Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തൂക്കം 6000 കിലോ;ഇവനെ കടത്തിവെട്ടാന്‍ ഇനി ആരു വരും; നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളിയപ്പോൾ അത് പൂര പ്രേമികളുടെ ആഗ്രഹ സഫലീകരണത്തിന്റെ നിമിഷം; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ താരമാകുന്നത് എന്തുകൊണ്ട്?

12 MAY 2019 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരനട തള്ളി തുറന്ന് ഗജരത്നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളിയപ്പോൾ അത് പൂര പ്രേമികളുടെ ആഗ്രഹ സഫലീകരണത്തിന്റെ നിമിഷങ്ങളായിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര പ്രേമികളുടെ പ്രിയപെട്ടവനാക്കിയതിനു പിന്നിലും ഒട്ടേറെ കാരണങ്ങളുണ്ട്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ലക്ഷണമൊത്ത ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഉയരത്തിലും തലയെടുപ്പിലും രാമചന്ദ്രനൊപ്പം നില്‍ക്കാന്‍ പോന്ന ആനകള്‍ ഇന്ന് ഇന്ത്യയിലില്ല. അതുകൊണ്ട് തന്നെ ആനപ്രേമികളുടെ ജീവനാണ് രാമചന്ദ്രന്‍.

കേരളത്തില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള (തലപ്പൊക്കം) നാട്ടാനകളില്ലൊന്ന്. വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട നീണ്ട ഉടല്‍, ലക്ഷണമൊത്ത 18 നഖം, നിലത്തിഴയുന്ന തുമ്പിക്കൈ. നാട്ടാനകളില്‍ ആദ്യത്തെ ഫാന്‍സ് അസോസിയേഷനും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുതന്നെ.

തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ബിഹാറിലെ ആനച്ചന്തയില്‍ നിന്നാണ് കേരളത്തിലേക്ക് എത്തിയത്. ജനനം 1964-ലാണെന്നാണ് ഏകദേശ കണക്ക്. അസമിലെ കാട്ടില്‍നിന്ന് പേരില്ലാതെ ബിഹാറിലെത്തി. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എന്‍ രാമചന്ദ്ര അയ്യരാണ് ബീഹാറില്‍ നിന്നും അന്ന് മോട്ടിപ്രസാദ് എന്നറിയപ്പെട്ടിരുന്ന ആനയെ വാങ്ങിയത്. അദ്ദേഹത്തില്‍ നിന്നും ആനയെ വാങ്ങിയ തൃശ്ശൂര്‍ക്കാരന്‍ വെങ്കിടാദ്രി സ്വാമി ഗണേശന്‍ എന്ന് പേരിട്ടു. 1984ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോള്‍ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.

ശരാശരി ഏക്കം: ചിലയിടത്ത് ഏക്കമില്ലാതെ ആനയെ എഴുന്നള്ളിപ്പിനു വിടും. 3000 മുതല്‍ 50,000 രൂപ വരെ ഏക്കം ലേലത്തില്‍ കിട്ടാറുണ്ട്. ചില കമ്മിറ്റിക്കാര്‍ തമ്മിലുള്ള മല്‍സരത്തില്‍ ഇത് 2 ലക്ഷം വരെ എത്തും. ഇതു പക്ഷേ, 2 വര്‍ഷത്തിലൊരിക്കലാണെന്ന് ദേവസ്വം അധികൃതര്‍ പറയുന്നു. ഏക്കത്തുകയില്‍ ഗുരുവായൂര്‍ കേശവനെ മറികടന്ന് 2.5 ലക്ഷം രൂപ ലഭിച്ചതിന്റെ റെക്കോര്‍ഡുണ്ട് രാമചന്ദ്രന്.

ഉയരം: 317 സെന്റീ മീറ്റര്‍.
(321.5 സെന്റീ മീറ്റര്‍ ആണ് പുതിയ അളവെങ്കിലും ഇത് റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല.) കേരളത്തില്‍ വലിയ പൂരങ്ങള്‍ക്ക് എഴുന്നള്ളിക്കുന്ന ഒരാനയുടെ ഉയരം 285 സെന്റി മീറ്റര്‍ മുതല്‍ 300 സെന്റീ മീറ്റര്‍ വരെയാണ്.
തൂക്കം: 6000 കിലോ.
പ്രായം: 54
കൊമ്പിന്റെ നീളം: 75 സെന്റീമീറ്റര്‍
ഉല്‍സവങ്ങളിലെ ശരാശരി ഏക്കം (എഴുന്നള്ളിപ്പ് വാടക): 3,000 മുതല്‍ 50,000 രൂപ വരെ

പൂരത്തിനു തലേന്നു കൂറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് നെയ്തലക്കാവിലമ്മ എഴുന്നള്ളുന്ന ചടങ്ങിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപയോഗിക്കുന്നത്. അമ്മയുടെ തിടമ്പുമേന്തി വടക്കുന്നാഥനിലെത്തി തെക്കേ ഗോപുര നട മുട്ടിത്തുറന്ന് പുറത്തെത്തി പടിഞ്ഞാറേ നടയില്‍ വന്ന് പൂരം വിളംബരം ചെയ്യുന്നതാണ് ചടങ്ങ്. ഈ ചടങ്ങിന് ഏക്കം നോക്കിയല്ല, വഴിപാടായിട്ടാണ് ആനയെ നല്‍കാറുള്ളത്. 2014ലാണ് ആദ്യമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിയോഗിക്കുന്നത്. ഉയര്‍ന്ന മസ്തകവും നിലത്തിഴയുന്ന തുമ്പികൈയ്യും ചേര്‍ന്ന് ലക്ഷണമൊത്ത ആന എന്നതു തന്നെയാണ് ഇത്രയേറെ പ്രശസ്തിക്കു കാരണം.

ഇങ്ങനെയൊക്കെയാണെങ്കിലും പല തവണയായി 13 പേരുടെ ജീവനാണ് രാമചന്ദ്രന്‍ കവര്‍ന്നെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ടുപേരാണ് രാമചന്ദ്രന്റെ അവസാനത്തെ ഇരകള്‍. ഏറെ വിവാദങ്ങള്‍ക്കു ശേഷവും ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരത്തിനിറങ്ങുമെന്ന വാര്‍ത്ത വന്നതോടെ ആനപ്രേമികളെല്ലാം തികഞ്ഞ സന്തോഷത്തിലാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കര്‍ശന ഉപാധികളോടെയാണ് രാമചന്ദ്രനെ പൂരത്തിനെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 minutes ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (19 minutes ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (32 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (52 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (1 hour ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

Malayali Vartha Recommends