Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കള്ളവോട്ടിൽ കുടുങ്ങി ലീഗും സിപിഎമ്മും; കണ്ണുരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു സി.പി.എം പ്രവര്‍ത്തകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു

11 MAY 2019 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കണ്ണുരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും ഒരു സി.പി.എം പ്രവര്‍ത്തകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്ത വേങ്ങാട് സ്വശേി സായൂജിനെതിരെ കൂത്തുപറമ്പ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി, ഡി എന്നീ ഉപവകുപ്പുകള്‍ പ്രകാരം ആള്‍മാറാട്ടത്തിനും തെരഞ്ഞെടുപ്പ് അട്ടിമറിക്കലിനുമാണ് കേസ്.

52ാം നമ്പര്‍ ബൂത്തിലെ വോട്ടറും കോയമ്പത്തൂരില്‍ താമസക്കാരനുമായ അഖില്‍ അത്തിക്ക, 53ാം നമ്പര്‍ ബൂത്തിലെ വോട്ടറും മലപ്പുറത്തു താമസക്കാരനുമായ മുഹമ്മദ് ഷാഫി എന്നിവരുടെ വോട്ടുകളാണ് സായൂജ് ചെയ്തത്. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ നല്‍കിയ പരാതിയിലാണ് നടപടി. വീഡിയോ പരിശോധിച്ച് തെളിവുകള്‍ സഹിതമായിരുന്നു പരാതി നല്‍കിയിരുന്നത്. സായൂജിനെ വിളിച്ചുവരുത്തി കലക്ടര്‍ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

പാമ്പുരുത്തിയില്‍ ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അബ്ദുള്‍ സലാം, അബ്ദുള്‍ സലാം, കെ.പി സാദിഖ്, ഷമല്‍, മുബഷീര്‍, എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ 12 കള്ളവോട്ടുകളാണ് ചെയ്തത്.

മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പ്രായപൂര്‍ത്തയാകാത്ത പെണ്‍കുട്ടി മറ്റൊരാളുടെ വോട്ട് ചെയ്തതായും കണ്ടെത്തി. മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന പി.ബാലന്റെ ബന്ധുവാണ് ഈ പെണ്‍കുട്ടി. തിങ്കളാഴ്ച ഹാജരാകാന്‍ കലക്ടര്‍ പെണ്‍കുട്ടിക്ക് നിര്‍ദേശം നല്‍കി.

അതേസമയം പിഎം ആരോടും കള്ളവോട്ടു ചെയ്യാൻ പറഞ്ഞിട്ടില്ലെന്നും ആരെയും സംരക്ഷിക്കുകയില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോസ്റ്റൽ വോട്ടിന്റെ കാര്യത്തിൽ വ്യക്തമായ മാർഗനിർദേശമുണ്ടെന്നും അതിനു വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ആൾമാറാട്ടം നടത്തി വോട്ടു ചെയ്യുന്നതാണു കള്ള വോട്ട്. ഈ നിയമവിരുദ്ധ നടപടിക്കെതിരെ കേസ് എടുക്കണം. കള്ള വോട്ട് ചെയ്തവർ ശിക്ഷ അനുഭവിക്കണം. കള്ളവോട്ടു ചെയ്തുവെന്ന് ആരോപിച്ചു പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കാൻ ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണയ്ക്ക് അധികാരമില്ല. ഇല്ലാത്ത അധികാരം ഉണ്ടെന്നു വരുത്താൻ ശ്രമിച്ചതിനെതിരെയാണു താൻ പ്രതികരിച്ചത്. എംഎൽഎ കൊലക്കേസിൽ പ്രതിയായാൽ ഉടൻ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്നു പറയുന്ന പോലെയായിരുന്നു മീണയുടെ നടപടി.

മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനു മീണയ്ക്കെതിരെ നിലപാട് സ്വീകരിക്കാനാവില്ല. അദ്ദേഹം സ്വീകരിച്ച നിലപാട് ശരിയാണ്. മീണയ്ക്ക് എല്ലാ സഹായവും സർക്കാർ നൽകും. തങ്ങൾക്കെതിരെ മീണ നടപടി എടുത്താലേ നിയമ നടപടിക്കു പോകൂ. ഇപ്പോൾ അത്തരമൊരു സാഹചര്യമില്ല. കേസു വരുമ്പോൾ ബന്ധപ്പെട്ടവർ കൈകാര്യം ചെയ്തു കൊള്ളും.

സിപിഎം ആരെയും പോസ്റ്റൽ വോട്ട് ശേഖരിക്കാൻ നിയോഗിച്ചിട്ടില്ല. മുൻപ് ശേഖരിക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോൾ പോസ്റ്റ് ഓഫിസ് വഴിയേ അയയ്ക്കാവൂ. ആരെങ്കിലും വോയ്സ് മെസേജ് ഇട്ടുവെങ്കിൽ അയാൾക്കാണ് ഉത്തരവാദിത്തം. അടൂർ പ്രകാശിനു വേണ്ടി പോസ്റ്റൽ വോട്ട് പിടിച്ചെടുത്തുവെന്ന ആക്ഷേപവും അന്വേഷിക്കണം എന്നും കോടിയേരി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (19 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (32 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (52 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

Malayali Vartha Recommends