗോപുരനട മുട്ടിത്തുറന്ന് പൂരവിളംബരം നടത്തുന്നതും ഈ ആനയാണ്. എന്നാല്‍ ഇക്കൊല്ലം ജില്ലാ കലക്ടറും വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററും ഇതു തടയുമെന്ന് ആശങ്കയുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍, ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നു കോടതി വ്യക്തമാക്കി. വിഷയം ജില്ലാ കലക്ടര്‍ അധ്യക്ഷയായ നിരീക്ഷകസമിതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം കലക്ടര്‍ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിനു മാത്രമായി പങ്കെടുപ്പിക്കാമെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും നേരത്തേ വ്യക്തമാക്കിയിരുന്നു. അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിന്റെ നിയമോപദേശപ്രകാരമാണിത്. ആവശ്യമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ മാത്രം എഴുന്നള്ളിക്കാമെന്നായിരുന്നു നിയമോപദേശം. പൊതുതാത്പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുതെന്നും എ.ജി. നിര്‍ദേശിച്ചു. കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കേണ്ടത്. ആനയെ പ്രകോപിപ്പിക്കില്ലെന്ന് ഉറപ്പാക്കണം. ജനങ്ങളെ നിശ്ചിത അകലത്തില്‍ മാറ്റിനിര്‍ത്തണം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു നിയമോപദേശത്തില്‍ പറയുന്നു. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരമടക്കം ഒരു ഉത്സവത്തിനും ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ആനയുടമകളുടെ സംഘടന. 

സര്‍ക്കാരും കലക്ടറും അനുകൂലതീരുമാനമെടുത്തതോടെ ഈ നിലപാടില്‍നിന്ന് അവര്‍ പിന്മാറി. അതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും വന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (18 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (38 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (53 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

Malayali Vartha Recommends