Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കടുകട്ടി ചോദ്യങ്ങള്‍ ചോദിച്ചെന്നേ കൊഴപ്പിക്കല്ലേ?, ഫഹദിന് വട്ടായിരുന്നെന്ന് നേരത്തെ അറിയാമായിരുന്നു: ഷെയിന്‍നിഗം

11 MAY 2019 06:24 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കടുകട്ടി ചോദ്യങ്ങള്‍ ചോദിച്ചെന്നെ കുഴപ്പിക്കല്ലേ... നോമ്പ് കാലമാണെങ്കിലും ചെറിയ രീതിയില്‍ ഡാന്‍സ് ചെയ്യാം, സെല്‍ഫി എടുക്കാം അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലില്‍ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ കുട്ടികളുമായി സംസാരിക്കാനെത്തിയ യുവനടന്‍ ഷെയിന്‍നിഗം പറഞ്ഞ് തുടങ്ങി. കുമ്പളങ്ങിനൈറ്റ്‌സില്‍ ഫഹദ് ഫാസിലിന് വട്ടാണെന്ന് അറിഞ്ഞപ്പോള്‍ എന്ത് തോന്നിയെന്ന് ഒരു കുട്ടിക്കുറമ്പത്തി ചോദിച്ചപ്പോള്‍ അതെനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് പറഞ്ഞ് കയ്യടിനേടി. സിനിമ സംവിധാനം ചെയ്യുമോ? ഇപ്പോ ചെയ്യുന്ന ജോലി വൃത്തിയായിട്ട് ചെയ്തിട്ട് പോരേ....

വെറുതെ സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നും എന്തെങ്കിലും നിലപാടുകളുള്ള ചിത്രങ്ങളില്‍ അഭിനയിക്കാനാണ് ഇഷ്ടമെന്നും താരം പറഞ്ഞു. സിനമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞപ്പോള്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങി. ഇപ്പോള്‍ അതിജീവനം വലിയ വെല്ലുവിളിയായി മാറി. നാളെ എന്താണെന്ന് ചോദിച്ചാല്‍ അറിയില്ല. എന്തും സംഭവിക്കാം. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനായിരുന്നു ഇഷ്ടം. അതിനായി സുഹൃത്തുക്കളെ വെച്ച് ഷോര്‍ട്ട് ഫിലിംസ് ചെയ്തിരുന്നു. ക്യാമറാമാനോ, സംവിധായകനോ ആകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ റിയാലിറ്റിഷോകളിലൂടെയും സീരിയലുകളിലൂടെയും സിനിമയിലെത്തി. പൃഥ്വിരാജിന്റെ കുട്ടിക്കാലം അഭിനയിച്ച താന്തോന്നിയായിരുന്നു ആദ്യസിനിമ. പിന്നീട് അദ്ദേഹത്തിന്റെ അന്‍വറില്‍ ചെറിയ വേഷം ചെയ്തു. ആ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സൗബിന്‍ സാഹിര്‍ അന്നയും റസൂലിലേക്ക് വിളിച്ചു. അതോടെയാണ് അഭിനയത്തില്‍ സജ്ജീവമായത്. സിനിമയില്‍ വന്നതോടെ ഉത്തരവാദിത്തം കൂടി അതിന് മുമ്പ് സപഌമെന്ററി പരീക്ഷകളൊക്കെ എഴുതി അടിച്ച് പൊളിച്ച് കഴിയുകയായിരുന്നെന്നും താരം കുട്ടികളോട് മനസ്സുതുറന്നു.

സിനിമ പുറത്ത് നിന്ന് കാണുന്നത് ഗ്യാലറിയില്‍ ഇരുന്ന് കളി കാണുന്നത് പോലെയാണ്. ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴാണ് യാഥാര്‍ത്ഥ്യം മനസ്സിലാകുന്നത്. പുതിയ പല അനുഭവങ്ങളും നമുക്ക് കിട്ടുമെന്നും ഷെയിന്‍ പറഞ്ഞു. അച്ഛന്‍ അബിയെ പോലെ എന്ത്‌കൊണ്ട് മിമിക്രി തെരഞ്ഞെടുത്തില്ല എന്ന് ചോദ്യത്തിന് നിങ്ങളെ പോലെ മിമിക്രി കാണാനും ആസ്വദിക്കാനുമാണ് ഇഷ്ടമെന്ന് പറഞ്ഞു. ഷാജി എന്‍ കരുണിന്റെ ഓളില്‍ അഭിനയിച്ചത് വലിയ കാര്യമായി കാണുന്നു. ഒരുപാട് ഫാന്റസികളുള്ള സിനിമയാണതെന്നും താരം പറഞ്ഞു. പരിപാടിയില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി ദീപക്, ട്രഷറര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (15 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (32 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (45 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (1 hour ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (2 hours ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (2 hours ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (2 hours ago)

Malayali Vartha Recommends