Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിലെ ബാലവേല, ശൈശവ വിവാഹം, കുടിവെള്ള പ്രശ്‌നം എല്ലാം പരിഹരിച്ച മൂന്ന് കുട്ടി മന്ത്രിമാര്‍

11 MAY 2019 04:45 PM IST
മലയാളി വാര്‍ത്ത

More Stories...

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

തിരുവനന്തപുരം: ശക്തിവേല്‍, ജ്ഞാനശേഖര്‍, ഗോകുല്‍ദാസ് തമിഴ്‌നാട്ടില്‍ വിപ്ലവം സൃഷ്ടിക്കുന്ന മൂന്ന് കുട്ടികള്‍. ശൈശവ വിവാഹം, കുടിവെള്ളപ്രശ്‌നം, ബാലവേല , ലൈംഗിക അതിക്രമം, പഠനം ഉപേക്ഷിക്കേണ്ടി വരുക, അങ്ങനെ കുട്ടികള്‍ നേരിടുന്ന നിരവധി സാമൂഹ്യപ്രശ്‌നങ്ങളാണീ മൂന്ന് പേരും ഏറ്റെടുത്ത് പരിഹരിച്ചത്. സ്വന്തം ഗ്രാമമായ തമിഴ്‌നാട്ടിലെ രാമദാസംപടിയില്‍ അവര്‍ നടത്തിയ പോരാട്ടങ്ങളും അതിന്റെ വിജയഗാഥകളും അന്താരാഷ്ട്ര ബാല ചലച്ചിത്രമേളയില്‍ പങ്കുവെച്ചു.

തങ്ങളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മന്‍ സംവിധായിക അന്നാ ക്രിസ്റ്റിംഗ് ഒരുക്കിയ പവര്‍ ടു ദി ചില്‍ഡ്രന്‍ എന്ന സിനിമയുമായാണ് ഇവര്‍ മേളയിലെത്തിയത്. തമിഴാനാട്ടിലെ ധര്‍മപുരി ജില്ലക്കാരായ മൂന്ന് പേരും ചില്ലറക്കാരല്ല, ജ്ഞാനശേഖര്‍ സ്റ്റുഡന്റ് പാര്‍ലമെന്റിലെ ദക്ഷിണേന്ത്യന്‍ ഉപപ്രധാനമന്ത്രിയാണ്. ഗോകുല്‍ദാസ് സ്റ്റുഡന്റ് പാര്‍ലമെന്റിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മന്ത്രിയും ശക്തിവേല്‍ സാംസ്‌ക്കാരിക മന്ത്രിയുമാണ്.

പത്ത് വര്‍ഷം മുമ്പ് ഇവരുടെ ഗ്രാമമായ രാമദാസംപടി ഓണംകേറാമൂലയായിരുന്നു. സ്റ്റുഡന്റ് പാര്‍ലമെന്റിലൂടെ കുട്ടികളുടെ അവകാശങ്ങള്‍ മനസ്സിലാക്കി, സജ്ജീവമായ ഇടപെടലുകളിലൂടെയും പോരാട്ടങ്ങളിലൂടെയും ഇവര്‍ തങ്ങളുടെ ഗ്രാമത്തെ ആധുനികമാക്കി മാറ്റി. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റും കിട്ടി. ആ കഥയാണ് ഇനി പറയുന്നത്: തമിഴ്‌നാട്ടില്‍ ഭിന്നശേഷിയുള്ള കുട്ടികളെ സാധാരണ കുട്ടികള്‍ക്കൊപ്പം സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നില്ല. അവര്‍ക്ക് പ്രത്യേകം സ്‌കൂളുകളാണുണ്ടായിരുന്നത്. അങ്ങനെ അവരെ മാറ്റിനിര്‍ത്തുന്നത് ശരിയല്ല എന്ന് തോന്നി. അങ്ങനെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. രണ്ടര വര്‍ഷത്തോളം ഇതിനായി പ്രചാരണങ്ങളും ബോധവല്‍ക്കരണ പരിപാടികളും നടത്തി. ആദ്യമൊക്കെ കുട്ടികള്‍ മാത്രമായിരുന്നു, പിന്നെ രക്ഷിതാക്കളും കൂടെ കൂടി. അവസാനം എല്ലാകുട്ടികളും സമന്‍മാരായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നു.

