എനിക്ക് ഗര്‍ഭിണികളെ വളരെ ഇഷ്ടമാണ് ഇനിയും ഗര്‍ഭിണികളെ കണ്ടാൽ അനുഗ്രഹിക്കും; വിവാദങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി

തനിക്ക് ഗര്‍ഭിണികളെ വളരെ ഇഷ്ടമാണെന്നും ഇനിയും ഗര്‍ഭിണികളെ കണ്ടാൽ അനുഗ്രഹിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗര്‍ഭിണിയുടെ വയറിൽ സ്പര്‍ശിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി.
‘എനിക്ക് ഗര്‍ഭിണികളെ വലിയ ഇഷ്ടമാണ്. ഇനി കണ്ടാലും അനുഗ്രഹിക്കും. വിവാദം ചിലരുടെ അസുഖമാണ്. അത് മാനസിക രോഗമാണ്. അവര്‍ അതിന് എവിടെയെങ്കിലും നല്ല ഡോക്ടര്‍മാരെ കണ്ട് ചികിത്സിച്ചോട്ടെ.' സുരേഷ് ഗോപി പറഞ്ഞു. മൂത്ത സഹോദരൻ വീട്ടിലേയ്ക്ക് വിവാഹം കഴിച്ചുകൊണ്ടുവരുന്ന ആളെ ചേട്ടത്തിയമ്മയെന്നാണ് നമ്മള്‍ വിളിക്കുന്നത്. സ്വന്തം അമ്മയെക്കാള്‍ സ്ഥാനമാണ് അവര്‍ക്ക്. ആ സംസ്‌കാരം ഇല്ലാത്തവര്‍ എവിടെയെങ്കിലും പോയി ദ്രവിച്ചു തീര്‍ന്നോട്ടെയെന്ന് സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha



























