Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മകന്‍ അബോധാവസ്ഥയിലായപ്പോള്‍ അവൻ അഭിനയിക്കുകയാണെന്ന് അരുൺ ലാഘവത്തോടെയാണ്എന്നോട് പറഞ്ഞത്... പോലീസിന്റെ ചോദ്യങ്ങള്‍ക്ക് നിര്‍വികാരതയോടെ മറുപടി നൽകി തൊടുപുഴയിൽ കാമുകന്റെ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അമ്മ- മുഖ്യ പ്രതിയുടെ കാർ പരിശോധിച്ചപ്പോള്‍ പൊലീസ് കണ്ടെത്തിയത് മദ്യക്കുപ്പി മുതല്‍ കൈക്കോടാലി വരെയുള്ള സാധനങ്ങൾ :- കാറില്‍ വച്ച് കുഞ്ഞിനെ വെട്ടിനുറുക്കാനുള്ള പദ്ധതി അരുണിനുണ്ടായിരുന്നോ എന്ന സംശയത്തിൽ പോലീസ്... അന്വേഷണം നീളുമ്പോൾ

11 MAY 2019 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

ഒന്നരമാസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അമ്മയെ രണ്ടാം പ്രതിയാക്കി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതും ജാമ്യം നല്‍കി വിട്ടയച്ചതും. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് നിര്‍വികാരയായാണ് യുവതി മൊഴി നല്‍കിയത്. മകന്‍ അബോധാവസ്ഥയിലായപ്പോള്‍ കുട്ടി അഭിനയിക്കുകയാണെന്ന് പ്രതി അരുണ്‍ ആനന്ദ് ലാഘവത്തോടെയാണ് പ്രതികരിച്ചതെന്ന് യുവതി പറയുന്നു. മകനെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അരുണ്‍ ഇങ്ങനെ പ്രതികരിച്ചത്.

പ്രതിയുടെ ക്രൂരമര്‍ദനത്തെതുടര്‍ന്ന് കുട്ടി അനക്കമില്ലാതായതോടെയാണ് ആശുപത്രിയില്‍ കൊണ്ടു പോകണമെന്ന് അമ്മ ആവശ്യപ്പെട്ടത്. എന്നാല്‍, കുട്ടിയുടെ അഭിനയമാണെന്നു പറഞ്ഞ അരുണ്‍ ആനന്ദ് ആശുപത്രി അധികൃതരോടും പോലീസിനോടും തര്‍ക്കിച്ചു ചികിത്സ വൈകിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ചികിത്സ ലഭിക്കാന്‍ വൈകിയതാണ് കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

അമ്മയെ ഇന്നലെ വൈദ്യപരിശോധനയ്ക്കു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ഇവരെ എത്തിച്ചു തെളിവെടുപ്പ് നടത്തി. നിര്‍വികാരതയോടെയാണ് യുവതി പോലീസിന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്. കുറ്റകൃത്യം മറച്ച് വയ്ക്കല്‍, തെളിവ് നശിപ്പിക്കാന്‍ സഹായിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെ അവിടെയെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കില്ലെന്ന് കാണിച്ച് ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്യുകയായിരുന്നു.

കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ ഈ മാസം ആറാം തിയതി പൊലീസിന് ശിശുക്ഷേമ സമിതിയാണ് നിര്‍ദ്ദേശം നല്‍കിയത്. ശിശുസംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം കേസെടുക്കാനായിരുന്നു നിര്‍ദ്ദേശം. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍. 10 വര്‍!!ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

കുട്ടികളെ അരുണ്‍ ക്രൂരമായി മര്‍!ദ്ദിക്കുന്ന കാര്യം മറച്ചുവച്ചതു തന്നെയാണ് അമ്മയ്‌ക്കെതിരായ വിമര്‍ശനങ്ങളുടെ കാതല്‍. സ്വന്തം കുട്ടികളെ ഇത്രയും ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് എങ്ങനെ കണ്ടു നിന്നു എന്ന ചോദ്യവും ഉയര്‍ന്നു. അതിനിടയിലാണ് അമ്മയ്‌ക്കെതിരെ കേസെടുക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മാനസിക നിലയില്‍ പ്രശ്‌നങ്ങളുണ്ടായ യുവതിയും ചികിത്സ തേടിയിരുന്നു. ഇതിനിടെ ഏഴ് വയസുകാരന്റെ ഇളയസഹോദരനെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമായിരുന്നു നടപടി. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുക്കുകയായിരുന്നു.


എട്ട് മാസമായി തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരന്‍ അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛന്‍ ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്പ് മാത്രമാണ് സ്‌കൂളില്‍ ചേര്‍ത്തത്.

തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നല്‍കിയത്. ആദ്യം ഉണ്ടായ കാര്യങ്ങള്‍ പൊലീസിനോട് പറയാതിരുന്നത് അരുണ്‍ ആനന്ദിനെ ഭയന്നാണ്. ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു. ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീര്‍ത്ത പാടുകളുണ്ട്. അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോള്‍ ഇളയ കുഞ്ഞ് സോഫയില്‍ മൂത്രമൊഴിച്ചത് കണ്ടു. അരുണ്‍ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.


