ചികിത്സാ പിഴവുമൂലം കാഴ്ച നഷ്ടപ്പെട്ട സോനാമോളെ കണ്ണിന്റെ വിദഗ്ധ ചികിത്സക്കായി നാളെ ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോകും

തൃശൂരിൽ ചികിത്സാ പിഴവുമൂലം കാഴ്ച നഷ്ടപെട്ട ആറുവയസുകാരി സോനാമോളെ കണ്ണിന്റെ വിദഗ്ധ ചികിത്സക്കായി നാളെ ഉച്ചയ്ക്ക് ഹൈദരാബാദിലേയ്ക്ക് കൊണ്ടുപോകും. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് കുട്ടിയോടൊപ്പം അച്ഛൻ ബാബുവും, അമ്മ ലീനയും, കൂടെ സർക്കാർ നിയോഗിച്ച ഡോക്ടറുമുണ്ടായിരിക്കും. കാഴ്ച നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലാവുകയും പിന്നീട് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയും ചെയ്യുന്ന സോനയുടെ വാര്‍ത്ത കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുറത്ത് വന്നത്.
അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കല്‍ കോളജില്‍ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടെ ‘ടോക്‌സിക്ക് എപ്പിഡമോ നെക്രോലൈസിസ്’ എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. പുരുഷോത്തമന്റെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ണിനും രോഗം ബാധിച്ചതായി മനസ്സിലായത്. തുടര്‍ന്ന് കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
അവിടെനിന്ന് രണ്ടുതവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കുള്ള രക്തപരിശോധനയില്‍ അണുബാധ കണ്ടതിനാല്‍ പെട്ടെന്ന് സാധ്യമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് സംവിധാനം ഒരുക്കിയത്.
https://www.facebook.com/Malayalivartha



