രാമദാസംപടിയില്‍ ചെവികേള്‍ക്കാത്തതും സംസാരശേഷിയില്ലാത്തതുമായ എത്ര കൂട്ടുകാരുണ്ടെന്ന് ശക്തിവേലും ജ്ഞാനശേഖറും ഗോകുല്‍ദാസും സര്‍വ്വേ നടത്തി. 28 പേരുണ്ടെന്ന് കണ്ടെത്തി. ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. കേള്‍ക്കാത്തവര്‍ക്ക് അതിനുള്ള ഉപകരണവും സംസാരശേഷിയില്ലാത്തവരെ സഹായിക്കുന്നതിനുള്ള കാര്യങ്ങളും ജില്ലാ ഭരണകൂടം ചെയ്ത് കൊടുത്തു. ജ്ഞാനശേഖറിന്റെ പിതാവ് കപ്പലണ്ടി കച്ചവടക്കാരനായിരുന്നു. അമ്മയ്ക്ക് ജോലിയില്ലായിരുന്നു. ഒരു ദിവസം കപ്പലണ്ടിവിറ്റാല്‍ ദിവസം 150- 200 രൂപ കിട്ടും അതുകൊണ്ട് ജീവിക്കാനൊക്കില്ല. എന്നാല്‍ ജ്ഞാനശേഖര്‍ സ്റ്റുഡന്റ് പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ വീട്ടിലെ മാത്രമല്ല ഗ്രാമത്തിലെയും സ്ഥിതിഗതികള്‍ മാറി. കുട്ടികള്‍ തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞ് അധികൃതരെ സമീപിച്ചു. അതോടെ എല്ലാ കാര്യങ്ങളിലും പുരോഗതിയുണ്ടായി.

ജ്ഞാനശേഖര്‍ സഹോദരിയുടെ ബാലവിവാഹം തടഞ്ഞത് ഗ്രാമവാസികളെ പോലും ഞെട്ടിച്ചു. ഇന്ന് തമിഴ്‌നാട്ടിലെ എല്ലാ സ്‌കളുകളിലും സ്റ്റുഡന്റ് പാര്‍ലമെന്റുണ്ട്. കുട്ടികള്‍ക്കായി ആരോഗ്യം, സാംസ്‌കാരികം, വിദ്യാഭ്യാസം, നിയമം അങ്ങനെ എല്ലാ വകുപ്പുകളും അതിലൊക്കെ കുട്ടികളുടെ മന്ത്രിമാരും തമിഴ്‌നാട്ടിലുണ്ട്. നമ്മുടെ നാട്ടിലെ ജനാധിപത്യ വ്യവസ്ഥ കോര്‍പ്പറേറ്റ് വ്യവസ്ഥയിലേക്ക് പൂര്‍ണമായും മാറിക്കഴിഞ്ഞു. എന്നാല്‍ കുട്ടികളുടെ പാര്‍ലമെന്റിലെ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് മൂന്ന് പേരും പറയുന്നു. സ്‌കൂള്‍ പാര്‍ലമെന്റിലെ വിഷയങ്ങള്‍ കോളജ് തലത്തിലുള്ള യൂത്ത് പാര്‍ലമെന്റിലും ദേശീയതലത്തിലുള്ള സ്റ്റുഡന്റ് പാര്‍ലമെന്റിലും ലോക സ്റ്റുഡന്റ് പാര്‍ലമെന്റിലും ചര്‍ച്ച ചെയ്യുമെന്ന് ശക്തിവേലും ജ്ഞാനശേഖറും ഗോകുല്‍ദാസും പറഞ്ഞു.

കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ ഇന്ത്യയില്‍ ശക്തമാണ്. അതുപയോഗിച്ച് നല്ല ശിശുസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്ന് ഇവര്‍ വ്യക്തമാക്കി. കുട്ടികള്‍ വിചാരിച്ചാല്‍ എന്തും സാധ്യമാകും അതിനുള്ള സാക്ഷ്യമാണ് പവര്‍ ടു ദി ചില്‍ഡ്രന്‍ എന്നും ഇവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (17 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (37 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (52 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

Malayali Vartha Recommends