തടയാന്‍ ശ്രമിച്ചപ്പോള്‍ അമ്മയെയും ഇളയ കുഞ്ഞിനെയും ഇയാള്‍ വലിച്ചിട്ട് തല്ലി. അരുണിനെ ഭയമായിരുന്നു. മാരകമായി മര്‍ദ്ദിക്കുമായിരുന്നു. കുട്ടിയെ അന്ന് രാത്രി ഇയാള്‍ താഴെയിട്ട് പല തവണ ചവിട്ടി. അലമാരയ്ക്കുള്ളില്‍ വച്ച് ഞെരിച്ചുവെന്നും കുട്ടികളുടെ അമ്മ മൊഴി നല്‍കിയിരുന്നു. അരുണ്‍ ആനന്ദിന്റെ വാഹനം പരിശോധിച്ചപ്പോള്‍ പൊലീസ് കണ്ടത് മദ്യക്കുപ്പി മുതല്‍ കൈക്കോടാലി വരെയുള്ള സാധനങ്ങളായിരുന്നു. ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോവാന്‍ കുട്ടിയ്‌ക്കൊപ്പം പോകാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു. പിന്നീട് തന്റെ വാഹനത്തില്‍ പോകാമെന്നായിരുന്നു ഇയാളുടെ പ്രതികരണം.

പൊലീസ് ഈ നിര്‍ദേശം തള്ളിക്കളഞ്ഞ ശേഷമായിരുന്നു ഇയാളുടെ വാഹനം പരിശോധിച്ചത്. കുട്ടിയ്ക്ക് നേരെ നടന്ന മര്‍ദ്ദനത്തിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു കാറിലെ കാഴ്ചകള്‍. ഗ്ലാസ് തകര്‍ക്കാന്‍ ഉപയോഗിക്കാന്‍ രീതിയിലുള്ള കൈക്കോടാലിയുമടക്കം വാഹനത്തില്‍ അരുണ്‍ സൂക്ഷിച്ചിരുന്നു. കുട്ടിയുടെ നേരെ ക്രൂരമര്‍ദ്ദനം നടന്ന ദിവസത്തെ കാര്യങ്ങളെ കുറിച്ച് ഓര്‍മയില്ലെന്നാണ് അരുണ്‍ പൊലീസിന് ആദ്യം നല്‍കിയ മൊഴി. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു. കാറില്‍ വച്ച് കുഞ്ഞിനെ വെട്ടിനുറുക്കാനുള്ള പദ്ധതി അരുണിനുണ്ടായിരുന്നോ എന്ന സംശയവും പൊലീസിനുണ്ടിയിരുന്നു. കുട്ടിയുടെ മാതാവും എന്‍ജിനിയറിംഗ് ബിരുദധാരിയുമായ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്നതും ഇയാളായിരുന്നു.

സിവില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ അരുണ്‍ ആനന്ദ് നിരവധി കേസുകളില്‍ പ്രതിയാണ്. ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ആദ്യം പ്രതിയായത്. 2007മ്യൂസിയം പൊലീസാണ് നന്ദന്‍കോട് സ്വദേശിയായ അരുണ്‍ ആനന്ദിനെ ആദ്യം പ്രതിയാക്കിയത്. മദ്യപാന സദസ്സിനിടെ സുഹൃത്തിന്റെ തലയില്‍ ബിയര്‍ കുപ്പികൊണ്ട് അടിച്ചു കൊന്ന കേസില്‍ അരുണും മറ്റ് ആറുപേരും പ്രതിചേര്‍ക്കപ്പെട്ടു. ഈ കേസില്‍ കുറച്ചുനാള്‍ ജയില്‍ കഴിഞ്ഞിരുന്നു. ആറാം പ്രതിയായിരുന്ന അരുണിനെ തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതി വെറുതെ വിട്ടു. അടിപിടി, ഭീഷണിപ്പെടുത്തല്‍ എന്നീ പരാതികളില്‍ ഫോ!ര്‍ട്ട്, വലിയ തുറ എന്നീ സ്‌റ്റേഷനുകളിലായി നാലുപരാതികള്‍ വേറെയുമുണ്ട്. ഈ കേസുകളിലൊന്നും വിചാരണ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിര്‍മ്മാണ മേഖലയിലേക്ക് കടന്ന അരുണ്‍ ഒരു വര്‍ഷം മുമ്പ് തലസ്ഥാനം വിട്ടുവെന്നാണ് പൊലീസ് പറയുന്നത്.

ക്രൂരമര്‍ദ്ദനമേറ്റ ഏഴ് വയസുകാരന്‍ ലൈംഗികമായും പീഡിപ്പിക്കപ്പെട്ടെന്ന ഞെട്ടിക്കുന്ന സത്യമാണ് പൊലീസ് കണ്ടെത്തിയത്. പ്രതി അരുണ്‍ ആനന്ദ് തന്നെയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് വ്യക്തമാക്കിയ പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരവും കേസെടുത്തു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു കണ്ടെത്തല്‍ നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (12 minutes ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (29 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (46 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (59 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (2 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (2 hours ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

Malayali Vartha Recommends